Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സാമൂഹ്യ സുരക്ഷാ പെൻഷൻ: അനധികൃതമായി വാങ്ങിയ തുക തിരിച്ചടയ്ക്കണം രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിച്ചു കോവിഡ് വ്യാപനം : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കവി സോഹൻ റോയ്. കോവിഡ് പോസിറ്റിവായ യുവതിയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

ആരോഗ്യം

കൂടുതല്‍ 

സുവര്‍ണ്ണപ്രഭയില്‍ മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം; ദ്വിദിന ശില്പശാല മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

19/9/2019

തിരു: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരവധി അത്യപൂര്‍വ ശസ്ത്രക്രിയകളാല്‍ കീര്‍ത്തി നേടിയ യൂറോളജി വിഭാഗം സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍. സുവര്‍ണജൂബിലിയുടെ ഭാഗ മായി നടക്കുന്ന ദ്വിദിന ശില്പശാല മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റിട്രോ പെരിട്ടോണിയോസ്കോപിക് സര്‍ജറി വിഷയമാക്കി കോവളം ഹോട്ടല്‍ സമുദ്രയിലെ ജി വി രാജ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ശില്പശാല നടക്കുന്നത്. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് നട ക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചര്‍ അധ്യക്ഷതവഹിക്കും.

ഒരുകാലത്ത് കുടിലിലും കൊട്ടാരത്തിലും താമസിക്കുന്നവര്‍ ആശ്രയിച്ചിരുന്ന മെഡിക്കല്‍ കോ ളേജ് ആശുപത്രിയില്‍ നിന്നും സമ്പന്നവര്‍ഗം ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിലേക്ക് മാറിയതിനു പ്രധാന കാരണം ആധുനിക ചികിത്സാ ഉപകരണങ്ങളും നൂതന ചികിത്സാ സംവിധാ നങ്ങളുമായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് പരമ്പരാഗത ചികിത്സാമാര്‍ഗ ങ്ങള്‍ തുടരാനുള്ള സാഹചര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. എങ്കിലും ചികിത്സാമേഖലയില്‍ അതിവിഗദ്ധരായ ഡോക്ടര്‍മാരുടെ സേവനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട് എന്നുള്ള ത് പാവപ്പെട്ടവര്‍ക്ക് ആശ്വാസം തന്നെയായിരുന്നു. പില്‍ക്കാലത്ത് പരിമിതമായ സംവിധാനങ്ങള്‍ ക്കിടയിലും അതിസങ്കീര്‍ണ ശസ്ത്രക്രിയകള്‍ പോലും വിജയകരമായി പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം പ്രശസ്തിയുടെ കൊടുമുടിയിലെത്തിയപ്പോള്‍ സ്വകാര്യമേഖലയിലെ വമ്പന്‍ ആശുപത്രികള്‍പോലും ഈ ധര്‍മ്മാശുപത്രിയ്ക്കുമുന്നില്‍ ശിരശുനമിക്കാന്‍ നിര്‍ബന്ധി തരായി.

തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയെ സംബന്ധിച്ചിടത്തോളം തുടര്‍ന്നുള്ള കാലഘട്ടം യൂറോ ളജി വിഭാഗത്തിനും മറ്റ് പ്രമുഖ ചികിത്സാവിഭാഗങ്ങള്‍ക്കൊപ്പം പരിഗണനഅര്‍ഹിക്കുന്നചികിത്സാ വിഭാഗമായി അതുമാറി. അതിനുശേഷം വിദഗ്ധ ചികിത്സയും താക്കോല്‍ദ്വാര ശസ്ത്രക്രിയകളുമെ ല്ലാം സാധാരണക്കാരന് അപ്രാപ്യമല്ലെന്ന് തെളിയിക്കുന്ന ദിനങ്ങളാണ് കടന്നുപോയത്. നിരവധി അത്യാധുനിക ചികിത്സാ ഉപകരണങ്ങള്‍ ഈ വിഭാഗത്തിലുമെത്തി. കായികാധ്വാനത്തിലൂടെ ജീവിതമാര്‍ഗം കണ്ടെത്തുന്നവരായ പാവപ്പെട്ടവരാണ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ചികി ത്സയ്ക്കെത്തുന്നത്. അത്തരക്കാര്‍ക്ക് വാരിയെല്ലും മാംസപേശികളും നീക്കം ചെയ്തുകൊണ്ടുള്ള പരമ്പരാഗത ശസ്ത്രക്രിയ ഏറെ പ്രതിസന്ധി സൃഷ്ടിച്ചു. വയറിന്‍റെ പിന്‍ഭാഗത്തുമാത്രം ചെറിയ മുറിവുണ്ടാക്കി ആന്തരികാവയവങ്ങള്‍ക്കൊന്നും ക്ഷതമേല്‍പ്പിക്കാതെ നടത്തുന്ന അതിനൂതന താക്കോല്‍ദ്വാര ശസ്ത്രക്രിയയായ റിട്രോപെരിട്ടോണിയല്‍ ലാപ്രോസ്കോപിക് സര്‍ജറിയിലൂടെകായി കാധ്വാനത്തിലൂടെ വരുമാനമാര്‍ഗം കണ്ടെത്തുന്ന രോഗികള്‍ക്ക് തുടര്‍ന്നും ജോലി ചെയ്തു ജീവി ക്കാന്‍ സാഹചര്യമൊരുങ്ങി. സ്വകാര്യ ആശുപത്രികളെ ആശ്രയിച്ച് ഇത്തരം ശസ്ത്രക്രിയകള്‍ നട ത്താമെന്ന മോഹം മരീചികയായി മാറിയ അവസരത്തിലാണ് പാവപ്പെട്ടവര്‍ക്ക് പ്രതീക്ഷയേകി ആധുനിക ചികിത്സ മെഡിക്കല്‍ കോളേജിലും തുടങ്ങിയത്.

പ്രത്യക്ഷത്തില്‍ ശരീരത്തില്‍ വയറിന്‍റെ മുന്‍ഭാഗത്ത് ശസ്ത്രക്രിയയുടെമുറിവോഅടയാളമോകാണു കയുമില്ല. 2008-ല്‍ ആരംഭിച്ച ഈ ശസ്ത്രക്രിയയ്ക്കായി ഇന്നും നിരവധി രോഗികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്നുണ്ട്. യൂറോളജി വിഭാഗത്തിന്‍റെ ഉയര്‍ച്ചയില്‍ സംസ്ഥാന സര്‍ ക്കാരും വലിയ പ്രതീക്ഷയിലാണ്. കഴിഞ്ഞവര്‍ഷം ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ച റുടെ ഇടപെടലിനെ തുടര്‍ന്ന് യൂറോളജി വിഭാഗത്തിനായി 65ലക്ഷം രൂപ ചെലവഴിച്ച് അതിനൂതന താക്കോല്‍ ദ്വാര ശസ്ത്രക്രിയാ ഉപകരണം വാങ്ങി നല്‍കിയിരുന്നു. ഇതോടെവര്‍ധിച്ചുവരുന്നരോഗി കള്‍ക്കെല്ലാം യാതൊരു കാലതാമസവുമില്ലാതെ ശസ്ത്രക്രിയകള്‍ നടത്തിവരുന്നതായി വകുപ്പു മേധാവി ഡോ ജി വേണുഗോപാല്‍ പറഞ്ഞു.

ശനിയാഴ്ച നടക്കുന്ന പരിപാടിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ റംലാബീവി, മെഡി ക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു,ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് എന്നിവര്‍ പങ്കെടുക്കും. യൂറോളജി വിഭാഗം മേധാവി ഡോ ജി വേണുഗോപാല്‍ സ്വാഗതവും ഡോ എസ് വാസുദേവന്‍ നന്ദിയും പറയും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവർത്തിക്കാൻ 131 കെട്ടിടങ്ങൾക്ക് അംഗീകാരം നൽകി

പാലക്കാട് : ജില്ലയിൽ കോവിഡ് രോഗ ബാധിതർ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവർത്തിക്കുന്നതിന് 131കെട്ടിടങ്ങൾക്ക് അംഗീകാരംനൽകിയതായിജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനുമായ ഡി.ബാലമുരളി അറിയിച്ചു. ...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽ ഇന്ന് 202 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 67 പേർക്ക് രോഗമുക്തി

പാലക്കാട് : ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 13) 202 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 82 പേർക്ക് രോഗം സ്ഥിരീകരിച്ചതുൾപ്പടെ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 136 പേർ, ഇതര സംസ്ഥാന ങ്ങളിൽ...തുട൪ന്ന് വായിക്കുക


ഇടുക്കി കളക്ടറേറ്റ് ജീവനക്കാര്‍ക്കായി കോവിഡ് പരിശോധന

ഇടുക്കി : ജില്ലാ ഭരണസംവിധാനമായ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കായി കോവിഡ് പരിശോധന നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നു. വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസി.സര്‍ജന്‍ ഡോ.സിബി ജോര്‍ജിന്റെ നേതൃത്വത്തി...തുട൪ന്ന് വായിക്കുക


എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല; കോവിഡ് മരണം കണക്കാക്കുന്നതെങ്ങനെ? കേരളം അവലംബിക്കുന്നത് ശാസ്ത്രീയമായ ഓഡിറ്റ്

തിരു: സംസ്ഥാനത്ത് കൃത്യമായ മാനദണ്ഡങ്ങള്‍ വച്ചാണ് കോവിഡ് മരണം കണക്കാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് മരണം കണക്കാക്കു ന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്തും കോവിഡ് മരണങ്ങള്‍ കണക്...തുട൪ന്ന് വായിക്കുക


ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 766 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 13,839 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 25,692

തിരു: കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തിരു. ജില്ലയില്‍ നിന്നുള്ള 434പേര്‍ക്കും,പാലക്കാട്,മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നു...തുട൪ന്ന് വായിക്കുക


കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

തിരു: സംസ്ഥാനത്ത് സെപ്തംബര്‍ മാസത്തോടെ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായ ത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം വൈറസ് വ്യാ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിന് പ്രധാന കാരണo രൂപ,നാണയത്തുട്ടുകളുടെ ക്രയ വിക്രയമാണെന്നു ഡോ:രാഹുലൻ ശിവാങ്കം

തിരു:സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിന് പ്രധാന കാരണo രൂപ, നാണയത്തുട്ടുകളുടെ ക്രയ വിക്രയമാണെന്നു കിംസ് ആശുപത്രി സീനിയർ റെജിസ്ട്രർ ഡോ:രാഹുലൻ ശിവാങ്കം വെളി പ്പെടുത്തി.ഇക്കാര്യം ആരും ശ്രദ്ധി ക്കാതെ പോകുകയാണെന്നും ഇതിൽ വളരെ ശ്രദ്ധയോടെയുള്ള സമീപനം സ്...തുട൪ന്ന് വായിക്കുക


എലിപ്പനി പ്രതിരോധം വ്യാഴാഴ്ച്ചകളില്‍ ഡോക്‌സി ഡേ

വയനാട് : എലിപ്പനി കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രധാനപ്പെട്ട ബസ് സ്റ്റാന്‍ഡുകളായ കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ്,പുതിയബസ് സ്റ്റാന്‍ഡ്,മേപ്പാടി, വൈത്തിരി, മുട്ടില്‍, പടിഞ്ഞാറത്തറ, മാനന്തവാടി, പനമരം, കാട്ടിക്കുളം, ബത്തേരി, മീനങ്ങാടി, അമ...തുട൪ന്ന് വായിക്കുക


ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം

തിരു: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആര്‍ക്ക് വേണമോ -വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്- നടത്താന്‍ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ആര്‍ടിപിസിആര്‍, എക്‌സ്‌പെര്‍ട്ട് നാറ്റ്, ട്രൂനാറ്റ്...തുട൪ന്ന് വായിക്കുക


മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്ക് സാധ്യത: ജാഗ്രതയോടെ ആരോഗ്യവകുപ്പ്

തിരു: സംസ്ഥാനത്ത് പലസ്ഥലത്തും മഴ ശക്തമായതോടെ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയു ള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍ പറഞ്ഞു. കൊതുക് നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ. ഡെങ്കി പ്പനിയ്‌...തുട൪ന്ന് വായിക്കുക


ഗ്രാന്റ് കെയര്‍ പദ്ധതി: വയോജന കേന്ദ്രങ്ങളില്‍ അടിയന്തര നടപടി:വയോജന കേന്ദ്രങ്ങളിലെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തും

തിരു: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗ്രാന്റ് കെയര്‍ പദ്ധതി പ്രകാരം വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായിആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.കോവി ഡ് പശ്ചാ...തുട൪ന്ന് വായിക്കുക


എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം:രക്ഷാപ്രവര്‍ത്തകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണo: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവരും ഒരു പോലെ ശ്രദ്ധിക്കേണ്ടതാണ്. പ്രളയത്തെ തുടര്‍ന്നുണ്ടാ...തുട൪ന്ന് വായിക്കുക


കോവിഡ് നെഗറ്റീവ് റിസൾട്ടുകൾ താമസം കൂടാതെ ലഭ്യമാക്കാൻ നടപടി

തിരു: കോവിഡ് പരിശോധനാ ഫലം നെഗറ്റീവാകുന്നവരുടെ റിസൾട്ടുകൾ കാലതാമസം കൂടാതെ ലഭ്യമാക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംവിധാനമായി.സാമ്പിളുകൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ സ്രവ പരിശോധന ഫലം ലഭ്യമാക്കാൻ താമസമുണ്ടായ സാഹചര്യത്തി ലാണ് ഈ പ്രതിസന്ധി തരണം ചെയ്യുന്...തുട൪ന്ന് വായിക്കുക


ആശ്വാസകിരണം പദ്ധതിക്ക് 19.53 കോടി അനുവദിച്ചു

തിരു: മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ളവര്‍ക്ക് സഹായകരമായി പ്രതിമാസ ധനസഹായം നല്‍കുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതിയ്ക്ക് 19.53 കോടി രൂപയുടെ ഭര ണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയി...തുട൪ന്ന് വായിക്കുക


രോഗമുക്തി നേടിയവരില്‍ 96കാരി ആമിനുമ്മയും

കണ്ണൂര്‍ : കേരള സര്‍ക്കാരിനൊരു ബിഗ് സല്യൂട്ട്! കോവിഡിനെ തോല്‍പിച്ച് വീട്ടിലേക്കു മടങ്ങാ നൊരുങ്ങുന്ന 96 കാരി ആമിനുമ്മയുടെ മകന്‍ അക്ബര്‍ അലിയുടെ ആദ്യ പ്രതികരണം ഇങ്ങനെ യായിരുന്നു. തയ്യില്‍ സ്വദേശിനി പുതിയ പുരയില്‍ ആമിനുമ്മ ജൂലൈ 25നാണ് കോവിഡ് ബാധിച്ച് അഞ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.