Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു.മെഡിക്കല്‍ കോളേജില്‍ നൂതന കാഷ്വാലിറ്റി സംവിധാനം മോട്ടറോളയുടെ ഗൃഹോപകരണങ്ങള്‍ ആദ്യമായി ഫ്ളിപ്കാര്‍ട്ടിലൂടെ അവലാര ഇ-ഇന്‍വോയ്‌സ് സൊല്യൂഷന്‍ പുറത്തിറക്കി പോത്തന്‍കോട് ആയുര്‍വേദ ആശുപത്രി നാടിനു സമര്‍പ്പിച്ചു കുളത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് യൂസഫലിയുടെ 50 ലക്ഷം രൂപയുടെ സഹായം

ആരോഗ്യം

കൂടുതല്‍ 

മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പാലിയേറ്റീവ് പരിചരണ നയം പ്രഖ്യാപിച്ചു

11/12/2019

തിരു:ആരോഗ്യ വകുപ്പ് മന്തി കെ.കെ.ശൈലജ ടീച്ചര്‍ പാലിയേറ്റീവ് പരിചരണ നയം പ്രഖ്യാപി ച്ചു.മന്ത്രിയോടൊപ്പം പത്രസമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, പാലീയേറ്റീവ് കെയര്‍ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. മാത്യൂസ് നമ്പേലി എന്നിവര്‍ പങ്കെടുത്തു.

കേരളത്തില്‍ നിലവിലുളള സാമൂഹ്യാധിഷ്ഠിത പാലിയേറ്റീവ് പരിചരണ സംവിധാനം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ല, വികസിത രാജ്യങ്ങള്‍ക്കുപോലും സ്വീകാര്യമായ ഒരു മാതൃക യാണ്. സന്നദ്ധ സംഘടനാ പ്രവര്‍ത്തനത്തിലധിഷ്ഠിതമായ കേരളത്തിലെ പാലിയേറ്റീവ് പരിചരണ പ്രസ്ഥാനം വളരെ പെട്ടെന്ന് തന്നെ പൊതുജനാംഗീകാരവും രാഷ്ട്രീയ പിന്തുണയും ആര്‍ജ്ജിച്ചു. ആനൂകാലിക സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പാലിയേറ്റീവ് പരിചരണ നയം പരിഷ്‌കരി ക്കേണ്ടതുണ്ട് എന്ന് ബോധ്യമായതിനാല്‍ വിവിധ മേഖലയിലെ വിദഗ്ദരെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തി സമഗ്രമായ പുതിയ പാലിയേറ്റീവ് പരിചരണ നയത്തിന് രൂപം കൊടുക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 350 ല്‍ പരം സര്‍ക്കാരിതര, സാമൂഹ്യാധിഷ്ഠിത ഏജന്‍സികളുമാണ് പ്രധാനമായും ഗൃഹകേന്ദ്രീകൃതമായ പാലിയേറ്റീവ് പരിചരണ സേവനങ്ങള്‍ നല്‍കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിലവിലെ പ്രാഥമിക ആരോഗ്യ സേവന സംവി ധാനങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് സാമൂഹ്യ പങ്കാളിത്തത്തിനും സന്നദ്ധപ്രവര്‍ത്തനത്തിനും ഊന്നല്‍ നല്‍കി, പ്രത്യേകം നിയോഗിച്ച നഴ്‌സുമാരിലൂടെ പരിചരണം നല്‍കുന്നതാണ് കേരള മാതൃകയാകുന്നത്.

സാമ്പത്തിക, സാമൂഹിക, വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ക്ക് വിധേയരാക്കാതെ കേരളത്തില്‍ ആവശ്യമുളള എല്ലാ വ്യക്തികള്‍ക്കും സമൂഹ പിന്തുണയോടെയുള്ളതും ഗൃഹകേന്ദ്രീകൃതമായ തുമായ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള കാര്യക്ഷമമായ പാലിയേറ്റീവ് പരിചരണ സേവനങ്ങള്‍ നല്‍കുക എന്നതാണ് കേരള പാലിയേറ്റീവ് കെയറിലൂടെ ലക്ഷ്യമാക്കുന്നത്.

നിലവില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി 1084 പ്രാഥമിക പാലിയേറ്റീവ് പരിച രണ യൂണിറ്റുകളും 151454 രജിസ്റ്റേര്‍ഡ് രോഗികളുമാണുള്ളത്. ഫിസിയോതെറാപ്പി സേവനം അടക്കം 213 സി.എച്ച്.സി.കളില്‍ 114 മേജര്‍ ആശുപത്രികളില്‍ എന്നിങ്ങനെ ദ്വതീയ / വിദഗ്ദ പാലിയേറ്റീവ് പരിചരണ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നു. പാലിയേറ്റീവ് ഹോം കെയര്‍ പരിചര ണം നല്‍കുന്ന 393 സന്നദ്ധ സംഘടനകളും പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ 15 ഉം സന്നദ്ധ മേഖലയില്‍ അഞ്ചും പാലിയേറ്റീവ് പരിശീലന കേന്ദ്രങ്ങളാണ് നിലവിലുള്ളത്.

പാലിയേറ്റീവ് പരിചരണ നയം 2019

· പാലിയേറ്റീവ് പരിചരണം നല്‍കുന്ന എല്ലാ സംവിധാനങ്ങളെയും ഉള്‍പ്പെടുത്തി സംസ്ഥാന തലത്തില്‍ പാലിയേറ്റീവ് കെയര്‍ ഗ്രിഡ്. · പാലിയേറ്റീവ് ഹോം കെയര്‍ നല്‍കുന്ന സന്നദ്ധ സംഘടനകള്‍ക്ക് സംസ്ഥാന തലത്തില്‍ രജിസ്‌ട്രേഷനും പരിശീലനവും · ഓരോ ജില്ലയിലും 500 - 1000 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പുതുതായി പരിശീലനം നല്‍കുന്നു. · മെഡിക്കല്‍ കോളേജുകളില്‍ കമ്മ്യൂണിറ്റി മെഡിസിന്റെ ഭാഗമായി വിദഗ്ദ പാലിയേറ്റീവ് പരിചരണ കേന്ദ്രങ്ങളും പരിശീലന സംവിധാനവും · കെയര്‍ ഹോമുകളിലെയും പകല്‍ വീടുകളിലെയും പരിചാരകര്‍ക്ക് സൗജന്യ പാലിയേറ്റീവ് പരിശീലനം. · ആയൂര്‍വേദ / ഹോമിയോ ആശുപത്രികളിലും പാലിയേറ്റീവ് പരിചരണ യൂണിറ്റുകള്‍ · പുനരധിവാസം ആവശ്യമായി വരുന്നവര്‍ക്ക് വേണ്ടി പ്രത്യേക പരിശീലന പദ്ധതിയും അവര്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനുളള പ്രത്യേക ബ്രാന്റും കേന്ദ്രീകൃത സംവിധാനവും. · ആരോഗ്യ വകുപ്പിലെ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും ഫീല്‍ഡ് സ്റ്റാഫിനും പരിശീലനവും അവരവരുടെ തലങ്ങളില്‍ പാലിയേറ്റീവ് സേവനങ്ങള്‍ നല്‍കുന്നതിനുളള സംവിധാനവും. · സ്വകാര്യ ആശുപത്രികളിലെ താല്പര്യമുളള ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും സൗജന്യ പാലിയേറ്റീവ് പരിശീലനം. · ദീര്‍ഘകാല രോഗികള്‍ക്കുവേണ്ടി ആരോഗ്യ/സാമൂഹ്യനീതി വകുപ്പുകള്‍ നടപ്പിലാക്കുന്ന മറ്റു പദ്ധതികളുമായി ഏകോപനം · സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലും പൊതുസമൂഹത്തിലും ചിട്ടയായ പാലിയേറ്റീവ് കെയര്‍ ബോധവത്കരണം.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 2737 പേര്‍ രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി)ചികിത്സയിലുള്ളത് 34,314 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 87,345

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218,...തുട൪ന്ന് വായിക്കുക


കുളത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് യൂസഫലിയുടെ 50 ലക്ഷം രൂപയുടെ സഹായം

കഴക്കൂട്ടം: നിയോജക മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമാവുന്ന കുളത്തൂർ ഗവ. ഹയർസെന്ററി സ്‌കൂളിന് പ്രമുഖ വ്യവസായി എം.എ യൂസഫലി 50 ലക്ഷം രൂപയുടെ സഹായധനം നൽകി. കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ എം.എൽ.എ കൂടിയായ മന്ത്രി കടകം...തുട൪ന്ന് വായിക്കുക


കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

തിരു: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍എല്ലാവരുംജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിന്ന്. മാത്രമല്ല,തലസ്ഥാന ത്ത് ...തുട൪ന്ന് വായിക്കുക


കോവിഡ് വ്യാപനം - കൂടുതല്‍ ജാഗ്രത വേണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോഴിക്കോട് : ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ജില്ലയില്‍ ദിവസത്തില്‍ 5000ലധികംകോവിഡ് ടെസ്റ്റുകള്‍നടത്ത...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജില്‍ നൂതന കാഷ്വാലിറ്റി സംവിധാനം:33 കോടിയുടെ എമര്‍ജന്‍സി കെയര്‍ & ട്രോമകെയര്‍:മാസ് കാഷ്വാലിറ്റിയും ഡിസാസ്റ്ററും നേരിടാന്‍ അടിയന്തര സംവിധാനം

തിരു: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നൂതന സംവിധാനങ്ങളോടു കൂടിയ കാഷ്വാലിറ്റിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 19-ാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണ റായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര...തുട൪ന്ന് വായിക്കുക


വയോജന സംരക്ഷണത്തിനായി കോഴിക്കോട് വാർഡുതോറും പൾസ് ഓക്‌സി മീറ്റർ

കോഴിക്കോട് : കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിനുള്ള തീവ്ര ശ്രമങ്ങൾക്കൊപ്പംപ്രായമായ വരുടേയും മറ്റ് രോഗങ്ങളുള്ളവരുടേയും ആരോഗ്യ സംരക്ഷണത്തിന് കോഴിക്കോട് ജില്ലാഭരണകൂടം നടപടി സ്വീകരിച്ചു. കോവിഡിൽ നിന്നും മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നതിന്റെ ഭാഗ...തുട൪ന്ന് വായിക്കുക


കോട്ടയം എം.ഡി സെമിനാരി ഹൈസ്കൂളിൽ വയോക്ഷേമ കോൾ സെൻ്റർ തുറന്നു

കോട്ടയം : കോവിഡ് 19 വ്യാപനത്തിന്‍റെ സാഹചര്യത്തിൽ വയോജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളും അടിയന്തിര ആവശ്യങ്ങളും പരിഹരിക്കുന്നതിന് കോട്ടയം എം.ഡി സെമിനാരി ഹൈ സ്കൂളിൽ വയോ ക്ഷേമ കോൾ സെൻ്റർ തുടങ്ങി. സാമൂഹ്യ നീതി, വനിതാ-ശിശു വികസനം, ആരോഗ്യ കുടുംബ ക്ഷേ...തുട൪ന്ന് വായിക്കുക


ലുലു സി.എഫ്.എൽ.ടി.സിയിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി

തൃശൂർ : കേരളത്തിലെ ഏറ്റവും വലിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ നാട്ടിക ലുലുസി.എഫ്. എൽ.ടി.സിയിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി. 1400 ബെഡുകൾ ഒരുക്കിയിട്ടുള്ള സി എഫ് എൽ ടി സിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 45 രോഗികളെ പ്രവേശിപ്പി ച്ചു...തുട൪ന്ന് വായിക്കുക


ഇന്ന് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:2263 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 32,709 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 84,608

തിരു: കേരളത്തില്‍ ഇന്ന് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ323, എറ ണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236...തുട൪ന്ന് വായിക്കുക


ആര്‍.സി.സി.യില്‍ പുതിയ അത്യാധുനിക കാഷ്വാലിറ്റി സംവിധാനം

തിരു: തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ സജ്ജമാക്കിയ പുതിയ അത്യാധുനിക കാഷ്വാലിറ്റി സംവിധാനത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 19-ാം തീയതി വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍ അധ്...തുട൪ന്ന് വായിക്കുക


കോന്നി ഗവ.മെഡിക്കല്‍ കോളേജില്‍ ഒ.പി പ്രവര്‍ത്തനം ആരംഭിച്ചു

ഫോട്ടോ അടിക്കുറിപ്പ്: കോന്നി മെഡിക്കല്‍ കോളജില്‍ ആദ്യ ദിവസം എത്തിയവരെ പരിശോധി ക്കുന്നു) കോന്നി ഗവ.മെഡിക്കല്‍ കോളേജില്‍ ഒ.പി പ്രവര്‍ത്തനംആരംഭിച്ചു.രാവിലെ എട്ടിനു തന്നെ ചികിത്സ തേടി രോഗികളും ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എം....തുട൪ന്ന് വായിക്കുക


ലോക്കര്‍ തുറന്ന് വേണ്ടതെല്ലാം മാറ്റിയശേഷമാണ് ജയരാജന്റെ ഭാര്യ മാലയുടെ തൂക്കം നോക്കിയതെന്ന് കെ.സുരേന്ദന്‍

ലോക്കര്‍ തുറന്ന് വേണ്ടതെല്ലാം മാറ്റിയ ശേഷമാണ് ജയരാജന്റെ ഭാര്യ മാലയുടെ തൂക്കം നോക്കിയ തെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദന്‍ പറഞ്ഞു.. ഒരു ലോക്കറിന്റെ കാര്യമല്ല. നാലു ലോക്കറിന്റെ കാര്യമാണ് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നത്. ലൈഫ് മിഷന്‍ പദ്...തുട൪ന്ന് വായിക്കുക


പാര്‍ലമെന്റില്‍ 30 എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി : പാര്‍ലമെന്റില്‍ 30 എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ലോക്‌സഭയിലെ 17 പേര്‍ക്കാണു കോവിഡ്. പാര്‍ലമെന്റ് സമ്മേളനത്തോ ടനുബന്ധിച്ച് നടത്തിയ കോവിഡ് പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 2,540 പേര്‍ക്ക് കോവിഡ് 19 : സമ്പര്‍ക്കം മൂലം 2346 പേര്‍ക്കു രോഗംബാധിച്ചു

തിരു: സംസ്ഥാനത്ത് 2,540 പേര്‍ക്ക് കോവിഡ് 19. 15 പേര്‍കൂടി മരിച്ചു. ആകെ മരണം 454 ആയി. 30,486 പേരാണു ചികിത്സയിലുള്ളത്. 2,05,158 പേരാണ് നിരീക്ഷണത്തിലുള്ളത്. 615 ഹോട്ട് സ്‌പോ ട്ടുകള്‍. രോഗമുക്തരായ 2,110 പേരടക്കം 79,813 പേര്‍ ഇതുവരെ കോവിഡ് മുക്തരായി. 24 ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന്(15.09.2020)തിരു.ജില്ലയില്‍ പുതുതായി 931 പേര്‍ രോഗനിരീക്ഷ ണത്തിലായി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന്(15.09.2020)തിരു.ജില്ലയില്‍ പുതുതായി 931 പേര്‍ രോഗനിരീക്ഷ ണത്തിലായി. 488 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 20,815പേര്‍വീടുകളിലും 585 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ആശുപത്രികളി...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.