Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സാമൂഹ്യ സുരക്ഷാ പെൻഷൻ: അനധികൃതമായി വാങ്ങിയ തുക തിരിച്ചടയ്ക്കണം രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിച്ചു കോവിഡ് വ്യാപനം : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കവി സോഹൻ റോയ്. കോവിഡ് പോസിറ്റിവായ യുവതിയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

ആരോഗ്യം

കൂടുതല്‍ 

അറിയണം മനസിനെ: ആത്മഹത്യാ പ്രതിരോധവും മാനസികാരോഗ്യവും:

9/10/2019

തിരു: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ (ഒക്‌ടോബര്‍ 10) ഭാഗമായി ആത്മഹത്യാ പ്രതി രോധവും മാനസികാരോഗ്യ പരിപോഷണവും എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ചുവരുന്ന മെന്റല്‍ ഹെല്‍ത്ത് എക്‌സിബിഷന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍.സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.എ. റംലാബീവി, ജോ.ഡയറക്ടര്‍മാരായ ഡോ.ശ്രീകുമാരി, ഡോ.അജയകുമാര്‍, മാനസികാരോഗ്യ പരി പാടി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. കിരണ്‍ പി.എസ്. എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഒക്‌ടോബര്‍ 9, 10 തീയതികളിലാണ് മെന്റല്‍ ഹെല്‍ത്ത് എക്‌സിബിഷന്‍ നടക്കുന്നത്.

എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിച്ചുവരികയാണ്. ആത്മ ഹത്യ പ്രതിരോധവും മാനസികാരോഗ്യ പരിപോഷണവുമാണ് ഈ വര്‍ഷത്തെ വിഷയം. കേരള ത്തില്‍ ആത്മഹത്യ നിരക്ക് കുറഞ്ഞുവരുന്നുവെങ്കിലും യുവജനങ്ങള്‍ക്കിടയിലും കുട്ടികള്‍ക്കിടയി ലുമുള്ള ആത്മഹത്യ നിരക്ക് കൂടുതലായി തുടരുന്നു. അതുകൊണ്ടുതന്നെ ആത്മഹത്യ പൊതുജനാ രോഗ്യ രംഗത്ത് പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. ഇതിനായി പ്രത്യേക കര്‍മ്മപദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി കമ്മ്യൂണിറ്റി ഗേറ്റ് കീപ്പേഴ്‌സിനുള്ള പരി ശീലന പരിപാടികള്‍ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കി തുടങ്ങുകയാണ്. തൊടുപുഴയിലെ കുട്ടി യുടെ കൊലപാതകവും കൂടത്തായി കൊലപാതക പരമ്പരയും നമ്മുടെ കണ്‍മുമ്പില്‍ തന്നെയുണ്ട്. ഈ പശ്ചാത്തലത്തില്‍ മാനസികാരോഗ്യത്തിന് വളരെയേറെ പ്രസക്തിയുണ്ട്.

ആത്മഹത്യ പ്രതിരോധ പരിശീലന പരിപാടിയുടെയും ലോക മാനസികാരോഗ്യ ദിനാചരണത്തിന്റേ യും സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ 10-ാം തീയതി വ്യാഴാഴ്ച രാവിലെ 10.30 ന് തിരുവനന്ത പുരം പ്രസ് ക്ലബ് ഹാളില്‍ നടക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിന് പ്രധാന കാരണo രൂപ,നാണയത്തുട്ടുകളുടെ ക്രയ വിക്രയമാണെന്നു ഡോ:രാഹുലൻ ശിവാങ്കം

തിരു:സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിന് പ്രധാന കാരണo രൂപ, നാണയത്തുട്ടുകളുടെ ക്രയവിക്രയമാണെന്നു കിംസ് ആശുപത്രി സീനിയർ റെജി സ്ട്രർ ഡോ:രാഹുലൻ ശിവാങ്കം വെളിപ്പെടുത്തി.ഇക്കാര്യം ആരും ശ്രദ്ധിക്കാതെ പോകുകയാണെന്നും ഇതിൽ വളരെ ശ്രദ്ധയോടെയുള്ള സമീപനംസ്വീകര...തുട൪ന്ന് വായിക്കുക


ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവർത്തിക്കാൻ 131 കെട്ടിടങ്ങൾക്ക് അംഗീകാരം നൽകി

പാലക്കാട് : ജില്ലയിൽ കോവിഡ് രോഗ ബാധിതർ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവർത്തിക്കുന്നതിന് 131കെട്ടിടങ്ങൾക്ക് അംഗീകാരംനൽകിയതായിജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനുമായ ഡി.ബാലമുരളി അറിയിച്ചു. ...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽ ഇന്ന് 202 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 67 പേർക്ക് രോഗമുക്തി

പാലക്കാട് : ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 13) 202 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 82 പേർക്ക് രോഗം സ്ഥിരീകരിച്ചതുൾപ്പടെ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 136 പേർ, ഇതര സംസ്ഥാന ങ്ങളിൽ...തുട൪ന്ന് വായിക്കുക


ഇടുക്കി കളക്ടറേറ്റ് ജീവനക്കാര്‍ക്കായി കോവിഡ് പരിശോധന

ഇടുക്കി : ജില്ലാ ഭരണസംവിധാനമായ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കായി കോവിഡ് പരിശോധന നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നു. വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസി.സര്‍ജന്‍ ഡോ.സിബി ജോര്‍ജിന്റെ നേതൃത്വത്തി...തുട൪ന്ന് വായിക്കുക


എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല; കോവിഡ് മരണം കണക്കാക്കുന്നതെങ്ങനെ? കേരളം അവലംബിക്കുന്നത് ശാസ്ത്രീയമായ ഓഡിറ്റ്

തിരു: സംസ്ഥാനത്ത് കൃത്യമായ മാനദണ്ഡങ്ങള്‍ വച്ചാണ് കോവിഡ് മരണം കണക്കാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് മരണം കണക്കാക്കു ന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്തും കോവിഡ് മരണങ്ങള്‍ കണക്...തുട൪ന്ന് വായിക്കുക


ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 766 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 13,839 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 25,692

തിരു: കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തിരു. ജില്ലയില്‍ നിന്നുള്ള 434പേര്‍ക്കും,പാലക്കാട്,മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നു...തുട൪ന്ന് വായിക്കുക


കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

തിരു: സംസ്ഥാനത്ത് സെപ്തംബര്‍ മാസത്തോടെ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായ ത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം വൈറസ് വ്യാ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിന് പ്രധാന കാരണo രൂപ,നാണയത്തുട്ടുകളുടെ ക്രയ വിക്രയമാണെന്നു ഡോ:രാഹുലൻ ശിവാങ്കം

തിരു:സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിന് പ്രധാന കാരണo രൂപ, നാണയത്തുട്ടുകളുടെ ക്രയ വിക്രയമാണെന്നു കിംസ് ആശുപത്രി സീനിയർ റെജിസ്ട്രർ ഡോ:രാഹുലൻ ശിവാങ്കം വെളി പ്പെടുത്തി.ഇക്കാര്യം ആരും ശ്രദ്ധി ക്കാതെ പോകുകയാണെന്നും ഇതിൽ വളരെ ശ്രദ്ധയോടെയുള്ള സമീപനം സ്...തുട൪ന്ന് വായിക്കുക


എലിപ്പനി പ്രതിരോധം വ്യാഴാഴ്ച്ചകളില്‍ ഡോക്‌സി ഡേ

വയനാട് : എലിപ്പനി കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രധാനപ്പെട്ട ബസ് സ്റ്റാന്‍ഡുകളായ കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ്,പുതിയബസ് സ്റ്റാന്‍ഡ്,മേപ്പാടി, വൈത്തിരി, മുട്ടില്‍, പടിഞ്ഞാറത്തറ, മാനന്തവാടി, പനമരം, കാട്ടിക്കുളം, ബത്തേരി, മീനങ്ങാടി, അമ...തുട൪ന്ന് വായിക്കുക


ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം

തിരു: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആര്‍ക്ക് വേണമോ -വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്- നടത്താന്‍ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ആര്‍ടിപിസിആര്‍, എക്‌സ്‌പെര്‍ട്ട് നാറ്റ്, ട്രൂനാറ്റ്...തുട൪ന്ന് വായിക്കുക


മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്ക് സാധ്യത: ജാഗ്രതയോടെ ആരോഗ്യവകുപ്പ്

തിരു: സംസ്ഥാനത്ത് പലസ്ഥലത്തും മഴ ശക്തമായതോടെ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയു ള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍ പറഞ്ഞു. കൊതുക് നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ. ഡെങ്കി പ്പനിയ്‌...തുട൪ന്ന് വായിക്കുക


ഗ്രാന്റ് കെയര്‍ പദ്ധതി: വയോജന കേന്ദ്രങ്ങളില്‍ അടിയന്തര നടപടി:വയോജന കേന്ദ്രങ്ങളിലെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തും

തിരു: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗ്രാന്റ് കെയര്‍ പദ്ധതി പ്രകാരം വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായിആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.കോവി ഡ് പശ്ചാ...തുട൪ന്ന് വായിക്കുക


എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം:രക്ഷാപ്രവര്‍ത്തകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണo: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവരും ഒരു പോലെ ശ്രദ്ധിക്കേണ്ടതാണ്. പ്രളയത്തെ തുടര്‍ന്നുണ്ടാ...തുട൪ന്ന് വായിക്കുക


കോവിഡ് നെഗറ്റീവ് റിസൾട്ടുകൾ താമസം കൂടാതെ ലഭ്യമാക്കാൻ നടപടി

തിരു: കോവിഡ് പരിശോധനാ ഫലം നെഗറ്റീവാകുന്നവരുടെ റിസൾട്ടുകൾ കാലതാമസം കൂടാതെ ലഭ്യമാക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംവിധാനമായി.സാമ്പിളുകൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ സ്രവ പരിശോധന ഫലം ലഭ്യമാക്കാൻ താമസമുണ്ടായ സാഹചര്യത്തി ലാണ് ഈ പ്രതിസന്ധി തരണം ചെയ്യുന്...തുട൪ന്ന് വായിക്കുക


ആശ്വാസകിരണം പദ്ധതിക്ക് 19.53 കോടി അനുവദിച്ചു

തിരു: മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ളവര്‍ക്ക് സഹായകരമായി പ്രതിമാസ ധനസഹായം നല്‍കുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതിയ്ക്ക് 19.53 കോടി രൂപയുടെ ഭര ണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയി...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.