Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സാമൂഹ്യ സുരക്ഷാ പെൻഷൻ: അനധികൃതമായി വാങ്ങിയ തുക തിരിച്ചടയ്ക്കണം രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിച്ചു കോവിഡ് വ്യാപനം : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കവി സോഹൻ റോയ്. കോവിഡ് പോസിറ്റിവായ യുവതിയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

അറിയിപ്പുകള്‍

കൂടുതല്‍ 

കുണ്ടറയില്‍ തുടങ്ങുന്ന ഫിഷറീസ് പഠന-പരിശീലന-ഗവേഷണ കേന്ദ്രത്തില്‍ അടുത്ത അധ്യയന വര്‍ഷം ക്ലാസുകള്‍ തുടങ്ങുo: മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

8/10/2019

കൊല്ലം: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷന്‍ സയന്‍സിന്റെ നേതൃത്വത്തില്‍ കുണ്ടറയില്‍ തുടങ്ങുന്ന ഫിഷറീസ് പഠന-പരിശീലന-ഗവേഷണ കേന്ദ്രത്തില്‍ അടുത്ത അധ്യയന വര്‍ഷം ക്ലാസുകള്‍ തുടങ്ങുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. കുണ്ടറ ടെക്‌നോപാര്‍ക്കിന് സമീപം അനുവദിച്ച 10 ഏക്കര്‍ ഭൂമി സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോളജ് തുടങ്ങുന്നത് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ പ്രയോജന കരമാകും.

മത്സ്യമേഖലയിലുള്ളവര്‍ക്ക് തൊഴില്‍ സംബന്ധമായ ശാസ്ത്രീയ അറിവുകള്‍ പകരുന്നതിനുംഅവസര മൊരുങ്ങുകയാണ്. കായലുമായി ചേര്‍ന്ന മത്സ്യവിഭവ സമ്പത്തും അനുബന്ധ വിഷയങ്ങളും പഠന വിധേയമാക്കുന്നതിനും ഗവേഷണം നടത്തുന്നതിനും സംരംഭം പ്രയോജനപ്പെടുത്താം. സ്ഥാപനം യാഥാര്‍ത്ഥ്യമാകുന്നതോടെ മേഖലയിലെ തൊഴില്‍ സാധ്യതാ വര്‍ധനയ്ക്കും കാരണമാകും. സാങ്കേ തിക പരിജ്ഞാനം പകരുക വഴി സുരക്ഷിതമായ മത്സ്യബന്ധന രീതികള്‍ സംബന്ധിച്ചും ശാസ്ത്രീയ അറിവ് പകരാനാകും.കൊല്ലം ജില്ലയിലെ സുപ്രധാന പഠന കേന്ദ്രമായിട്ട് കോളജ് പ്രവര്‍ത്തിക്കും.

അനുവദിച്ച പ്രദേശം വീണ്ടും അളന്ന് കൃത്യത ഉറപ്പാക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതി വേഗം തുടങ്ങാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചു. ഇവിടെ കോളജിനൊപ്പം മറ്റു സ്ഥാപ നങ്ങള്‍ കൂടി തുടങ്ങുന്നത് പരിഗണനയിലാണ് എന്നും മന്ത്രി വ്യക്തമാക്കി. തീരദേശ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി. ഐ. ഷെയ്ക്ക് പരീത്, കയര്‍ഫെഡ് ഡയറക്ടര്‍ എസ്. എല്‍.സജികുമാര്‍, കുഫോസ് രജിസ്ട്രാര്‍ ഡോ. മനോജ്, മന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്ര ട്ടറി കെ. അനില്‍കുമാര്‍, പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസര്‍ കെ. ജെ. പ്രസന്നകുമാര്‍, എക്‌സിക്യൂ ട്ടീവ് എഞ്ചിനീയര്‍ ഐ. ജി. ഷിലു, കെ. എസ്. ഐ. സി. ഐ. എല്‍ ലാന്‍ഡ് അസറ്റ്‌സ് മാനേജര്‍ സബീന ഷാന റിയാസ്, ടെക്‌നോപാര്‍ക്ക് ഫിനാന്‍സ് ഓഫീസര്‍ ജയന്തി, റവന്യൂ-സര്‍വെ ഉദ്യോഗ സ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമാതാപിതാക്കളെയും സഹോദരങ്ങളെയും കൊല്ലാന്‍ യുവാവ് ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി നല്‍കി

കാസര്‍കോട് : കുടുംബസ്വത്തായ നാലര ഏക്കര്‍ പുരയിടവും പന്നി വളര്‍ത്തല്‍ കേന്ദ്രവും സ്വന്ത മാക്കാന്‍ കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാന്‍ ശ്രമിച്ച യുവാവിന്റെ ക്രൂരത പോലീസ് കണ്ടെത്തി. മാതാപിതാക്കളെയും സഹോദരങ്ങളെയും കൊല്ലാന്‍ യുവാവ് ഐസ്‌ക്രീമില്‍ എലി വിഷം കലര...തുട൪ന്ന് വായിക്കുക


പെട്ടിമുടി ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പു വരുത്തും: മുഖ്യമന്ത്രി

മൂന്നാര്‍ : പെട്ടിമുടി ദുരന്തബാധിതരായ കുടുംബങ്ങളുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പു വരു ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെട്ടിമുടി സന്ദര്‍ശനത്തിന് ശേഷം ചേര്‍ന്ന അവലോകന യോഗം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ...തുട൪ന്ന് വായിക്കുക


പെട്ടിമുടി ദുരന്തം രാജ്യത്തിന്റെ മുഴുവന്‍ വേദന: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍

മൂന്നാര്‍ :ഏറെ ദു:ഖകരമായ ഒന്നാണ് പെട്ടിമുടി ദുരന്തമെന്നും കേരളത്തിന്റെ മാത്രമല്ലരാജ്യത്തിന്റെ മുഴുവന്‍ വേദനയാണ് ഈ ദുരന്തമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് ജീവിതത്തില്‍ മുന്നേറാന്‍ ധൈര്യമുണ്ടാകട്ടെയ...തുട൪ന്ന് വായിക്കുക


സാമൂഹ്യ സുരക്ഷാ പെൻഷൻ: അനധികൃതമായി വാങ്ങിയ തുക തിരിച്ചടയ്ക്കണം

തിരു: സാമൂഹ്യ സുരക്ഷാ പെൻഷൻ തുക അനധികൃതമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാർ, സർവീസ് പെൻഷണർമാർ/ ഫാമിലി പെൻഷണർമാർ എന്നിവർക്ക് കൈപ്പറ്റിയ തുക കേരള സോ ഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ പേരിൽ കേരള സംസ്ഥാന സഹകരണബാങ്കിന്റെഹെഡ് ഓഫീസ് ബ്രാഞ്ചിലെ അക്കൗണ്ടിലേക...തുട൪ന്ന് വായിക്കുക


കേരള പോലീസ് നടത്തുന്ന വിർച്വൽ ഹാക്കത്തോൺ - Hac’KP വിജയികളെ ഓ​ഗസ്റ്റ് 15 ന് പ്രഖ്യാപിക്കും

തിരു; പൊലീസിംഗ് കൂടുതൽ മെച്ചപ്പെടുത്തുന്നതിലേക്കായി, സൈബർ രംഗത്ത് കേരളപോലീ സിന് അനുയോജ്യമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പ്രാവീണ്യവും, നൂതനാശയങ്ങളുമുള്ളവർക്ക് അവ പ്രകാശിപ്പിക്കുന്നതിനും, പ്രദർശിപ്പിക്കുന്നതി നുമായി കേരള...തുട൪ന്ന് വായിക്കുക


നഴ്സിംഗ് ബിരുദപഠനത്തിന് 20 ശതമാനം സീറ്റ് കൂട്ടണം: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു കത്തുനല്കി

തിരു: നഴ്സിംഗ് ബിരുദപഠനത്തിന് നിലവിലുള്ള സീറ്റിന്റെ പതിനൊന്നു മടങ്ങ് അപേക്ഷകള്‍ വന്നി രിക്കുന്ന സാഹചര്യത്തില്‍ 20 ശതമാനം സീറ്റ് കൂട്ടണം എന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ക്കു കത്തുനല്കി. നഴ്‌സിംഗ് ബിരുദപഠനത്തിന് ഇത്തവണ എഴുപതിനായിരത്തിലേറെ...തുട൪ന്ന് വായിക്കുക


കടം ചോദിച്ച സുഹൃത്തിനെ വ്യാജ ബലാത്സംഗ കേസിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

ഹരിയാന: കടം ചോദിച്ച സുഹൃത്തിനെ വ്യാജ ബലാത്സംഗ കേസിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ. ഹരിയാനയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥനെയാണ് സുഹൃത്ത് വ്യാജ കേസ് നൽകിപണം തട്ടാൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്...തുട൪ന്ന് വായിക്കുക


കോവിഡ് പോസിറ്റിവായ യുവതിയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം:മാതൃകയായി 108 ആംബുലന്‍സ് ജീവനക്കാര്‍

തിരു: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേകനിവ് 108 ആംബുലന്‍സിനുള്ളില്‍ കോവിഡ് ബാധി തയായ യുവതിക്ക് സുഖപ്രസവം. കാസര്‍ഗോഡ് ഉപ്പള സ്വദേശിനിയായ 38 വയസുകാരിയാണ് ആംബുലന്‍സിനുള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കാസര്‍ഗോഡ് ജനറല്‍ ആശുപത്രി യില്‍ ചികിത്സയിലായിരു...തുട൪ന്ന് വായിക്കുക


മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കവി സോഹൻ റോയ്..

ന്യൂഡ്രൽഹി : ഇന്ത്യൻ ജനാധിപത്യത്തിന്റെ നാലാം തൂണെന്ന നിലയിൽ, ഭരണാധികാരികളുടേ യും ഉദ്യോഗസ്ഥ സംവിധാനങ്ങളുടേയും സുതാര്യത, പൊതുജനങ്ങളുമായി പങ്കു വെക്കുക എന്ന ഒരു വലിയ ചുമതല ഏറ്റെടുത്തിരിയ്ക്കുന്നവരാണ് മാധ്യമങ്ങൾ. എന്നാൽ ഈ ചുമതലകൾ,സ്വത ന്ത്രവും നിഷ്പക്ഷ...തുട൪ന്ന് വായിക്കുക


ദൽഹിയിൽ മാധ്യമപ്രവർത്തകർക്ക്‌ നേരെ അക്രമം; കെയുഡബ്ല്യൂജെ അപലപിച്ചു

തിരു: ദൽഹിയിൽ -ദി കാരവൻ- മാഗസിനിലെ വനിത മാധ്യമ പ്രവർത്തകയടക്കം മൂന്ന്‌ മാധ്യമ പ്രവർത്തകർക്കെതിരായിനടത്തിയ അക്രമത്തെ കേരളപത്രപ്രവർത്തകയൂണിയൻ(കെയുഡബ്ല്യൂജെ) അപലപിച്ചു. മാസങ്ങൾക്ക്‌ മുമ്പ്‌ നടന്ന ദൽഹി കലാപത്തിന്‌ പിന്നിലെ ഗൂഡാലോചന പുറത്തുകൊ ണ്ടുവരാൻ ശ്...തുട൪ന്ന് വായിക്കുക


ഇളംദേശത്ത് വിവിധ റോഡുകളുടെ ഉദ്ഘാടനം പി.ജെ.ജോസഫ് എം.എല്‍.എ. നിര്‍വ്വഹിച്ചു

ഇടുക്കി: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിവിധറോഡു കളുടെ ഉദ്ഘാടനം പി.ജെ.ജോസഫ് എം.എല്‍.എ. നിര്‍വ്വഹിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിച്ച ഇളംദേശം-പുഞ്ചത്താഴം പാടശേഖരം റോ...തുട൪ന്ന് വായിക്കുക


സി.എഫ്.എല്‍.ടി സെന്ററുകള്‍ക്ക് കിടക്കകളും തലയണകളും കൈമാറി

മലപ്പുറം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ സ്ഥാപിച്ചു വരു ന്ന സി.എഫ്.എല്‍.ടി സെന്ററുകള്‍ക്ക് ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ 2.58 ലക്ഷം രൂപ വില വരുന്ന 297 കിടക്കകളും തലയണകളും കൈമാറി. ദേശീയ സമ്പാദ്യ പദ്ധതി അസിസ്റ്റന്റ്...തുട൪ന്ന് വായിക്കുക


കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍ കേരള പൊലീസിലെ ഏഴുപേര്‍ക്ക്

തിരു : കുറ്റാന്വേഷണമികവിനുള്ള കേന്ദ്രആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ മെഡലിന് കേരള പൊലീസിലെ ഏഴ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എസ്പിമാരായ കെ ഇ ബൈജു (വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ, തിരുവ നന്തപുരം), ബി കൃഷ്ണകുമാര്‍ (ട്രാഫിക് സൗത്ത് സോണ്‍, തിരുവനന്ത...തുട൪ന്ന് വായിക്കുക


കോവിഡ് 19 : മത്സ്യബന്ധന മേഖലയില്‍ ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം തയ്യാറാക്കും

തിരു : ട്രോളിങ് നിരോധനം അവസാനിച്ച സാഹചര്യത്തില്‍ മത്സ്യബന്ധനവും വിപണന വുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍മാരുടെയും മത്സ്യബന്ധന വകുപ്പിന്‍റെയും സഹായത്തോടെ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത്(12.8.20) ഇന്ന് 2065 കേസുകള്‍; 1250 അറസ്റ്റ്; പിടിച്ചെടു ത്തത് 320 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2065 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1250 പേരാണ്. 320 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്ത 8385 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.