 നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റെലിജ ൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 3.40 കിലോഗ്രാം സ്വർണ മിശ്രിതം പിടികൂടി. രണ്ട് വിമാനങ്ങളിലായി എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണമിശ്രിതം പിടികൂടിയത്.മഞ്ചേരി സ്വദേശി നൗഷാദിൽ നിന്നും 1.96 കിലോഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. എമിറേറ്റ്സ് വിമാനത്തിൽ ദുബൈയിൽ നിന്നാണ് ഇയാൾ നെടുമ്പാശേരിയിൽ എത്തിയത്. അബുദാബിയിൽ നിന്നുള്ള ഇത്തിഹാദ് വിമാനത്തിൽ എത്തിയ യാസിം എന്നയാൾ 1.44 കിലോഗ്രാം സ്വർണ മിശ്രിത മാണ് അനധികൃതമായി കടത്താൻ ശ്രമിച്ചത്.
പിടിയിലായ ഇരുവരും ശരീരത്തിലാണ് മിശ്രിതം ഒളിപ്പിച്ചിരുന്നത്. സ്വർണം കടത്തുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡിആർഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ പരി ശോധനക്കെത്തിയത്. രണ്ട് പേരിൽ നിന്നായി പിടികൂടിയ സ്വർണ മിശ്രിതത്തിൽ നിന്നും ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണം വേർതിരിച്ചെടുക്കാനാകും.
|