Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിന് പ്രധാന കാരണo രൂപ,നാണയത്തുട്ടുകളുടെ ക്രയ വിക്രയമാണെന്നു ഡോ:രാഹുലൻ ശിവാങ്കം ഒൻപതു വർഷം കൊണ്ട് രോഗികളിൽ വെച്ചുപിടിപ്പിച്ചത് 876 അവയവങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ നിരീക്ഷണം ശക്തമാക്കും വ്യാഴാഴ്ച മാത്രം അവയവദാനത്തിലൂടെ ഒൻപതുപേർ തിരികെ ജീവിതത്തിലേയ്ക്ക്

അറിയിപ്പുകള്‍

കൂടുതല്‍ 

പ്രൊബേഷന്‍ & ആഫ്റ്റര്‍കെയര്‍ ജില്ലാ ഉപദേശക സമിതി അംഗങ്ങളുടെ ശാക്തീകരണം

6/11/2019

തിരു: നല്ല നടപ്പ് സംവിധാനത്തിലൂടെയുള്ള വിവിധ പ്രവര്‍ത്തങ്ങള്‍ വിലയിരുത്താനും മേല്‍നോട്ടം വഹിക്കാനും രൂപീകരിച്ച ജില്ലാതല പ്രൊബേഷന്‍ ഉപദേശക സമിതി അംഗങ്ങളുടെ ശാക്തീകരണ പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ 7, 8 തീയതികളിലായി തിരുവനന്തപുരം തമ്പാനൂര്‍ചൈത്രം ഹോട്ടലില്‍ വച്ച് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നവംബര്‍ 7-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.സാമൂഹ്യ നീതിവകുപ്പ് ഡയറക്ടര്‍ ഷീബജോര്‍ജ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സബ് ജഡ്ജ് എ.ജൂബിയ, കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഇ. ഷാനവാസ് ഖാന്‍, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ സുബൈര്‍ കെ.കെ.,അസി.ഡയറക്ടര്‍ സുഭാഷ് കുമാര്‍ കെ.വി എന്നിവര്‍ പങ്കെടുക്കും.

കുറ്റകൃത്യങ്ങളും പരിവര്‍ത്തന സിദ്ധാന്തവും, പ്രബേഷന്‍ സംവിധാനം കേരളത്തില്‍, നേര്‍വഴി പദ്ധതി ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും, പ്രൊബേഷന്‍ ചരിത്രവും നിയമവും, പ്രൊബേഷന്‍ ഉപദേശക സമിതിയുടെ ഉത്തരവാദിത്തങ്ങള്‍, കുറ്റവാളികളില്ലാത്ത കേരളം സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും തുടങ്ങിയ വിഷയങ്ങള്‍ ശാക്തീകരണ പരിപാടിയില്‍ ചര്‍ച്ച ചെയ്യും.

കുറ്റവാളിയെ സ്വന്തം കുടുംബ ചുറ്റുപാടിലും സാമൂഹ്യ സാഹചര്യത്തിലും ജീവിക്കാന്‍ അവസരം നല്‍കി, മന:പരിവര്‍ത്തനവും സാമൂഹിക പുനരധിവാസവും സാധ്യമാക്കി സമൂഹത്തിനുതകുന്ന ഒരു പൗരനാക്കി മാറ്റുന്ന സാമൂഹ്യചികിത്സാ സമ്പ്രദായമാണ് പ്രൊബേഷന്‍. ശിക്ഷ കുറ്റവാളിയുടെ മാനസിക പരിവര്‍ത്തനത്തിന് സഹായകരമാവണമെന്ന ആധുനിക കാഴ്ചപ്പാടാണ് പ്രൊബേഷന്‍ സംവിധാനത്തിന്റെ അടിസ്ഥാന തത്ത്വം. ഇതടിസ്ഥാനമാക്കി 2019 ജൂലയ് 26നാണ് സംസ്ഥാനത്ത് ആദ്യമായി ജില്ലാതല പ്രൊബേഷന്‍ ഉപദേശക സമിതി രൂപീകരിച്ചത്. ഓരോ ജില്ലയിലും ഒരു മുനിസിപ്പല്‍ ചെയര്‍മാനും 3 അനൗദ്യോഗിക അംഗങ്ങളും, കളക്ടര്‍ ഉള്‍പ്പടെയുള്ള മറ്റ് ഔദ്യോഗിക അംഗങ്ങളും ഉള്‍പ്പെടുന്നതാണ് ഈ കമ്മിറ്റി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സൗജന്യ ഓണക്കിറ്റ് വിതരണം തുടങ്ങി; ആദ്യദിനം പത്തനംതിട്ട ജില്ലയില്‍ 6804 കിറ്റുകള്‍ നല്‍കി

പത്തനംതിട്ട : കോവിഡ് 19-മായി ബന്ധപ്പെട്ട സമാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായും ഓണം പ്രമാണിച്ചും സംസ്ഥാന സര്‍ക്കാര്‍ പൊതുവിതരണ വകുപ്പി ലൂടെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും വിത രണം ചെയ്യുന്ന സൗജന്യഭക്ഷ്യവിഭവ കിറ്റ് പത്തനംതിട്ട ജില്ലയിലെ റേഷന്‍കടകളിലൂടെ വിതരണം...തുട൪ന്ന് വായിക്കുക


തിരുവന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു

തിരു: നഗരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതായി ജില്ലാകളക്ടര്‍ ഡോ.നവജ്യോത് ഖോസഅറിയിച്ചു. എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്ക് മുതലായ ധനകാര്യ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത...തുട൪ന്ന് വായിക്കുക


സിഡിആർ ശേഖരിക്കുന്നത് സംബന്ധിച്ച് പോലീസിന്റെ വിശദീകരണം

തിരു: കോവിഡ് രോഗികളുടെ സമ്പർക്കം മനസ്സിലാക്കുന്നതിന് എല്ലാവിധ സാധ്യതകളെയും ഉപയോഗപ്പെടുത്തിയാണ് പോലീസും പ്രവർത്തിക്കുന്നത്. അതാവട്ടെ നിയമം അനുശാസിക്കുന്നവിധത്തിൽ അടിയന്തിര പ്രാധാന്യത്തോ ടെ ചെയ്തുവരുന്ന ഒന്നാണ്. കോവിഡ് - 19 മഹാമാരിയുടെ സമ്പർക്കം വഴി...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2035 കേസുകള്‍; 1286 അറസ്റ്റ്; പിടിച്ചെടുത്തത് 271 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2035 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1286 പേരാണ്. 271 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8315 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറ...തുട൪ന്ന് വായിക്കുക


പെട്ടിമുടിയില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

പെട്ടിമുടി: കാണാതായവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും ഊര്‍ജ്ജിതമായി തുടരുന്നു.ഇന്നലെനടത്തിയ തിരച്ചിലില്‍ രണ്ടുവയസുകാരി ധനുഷ്‌കയെയാണ് കണ്ടെത്തിയത്. ദുരന്തത്തില്‍ മരിച്ച പ്രദീഷ്‌കു മാറിന്റെ മകളാണ്. വീട്ടിലെ വളര്‍ത്തു നായയാണ് കുഞ്ഞിന്റെ കണ്ടെത്താന്‍ രക്ഷാപ്...തുട൪ന്ന് വായിക്കുക


സഭ ടിവി 17ന് ലോക്‌സഭ സ്പീക്കർ ഉദ്ഘാടനം ചെയ്യും: ഒ.ടി.ടി പ്ലാറ്റ്‌ഫോമും ഒരുക്കും:സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

തിരു: കേരള നിയമസഭയുടെ ആഭിമുഖ്യത്തിലുള്ള സഭ ടിവി ലോക്‌സഭാ സ്പീക്കർ ഓംബിർള 17ന് ഉച്ചയ്ക്ക് 12ന് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കർ പി.ശ്രീരാമ കൃഷ്ണൻ വാർത്താസമ്മേളന ത്തിൽ പറഞ്ഞു. സ്പീക്കർക്കുപുറമെ മുഖ്യമന്ത്രിപിണറായിവിജയൻ,ഡെപ്യൂട്ടി സ്പ...തുട൪ന്ന് വായിക്കുക


കരികിലപ്പാറ ആളൊഴിഞ്ഞ വീടിന്റെ പറമ്പില്‍ നിന്നും 250 ലിറ്റര്‍ കോട പിടിച്ചെടുത്തു നശിപ്പിച്ചു

പത്തനംതിട്ട : പെരുനാട് നാറാണംമൂഴി തോണിക്കടവ് കൊളമല റോഡില്‍ കരികിലപ്പാറ ആളൊ ഴിഞ്ഞ വീടിന്റെ പറമ്പില്‍ നിന്നും 250 ലിറ്റര്‍ കോട പോലീസ് പിടിച്ചെടുത്തു നശിപ്പിച്ചു. പെരുനാട് പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ ജോമോന്‍ ക്വാറന്റീനിലുള്ളവരെയും...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ സൈനികരെ ആദരിക്കുന്നതിനായി എയര്‍ഏഷ്യ റെഡ്പാസിലൂടെ 50,000 സൗജന്യ സീറ്റു കള്‍ നല്കും

കൊച്ചി: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തില്‍ എയര്‍ഏഷ്യരാജ്യത്തിന്‍റെ കരുത്തുറ്റനെടുംതൂണു കളായ സൈനികരെ റെഡ്പാസിലൂടെ ആദരിക്കുന്നു. രാജ്യം കെട്ടിപ്പടുക്കുന്നതിനായുള്ള പ്രതി ബദ്ധതയുടെ ഭാഗമായി എയര്‍ഏഷ്യ സൈനികര്‍ക്കായി ആഭ്യന്തര ശൃംഖലയില്‍ 50,000 സീറ്റു ...തുട൪ന്ന് വായിക്കുക


ഭിന്നശേഷി സംവരണം: പി.എസ്.സി.യ്ക്ക് പൊതു നിര്‍ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു

തിരു: ഒരു തസ്തികയുടെ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതിന് ശേഷം പ്രസ്തുത തസ്തിക ഭിന്നശേഷി ക്കാര്‍ക്കായി കണ്ടെത്തിയാല്‍ ആ സംവരണം തുടര്‍ന്ന് വരുന്ന നോട്ടിഫിക്കേഷനുകള്‍ക്ക് ബാധക മാക്കിയാല്‍ മതിയാകും എന്ന പൊതു നിര്‍ദേശം പി.എസ്.സി.യ്ക്ക് നല്‍കി സാമൂഹ്യനീതി ...തുട൪ന്ന് വായിക്കുക


കോവിഡ്-19 കാലത്ത് നിസ്വാർഥ സേവനം അനുഷ്ഠിച്ച ഹൗസ് കീപ്പിങ്ങ്, സുരക്ഷാ ജീവനക്കാർക്ക് നന്ദി പ്രകാശിപ്പിച്ച് യുഎസ് ടി ഗ്ലോബൽ

തിരു: കമ്പനിയിലെ ഹൗസ് കീപ്പിങ്ങ്, സുരക്ഷാ ജീവനക്കാർക്ക് കൃതജ്ഞതാ സന്ദേശങ്ങൾ കൈ മാറി യു‌എസ്‌ടി ഗ്ലോബൽ തിരുവനന്തപുരം ഓഫീസിലെ കളർ ക്വാർട്സ് ടീം. കോവിഡ്-19 പ്രോട്ടോ ക്കോൾ പൂർണമായും പാലിച്ചാണ് - യു സ്റ്റേ സേഫ് താങ്ക്യു- എന്ന ചടങ്ങ് സംഘടിപ്പിച്ചത്. പ...തുട൪ന്ന് വായിക്കുക


നിക്കോണ്‍ ഇസെഡ് ക്യാമറകള്‍ക്കും ലെന്‍സുകള്‍ക്കും ഓണം ഓഫര്‍

കൊച്ചി: നിക്കോണ്‍ ഇന്ത്യ ഇസെഡ് ക്യാമറകള്‍ക്കും ലെന്‍സുകള്‍ക്കും പ്രത്യേക ഓണംഓഫറുകള്‍ പ്രഖ്യാപിച്ചു. നിക്കോണ്‍ ഇസെഡ് 50 ക്യാമറയിലും ലെന്‍സുകളിലും സെപ്റ്റംബര്‍ 15 വരെ ഓഫര്‍ ലഭ്യമാണ്. ക്യാമറയും കിറ്റുകളും ഓഫറിലൂടെ വാങ്ങുമ്പോള്‍ 5000 രൂപ വരെ ലാഭിക്കാന്‍ ...തുട൪ന്ന് വായിക്കുക


തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ സംസ്‌കരണം വിജയ മാതൃകകൾ: മാറ്റിവച്ച വെബി നാർ 15 ശനി ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ

തിരു : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അനുവർത്തിച്ച് വിജയം കണ്ട അജൈവ മാലിന്യ സംസ്‌കരണ മാർഗ്ഗങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ദേശീയ വെബിനാർ 15.08.2020 ശനി ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ നടക്കും. സുസ്ഥിര വികസന മാതൃകകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ എന...തുട൪ന്ന് വായിക്കുക


മാതാപിതാക്കളെയും സഹോദരങ്ങളെയും കൊല്ലാന്‍ യുവാവ് ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി നല്‍കി

കാസര്‍കോട് : കുടുംബസ്വത്തായ നാലര ഏക്കര്‍ പുരയിടവും പന്നി വളര്‍ത്തല്‍ കേന്ദ്രവും സ്വന്ത മാക്കാന്‍ കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാന്‍ ശ്രമിച്ച യുവാവിന്റെ ക്രൂരത പോലീസ് കണ്ടെത്തി. മാതാപിതാക്കളെയും സഹോദരങ്ങളെയും കൊല്ലാന്‍ യുവാവ് ഐസ്‌ക്രീമില്‍ എലി വിഷം കലര...തുട൪ന്ന് വായിക്കുക


പെട്ടിമുടി ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പു വരുത്തും: മുഖ്യമന്ത്രി

മൂന്നാര്‍ : പെട്ടിമുടി ദുരന്തബാധിതരായ കുടുംബങ്ങളുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പു വരു ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെട്ടിമുടി സന്ദര്‍ശനത്തിന് ശേഷം ചേര്‍ന്ന അവലോകന യോഗം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ...തുട൪ന്ന് വായിക്കുക


പെട്ടിമുടി ദുരന്തം രാജ്യത്തിന്റെ മുഴുവന്‍ വേദന: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍

മൂന്നാര്‍ :ഏറെ ദു:ഖകരമായ ഒന്നാണ് പെട്ടിമുടി ദുരന്തമെന്നും കേരളത്തിന്റെ മാത്രമല്ലരാജ്യത്തിന്റെ മുഴുവന്‍ വേദനയാണ് ഈ ദുരന്തമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് ജീവിതത്തില്‍ മുന്നേറാന്‍ ധൈര്യമുണ്ടാകട്ടെയ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.