Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സാമൂഹ്യ സുരക്ഷാ പെൻഷൻ: അനധികൃതമായി വാങ്ങിയ തുക തിരിച്ചടയ്ക്കണം രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിച്ചു കോവിഡ് വ്യാപനം : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കവി സോഹൻ റോയ്. കോവിഡ് പോസിറ്റിവായ യുവതിയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

ആരോഗ്യം

കൂടുതല്‍ 

കർഷകർക്കുള്ള സ്വർണപ്പണയ വായ്‌പാ പദ്ധതിയിൽ നിലവിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന്‌ സംസ്ഥാന ബാങ്കേഴ്‌സ്‌ സമിതി ചെയർമാൻ

21/8/2019

തിരു: കർഷകർക്കുള്ള സ്വർണപ്പണയ വായ്‌പാ പദ്ധതിയിൽ നിലവിൽ മാറ്റമൊന്നും വന്നിട്ടി ല്ലെന്ന്‌ കനറ ബാങ്ക്‌ എംഡിയും സംസ്ഥാന ബാങ്കേഴ്‌സ്‌ സമിതി ചെയർമാനുമായ ആർ എ ശങ്കരനാരായണൻ പറഞ്ഞു. കിസാൻ കാർഡുള്ളവർക്കു മാത്രമേ പലിശ സബ്‌സിഡിയുള്ള കാർഷികവായ്‌പ നൽകാവൂ എന്ന നിർദേശം റിസർവ്‌ ബാങ്കിന്റെ പരിഗണനയിലാണ്‌. തീരുമാന മായിട്ടില്ല.മൂന്നുലക്ഷം രൂപവരെയാണ്‌ സ്വർണപ്പണയത്തിൽ കാർഷിക വായ്‌പ കിട്ടുക. ഇതിന്‌ കൃഷിയിടത്തിന്റെ അളവ്‌ വ്യക്തമാക്കുന്ന നികുതി രശീത്‌ അടക്കമുള്ള രേഖ പരിശോധിക്കും. കൂടുതൽ തുകയുള്ള വായ്‌പയ്‌ക്ക്‌ വാണിജ്യ നിരക്കിൽ പലിശ ഇടാക്കുമെന്നും സംസ്ഥാന ബാങ്കേഴ്‌സ്‌ സമിതി യോഗത്തിനുശേഷം വാർത്താ സമ്മേളനത്തിൽ ശങ്കരനാരായണൻ പറഞ്ഞു.

സംസ്ഥാനത്തെ ബാങ്കുകൾ മൊത്തം വായ്‌പയുടെ 40 ശതമാനം മുൻഗണനാ വിഭാഗങ്ങൾക്ക്‌ നീക്കിവയ്‌ക്കുന്നുണ്ട്‌. കാർഷിക മേഖലയ്‌ക്ക്‌ 18 ശതമാനം വകയിരുത്തി. സൂക്ഷ്‌മ–ഇടത്തരം– ചെറുകിട സംരംഭങ്ങൾ, വിദ്യാഭ്യാസം, ചെറുകിട വ്യാപാരം, ഭവന നിർമാണം തുടങ്ങിയ മേഖലകൾക്ക്‌ മുൻഗണന നൽകുന്നുണ്ട്‌. കറൻസിരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നു ണ്ടെന്നും ശങ്കരനാരായണൻ പറഞ്ഞു.

വീണ്ടും പ്രളയക്കെടുതിയുണ്ടായ സാഹചര്യത്തിൽ ബാങ്കുകൾക്ക്‌ എന്തു സഹായം ചെയ്യാനാകു മെന്നതിൽ ചർച്ച വേണമെന്ന്‌ ബാങ്കേഴ്‌സ്‌ സമിതി കൺവീനർ ജി കെ മായ പറഞ്ഞു. വലിയ കെടുതി നേരിട്ട വയനാട്‌ ജില്ലയിലെ കാർഷിക വായ്‌പകളിൽ ബഹുഭൂരിപക്ഷവും പുനഃക്രമീ കരിക്കപ്പെട്ടവയാണ്‌. ഇവയിൽ ഇനി എന്തെങ്കിലും ചെയ്യാൻ റിസർവ്‌ ബാങ്കിന്റെ തീരുമാനം വേണം. കഴിഞ്ഞ വർഷം 1259 വില്ലേജുകളെ സർക്കാർ പ്രളയബാധിതമായി വിജ്ഞാപനം ചെയ്‌തു. ഇത്തവണ വിജ്ഞാപനത്തിന്‌ അനുസരിച്ചുള്ള തീരുമാനങ്ങൾക്കായി ബാങ്കേഴ്‌സ്‌ സമിതിയുടെ പ്രത്യേകയോഗം വിളിക്കുമെന്നും ജി കെ മായ പറഞ്ഞു.

സംസ്‌ഥാന ധനകാര്യ അഡീഷണൽ ചീഫ്‌ സെക്രട്ടറി മനോജ്‌ ജോഷി, അഗ്രികൾച്ചറൽ പ്രൊഡ ക്‌ഷൻ കമീഷണർ ഡി കെ സിങ്‌, പിആർഡി ഡയറക്ടർ യു വി ജോസ്‌ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവർത്തിക്കാൻ 131 കെട്ടിടങ്ങൾക്ക് അംഗീകാരം നൽകി

പാലക്കാട് : ജില്ലയിൽ കോവിഡ് രോഗ ബാധിതർ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവർത്തിക്കുന്നതിന് 131കെട്ടിടങ്ങൾക്ക് അംഗീകാരംനൽകിയതായിജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനുമായ ഡി.ബാലമുരളി അറിയിച്ചു. ...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽ ഇന്ന് 202 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 67 പേർക്ക് രോഗമുക്തി

പാലക്കാട് : ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 13) 202 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 82 പേർക്ക് രോഗം സ്ഥിരീകരിച്ചതുൾപ്പടെ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 136 പേർ, ഇതര സംസ്ഥാന ങ്ങളിൽ...തുട൪ന്ന് വായിക്കുക


ഇടുക്കി കളക്ടറേറ്റ് ജീവനക്കാര്‍ക്കായി കോവിഡ് പരിശോധന

ഇടുക്കി : ജില്ലാ ഭരണസംവിധാനമായ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കായി കോവിഡ് പരിശോധന നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നു. വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസി.സര്‍ജന്‍ ഡോ.സിബി ജോര്‍ജിന്റെ നേതൃത്വത്തി...തുട൪ന്ന് വായിക്കുക


എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല; കോവിഡ് മരണം കണക്കാക്കുന്നതെങ്ങനെ? കേരളം അവലംബിക്കുന്നത് ശാസ്ത്രീയമായ ഓഡിറ്റ്

തിരു: സംസ്ഥാനത്ത് കൃത്യമായ മാനദണ്ഡങ്ങള്‍ വച്ചാണ് കോവിഡ് മരണം കണക്കാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് മരണം കണക്കാക്കു ന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്തും കോവിഡ് മരണങ്ങള്‍ കണക്...തുട൪ന്ന് വായിക്കുക


ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 766 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 13,839 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 25,692

തിരു: കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തിരു. ജില്ലയില്‍ നിന്നുള്ള 434പേര്‍ക്കും,പാലക്കാട്,മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നു...തുട൪ന്ന് വായിക്കുക


കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

തിരു: സംസ്ഥാനത്ത് സെപ്തംബര്‍ മാസത്തോടെ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായ ത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം വൈറസ് വ്യാ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിന് പ്രധാന കാരണo രൂപ,നാണയത്തുട്ടുകളുടെ ക്രയ വിക്രയമാണെന്നു ഡോ:രാഹുലൻ ശിവാങ്കം

തിരു:സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിന് പ്രധാന കാരണo രൂപ, നാണയത്തുട്ടുകളുടെ ക്രയ വിക്രയമാണെന്നു കിംസ് ആശുപത്രി സീനിയർ റെജിസ്ട്രർ ഡോ:രാഹുലൻ ശിവാങ്കം വെളി പ്പെടുത്തി.ഇക്കാര്യം ആരും ശ്രദ്ധി ക്കാതെ പോകുകയാണെന്നും ഇതിൽ വളരെ ശ്രദ്ധയോടെയുള്ള സമീപനം സ്...തുട൪ന്ന് വായിക്കുക


എലിപ്പനി പ്രതിരോധം വ്യാഴാഴ്ച്ചകളില്‍ ഡോക്‌സി ഡേ

വയനാട് : എലിപ്പനി കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രധാനപ്പെട്ട ബസ് സ്റ്റാന്‍ഡുകളായ കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ്,പുതിയബസ് സ്റ്റാന്‍ഡ്,മേപ്പാടി, വൈത്തിരി, മുട്ടില്‍, പടിഞ്ഞാറത്തറ, മാനന്തവാടി, പനമരം, കാട്ടിക്കുളം, ബത്തേരി, മീനങ്ങാടി, അമ...തുട൪ന്ന് വായിക്കുക


ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം

തിരു: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആര്‍ക്ക് വേണമോ -വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്- നടത്താന്‍ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ആര്‍ടിപിസിആര്‍, എക്‌സ്‌പെര്‍ട്ട് നാറ്റ്, ട്രൂനാറ്റ്...തുട൪ന്ന് വായിക്കുക


മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്ക് സാധ്യത: ജാഗ്രതയോടെ ആരോഗ്യവകുപ്പ്

തിരു: സംസ്ഥാനത്ത് പലസ്ഥലത്തും മഴ ശക്തമായതോടെ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയു ള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍ പറഞ്ഞു. കൊതുക് നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ. ഡെങ്കി പ്പനിയ്‌...തുട൪ന്ന് വായിക്കുക


ഗ്രാന്റ് കെയര്‍ പദ്ധതി: വയോജന കേന്ദ്രങ്ങളില്‍ അടിയന്തര നടപടി:വയോജന കേന്ദ്രങ്ങളിലെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തും

തിരു: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗ്രാന്റ് കെയര്‍ പദ്ധതി പ്രകാരം വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായിആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.കോവി ഡ് പശ്ചാ...തുട൪ന്ന് വായിക്കുക


എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം:രക്ഷാപ്രവര്‍ത്തകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണo: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവരും ഒരു പോലെ ശ്രദ്ധിക്കേണ്ടതാണ്. പ്രളയത്തെ തുടര്‍ന്നുണ്ടാ...തുട൪ന്ന് വായിക്കുക


കോവിഡ് നെഗറ്റീവ് റിസൾട്ടുകൾ താമസം കൂടാതെ ലഭ്യമാക്കാൻ നടപടി

തിരു: കോവിഡ് പരിശോധനാ ഫലം നെഗറ്റീവാകുന്നവരുടെ റിസൾട്ടുകൾ കാലതാമസം കൂടാതെ ലഭ്യമാക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംവിധാനമായി.സാമ്പിളുകൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ സ്രവ പരിശോധന ഫലം ലഭ്യമാക്കാൻ താമസമുണ്ടായ സാഹചര്യത്തി ലാണ് ഈ പ്രതിസന്ധി തരണം ചെയ്യുന്...തുട൪ന്ന് വായിക്കുക


ആശ്വാസകിരണം പദ്ധതിക്ക് 19.53 കോടി അനുവദിച്ചു

തിരു: മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ളവര്‍ക്ക് സഹായകരമായി പ്രതിമാസ ധനസഹായം നല്‍കുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതിയ്ക്ക് 19.53 കോടി രൂപയുടെ ഭര ണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയി...തുട൪ന്ന് വായിക്കുക


രോഗമുക്തി നേടിയവരില്‍ 96കാരി ആമിനുമ്മയും

കണ്ണൂര്‍ : കേരള സര്‍ക്കാരിനൊരു ബിഗ് സല്യൂട്ട്! കോവിഡിനെ തോല്‍പിച്ച് വീട്ടിലേക്കു മടങ്ങാ നൊരുങ്ങുന്ന 96 കാരി ആമിനുമ്മയുടെ മകന്‍ അക്ബര്‍ അലിയുടെ ആദ്യ പ്രതികരണം ഇങ്ങനെ യായിരുന്നു. തയ്യില്‍ സ്വദേശിനി പുതിയ പുരയില്‍ ആമിനുമ്മ ജൂലൈ 25നാണ് കോവിഡ് ബാധിച്ച് അഞ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.