Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപക പ്രതിഷേധം ആംബുലന്‍സിലെ പീഡനം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ഉദ്യോഗസ്ഥര്‍ രചിച്ച -സല്യൂട്ട്- ഉടന്‍ചെറുകഥകളുടെ സമാഹാരം ഉടന്‍ പുറത്തിറങ്ങും പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ വനിത ജിംനേഷ്യം തുടങ്ങി പാലക്കാട് എന്‍.ഐ.സി.സെന്ററില്‍ ഇ-പ്രോസിക്യൂഷന്‍ പരിശീലനം

അറിയിപ്പുകള്‍

കൂടുതല്‍ 

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ - ഓപ്പറേഷൻ പ്യുവർ വാട്ടർ പദ്ധതി- രൂപീകരിക്കാൻ നിയമസഭ സമിതി നിർദ്ദേശിച്ചു

5/12/2019

കാക്കനാട്: ജില്ലയിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഓപ്പ റേഷൻ പ്യുവർ വാട്ടർ കർമ്മപദ്ധതി രൂപീകരിക്കാൻ നിയമസഭ സമിതി നിർദ്ദേശിച്ചു. പാറമട കളിലെ മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നത് സംബന്ധിച്ച് ആർ.രാമചന്ദ്രൻ എം എൽ എ സമർപ്പിച്ച ഹർജിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുക്കാനെത്തിയ, ഹരജികൾ സംബന്ധിച്ച സമിതിയുടേതാണ് തീരുമാനം. കെ.ബി.ഗണേഷ് കുമാർ എംഎൽഎ അധ്യക്ഷനായ സമിതി കളക്ടറേറ്റിൽ പൊതുപ്രവർത്തകരിൽ നിന്നും പരിസ്ഥിതി- സന്നദ്ധസംഘ ടന പ്രവർത്തകരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുത്തു. എറണാകുളം ജില്ലാ കള ക്ടർക്കാണ് നിർവഹണച്ചുമതല. പോലീസ്, മോട്ടോർ വാഹനം, ഭക്ഷ്യ സുരക്ഷ, ലീഗൽ മെട്രോ ളജി, ആരോഗ്യം, റവന്യൂ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുo.പാറമട കളിൽ നിന്നും ടാങ്കർലോറികളിൽ മലിനജലം വിതരണം ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്ന് സമിതി അറിയിച്ചു. വാട്ടർ അതോറിറ്റി യുടെ ഹൈഡ്രൻറുകളിൽ നിന്നു മാത്രമേ വിതരണത്തിനുള്ള കുടിവെള്ളം ശേഖരിക്കാവൂ. ഇത് പ്രാബല്യത്തിൽ വരുന്നതുവരെ 15 ദിവസം കിണറുകളിൽ നിന്ന് വെള്ളം ശേഖരിക്കാൻ സമിതി അനുമതി നൽകി.

കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ:

ടാങ്കർ അല്ലെങ്കിൽ മിനി ലോറികളിൽ കൊണ്ടു പോകുന്ന ശുദ്ധജലം ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ പോലീസോ തടയാൻ പാടില്ലെന്ന നില വിലെ ഉത്തരവ് പിൻവലിക്കും.

ഉപഭോക്താക്കൾക്ക് ആവശ്യമായ ജലം വാട്ടർ അതോറിറ്റി തന്നെ വിതരണം ചെയ്യണം.

ടാങ്കറുകളിൽ കുടിവെള്ളം കൊണ്ടു പോകുന്നതിനുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രകാരമുള്ള ലൈസൻസ് എടുക്കാത്ത വാഹന ഉടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണം.

ലൈസൻസുള്ള വാഹനങ്ങളിൽ മാത്രം കുടിവെള്ള വിതരണം നടത്തണം.

ജലവിതരണത്തിനുള്ള ടാങ്കർ ലോറികൾ കളക്ടറേറ്റിൽ രജിസ്റ്റർ ചെയ്യണം.

കുടിവെള്ള വിതരണ ടാങ്കറുകളിൽ കുടിവെള്ളമെന്നും മറ്റാവശ്യങ്ങൾക്കുള്ള ടാങ്കറുകളിൽ അക്കാര്യവും രേഖപ്പെടുത്തുകയും ടാങ്കറുകൾക്ക് പ്രത്യേക നിറം നൽകുകയും വേണം. കുടിവെള്ള ടാങ്കറിന് ഉൾവശത്ത് ഇ.പി.ഐ കോട്ടിംഗ് നിർബന്ധമാണ്.

നിർവ്വഹണ ഉദ്യോഗസ്ഥരടങ്ങിയ സംഘം ജലവിതരണം നിരീക്ഷിക്കുകയും കളക്ടർക്ക് മാസം തോറും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യണം. പരിശോധന നടത്തുന്നതിനും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതും സംബന്ധിച്ച് ജില്ലാ കളക്ടർ ജാഗ്രത പുലർത്തണം. ലംഘനമുണ്ടായാൽ കർശന നടപടി സ്വീകരിക്കണം.

വിതരണം ചെയ്യുന്ന ജലം സർക്കാർ അംഗീകൃത ലാബുകളിൽ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ശുദ്ധി ഉറപ്പാക്കണം.

വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ അളവ് കൃത്യമാണോയെന്ന് ലീഗൽ മെട്രോളജി വകുപ്പ് പരിശോധിക്കുകയും ജല അതോറിറ്റിയിൽ നിന്നും കുടിവെള്ളം ശേഖരിച്ച് കൂടിയ വിലക്ക് മറിച്ചുവിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയും വേണം.

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കുടിവെള്ള ടാങ്കറുകളിൽ ജി.പി.എസ് നിർബന്ധമാക്കണം.

പാറമടകളിൽ നിന്ന് ശേഖരിക്കുന്ന വെള്ളം കുടിവെള്ളമായി വിതരണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും മലിനജലം വിതരണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും ഫുഡ് സേഫ്റ്റി സ്ക്വാഡിന്റെ സേവനം ഉപയോഗപ്പെടുത്തണം.

കുടിവെള്ളം നിർമ്മാണ ആവശ്യത്തിന് വിതരണം ചെയ്യാൻ പാടില്ല.

കുടിവെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ കളക്ടർക്ക് നേരിട്ട് സമർപ്പിക്കുന്നതിന് പൊതുജനങ്ങൾക്ക് അവസരം നൽകണം.

സ്വകാര്യ ടാങ്കർ ലോറികൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ജലചൂഷണം നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കണം.

കുടിവെള്ളം നിറച്ച ശേഷം വാട്ടർ അതോറിറ്റി സീൽ ചെയ്ത് ബില്ലു നൽകിയ ശേഷമേ ടാങ്കറുകൾ അയക്കാവൂ. ഇത് ഗുണഭോക്താവിന് പരിശോധനക്ക് വിധേയമാക്കാവുന്നതാണ്.

വെള്ളം കൊണ്ടു പോകുന്ന ടാങ്കറുകളുടെ നിറം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് കൃത്യ മായി പാലിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു. മലിനജലം കൊണ്ടു പോകുന്ന ടാങ്കറുകൾക്ക് ബ്രൗൺ നിറവും ശുചിമുറി മാലിന്യം കൊണ്ടു പോകുന്ന ടാങ്കറുകൾക്ക് മഞ്ഞ നിറവുംശുദ്ധജലം കൊണ്ടു പോകുന്ന ടാങ്കറുകൾക്ക് നീല നിറവുമാണ് നൽകേണ്ടത്. വെള്ളം നിറച്ചു കൊടുക്കുന്ന തിനായി കൂടുതൽ ഹൈഡ്രൻെറുകൾ സ്ഥാപിക്കാനുള്ള സംവിധാനം വാട്ടർ അതോറിറ്റി തയാ റാക്കണമെന്നും സമിതി നിർദ്ദേശിച്ചു. നിയമസഭാ സമിതി അംഗങ്ങളുംഎംഎൽഎമാരുമായ പി.ഉബൈദുള്ള, വി.പി.സജീന്ദ്രൻ, ഒ.രാജ ഗോപാൽ, സി.മമ്മൂട്ടി, ആർ.രാമചന്ദ്രൻ, ജില്ലാ കളക്ടർ എസ്.സുഹാസ്, സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, ഐ.ജി.വിജയ് സാക്കറേ,ഡി സി പി ജി.പൂങ്കുഴലി,എഡിഎം കെ.ചന്ദ്രശേഖരൻ നായർ, ഡെപ്യൂട്ടി കളക്ടർ എസ്.ഷാജഹാൻ,വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി : കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണ മെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൊവിഡ് പശ്ചാത്ത ലത്തില്‍ സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് ഹൈക്കോടതിക്ക...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഈ മാസം 22 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ന്യൂഡൽഹി : സംസ്ഥാനത്ത് ഈ മാസം 22 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചി ട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് മുന...തുട൪ന്ന് വായിക്കുക


ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപക പ്രതിഷേധം

തിരു : കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപക പ്രതി ഷേധം. തിരുവനന്തപുരം, കാസർഗോഡ്. മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ യൂത്ത് കോൺഗ്ര സ് പ്രവർത്തകരും ബിജെപി പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. കാസർഗോഡ് യുവമോർച്ച മാർച...തുട൪ന്ന് വായിക്കുക


സ്വർണക്കടത്ത് കേസിൽ അന്വേഷണം യുഎഇ കോൺസുലേറ്റിലേക്ക്

കൊച്ചി : സ്വർണക്കടത്ത് കേസിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് എൻ ഐഎ വ്യക്തമാക്കി. ഉന്നത വ്യക്തികളെ ചോദ്യം ചെയ്യണമെന്നും എൻഐഎ.കേസിൽ 12 പ്രതി കളുടെ റിമാൻഡ് നീട്ടാനായി എൻഐഎ കോടതിയില്‍ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് നിർ ണായക പരാമർശങ്ങൾ. ...തുട൪ന്ന് വായിക്കുക


വെർച്വലിലും ഹിറ്റായി കൊക്കൂണിന്റെ 13 ആം എഡിഷൻ സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരു: സൈബർ സുരക്ഷാ രംഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൊക്കൂണിന്റെ 13 പതിപ്പായ വെർച്വൽ കോൺഫ റൻസ് വൻ ഹിറ്റ്. എണ്ണായിരത്തിൽ അധികം പേർ രജിസ്റ്റർ ചെയ്ത കോൺഫറൻസിൽ ആദ്യ ദിനം തന്നെ ആറായിരത്തിലധികം പേർ ...തുട൪ന്ന് വായിക്കുക


പാലക്കാട് എന്‍.ഐ.സി.സെന്ററില്‍ ഇ-പ്രോസിക്യൂഷന്‍ പരിശീലനം സംഘടിപ്പിച്ചു

പാലക്കാട് :ജില്ലയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുമായി ഇ - പ്രോസിക്യൂഷന്‍ പരിശീലനം സംഘടി പ്പിച്ചു. പാലക്കാട് എന്‍.ഐ.സി.സെന്ററില്‍ നടന്ന പരിശീലന പരിപാടി ഡയ റക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് (ഭരണം) പി.ബാബു...തുട൪ന്ന് വായിക്കുക


പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായി പോലീസ് ഉദ്യോഗസ്ഥര്‍ രചിച്ച -സല്യൂട്ട്- ഉടന്‍ചെറുകഥകളുടെ സമാഹാരം ഉടന്‍ പുറത്തിറങ്ങും

പത്തനംതിട്ട : കേരളാ പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായി പോലീസ് ഉദ്യോഗസ്ഥര്‍ രചിച്ച ചെറുകഥകളുടെ സമാഹാരം ഉടന്‍ പുറത്തിറങ്ങും. സല്യൂട്ട് എന്നുപേരിട്ട കഥാസമാഹാരത്തില്‍ എഡിജിപി മുതല്‍ സിപിഒ വരെയുള്ളവരുടെ രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഡിജിപി ബി. സന്...തുട൪ന്ന് വായിക്കുക


ആംബുലന്‍സിലെ പീഡനം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി

പത്തനംതിട്ട : ആംബുലന്‍സില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് കസ്റ്റഡി യില്‍ വാങ്ങിയതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ഈ മാസം 20 വരെ യാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയത്. കൊട്ടാരക്കര സബ് ജയിലില്‍ കഴിഞ്ഞുവന്ന പ്രതി യുടെ കോ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1658 കേസുകള്‍; 656 അറസ്റ്റ്; പിടിച്ചെടുത്തത് 59 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1658 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 656 പേരാണ്. 59 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക്...തുട൪ന്ന് വായിക്കുക


കോവിഡ്-19 കാലത്തെ മികച്ച സിഇഒ മാരുടെ ആഗോള പട്ടികയിൽ യു‌എസ്‌ടി ഗ്ലോബൽ സി‌ഇ‌ഒ കൃഷ്ണ സുധീന്ദ്ര

തിരു: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ കമ്പനിയായ യുഎസ്ടി ഗ്ലോബലിൻ്റെ സിഇഒ കൃഷ്ണ സുധീന്ദ്രയ്ക്ക് ഗ്ലാസ്ഡോറിൻ്റെ ആഗോള അംഗീകാരം. കോവിഡ്-19 പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും മികച്ച റേറ്റിങ്ങുള്ള 25 സിഇഒമാരുടെ ഗ്ലാസ്ഡോർ പട്ടികയിലാണ് കൃഷ്ണസുധീന്ദ്ര ഇടം പി...തുട൪ന്ന് വായിക്കുക


വെർച്വൽ രംഗത്ത് പുതു തരംഗം സൃഷ്ടിച്ച് കൊക്കൂൺ 13 എഡിഷൻ ആരംഭിച്ചു

തിരു: കൊവിഡ് മഹാമാരിക്ക് പോലും തടുക്കാനാകാത്ത വിധം ജനപിൻതുന്തണ കൊണ്ട് ശ്രദ്ധേ യമായ കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൊക്കൂൺ വെർച്വൽസൈബർ കോൺഫറൻസിന് വ്യത്യസ്തമായ തുടക്കം. കഴിഞ്ഞ 12 എഡിഷനുകളിൽ നിന്നും വ്യത്യസ്തമായി കൊവിഡിന്റെ പശ്ചാത്തലത്ത...തുട൪ന്ന് വായിക്കുക


ഏറ്റവും വലിയ വെർച്വൽ മത്സരവേദിയുമായി ഇൻഡിവുഡ് ടാലന്റ് ഹണ്ട് ഇന്റർനാഷണൽ 2020

യുവ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള രാജ്യാന്തര പോരാട്ട വേദിയായ ഇൻഡിവുഡ് ടാലന്റ് ഹണ്ട് ഇന്റർനാഷണൽ 2020 ഈ വർഷം വെർച്ച്വലായി നടത്തും. കലാമത്സരങ്ങളുടെ ചരിത്ര ത്തിൽ തന്നെ ആദ്യമായാണ് ഒരു വെർച്ച്വൽ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഇത്രയും വിശാലമായ ആഗോളമ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജില്‍ 33 കോടിയുടെ എമര്‍ജന്‍സി കെയര്‍ &ട്രോമകെയര്‍; ആര്‍സിസി യില്‍ ഒരു കോടിയുടെ നൂതന കാഷ്വാലിറ്റി സര്‍വീസ് കേന്ദ്രം:ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹി ക്കുo

തിരു: തലസ്ഥാന നഗരിയിലെ ഏറ്റവും അധികം ശ്രദ്ധാകേന്ദ്രമായ രണ്ട് അത്യാഹിതവിഭാഗങ്ങള്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കുകയാണ്. തിരുവനന്തപുരത്തേയും സമീപ ജില്ലകളിലേയും കന്യാ കുമാരിയിലേയും ജനങ്ങളുടെ അവസാന ആശ്രയ കേന്ദ്രമായ തിരുവനന്തപുരം സര്‍ക്കാര്‍ മെഡി ക്കല്‍ കോള...തുട൪ന്ന് വായിക്കുക


കടലിൽ ഇറങ്ങിയ നാല് പേരെ കാണാതായി

തിരു: കടലിൽ ഇറങ്ങിയ നാല് പേരെ കാണാതായി. വൈകിട്ട് 5.30തോടെയാണ് സംഭവമുണ്ടായത്. മനു, ജോൺസൺ, സന്തോഷ്, സാബു എന്നിവരെയാണ് കാണാതായത്. വിഴിഞ്ഞം പുല്ലുവിള കൊച്ചുപള്ളി സ്വദേശികളാണ്. പത്ത് പേർ അടങ്ങിയ സംഘത്തിൽ കുളിക്കാനായി ആറ് പേരാണ് കടലിൽ ഇറങ്ങിയത്. എന്നാൽ ...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ച് ലോകനേതാക്കൾ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തിൽ റഷ്യൻ പ്രസിഡന്റ് വഌദി മർ പുടിൻ, നേപ്പാൾ പ്രധാനമന്ത്രി കെ.പി.ഒലി എന്നിവർ ജന്മദിനാശംസകൾ നേർന്നു.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.