Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സാമൂഹ്യ സുരക്ഷാ പെൻഷൻ: അനധികൃതമായി വാങ്ങിയ തുക തിരിച്ചടയ്ക്കണം രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിച്ചു കോവിഡ് വ്യാപനം : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കവി സോഹൻ റോയ്. കോവിഡ് പോസിറ്റിവായ യുവതിയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

ആരോഗ്യം

കൂടുതല്‍ 

ഡോക്‌സിസൈക്ലിന്‍ കഴിക്കൂ എലിപ്പനിയില്‍ നിന്നും മുക്തരാകൂ

14/8/2019

തിരു: പ്രളയത്തോടനുബന്ധിച്ച് എലിപ്പനി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോകുന്നവരും നിര്‍ബന്ധമായും പ്രതിരോധ ഗുളികകള്‍ കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭ്യര്‍ ത്ഥിച്ചു. എലിപ്പനി ബാധിക്കാതിരിക്കാന്‍ അന്താരാഷ്ട്രമാനദണ്ഡമനുസരിച്ച് പ്രതിരോധം,ചികിത്സ, സാമ്പിള്‍ കളക്ഷന്‍ എന്നിവയില്‍ പാലിക്കേണ്ട നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രോട്ടോകോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രോട്ടോകോള്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും കര്‍ശനമായി പാലിക്കണ മെന്ന് മന്ത്രി വ്യക്തമാക്കി.

എന്താണ് എലിപ്പനി?

ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകര്‍ച്ചവ്യാധികളില്‍ ഏറ്റവും പ്രധാനമാണി ത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.

രോഗവ്യാപനം

രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്.തൊലി യിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 4 മുതല്‍ 20ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുo.

രോഗ ലക്ഷണങ്ങള്‍

പനി, പേശി വേദന (കാല്‍ വണ്ണയിലെ പേശികളില്‍) തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ പൂര്‍ണ്ണമായും ഭേദമാക്കാo.

ആരംഭത്തില്‍ ചികിത്സ തേടാതിരുന്നാല്‍?

ആരംഭത്തില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപ കടത്തിലാവുകയും ചെയ്യും. അതിനാല്‍ തന്നെ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം.

പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍

1.രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോകു ന്നവരും തുടങ്ങി മലിനജലത്തില്‍ ഇറങ്ങുന്നവര്‍ (ഗര്‍ഭിണികളും 12 വയസിന് താഴെയുള്ള കുട്ടി കളും ഒഴികെ) നിര്‍ബന്ധമായും ആഴ്ചയില്‍ ഒരിക്കല്‍ എലിപ്പനിയ്ക്കുള്ള പ്രതിരോധ ഗുളികയായ 200 എം.ജി. ഡോക്‌സിസൈക്ലിന്‍ (Doxycycline 200 mg) നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലമത്രയും ആഴ്ചയിലൊരിക്കല്‍ ഈ ഗുളിക കഴിക്കണo.

2. രണ്ട് മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 4 എം.ജി./കിലോഗ്രാം ഡോക്‌സിസൈക്ലിന്‍ ആഴ്ചയിലൊരിക്കല്‍ ഭക്ഷണത്തിന് ശേഷം നല്‍കണം.

3. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വെറും വയറ്റില്‍ അസിത്രോമൈസിന്‍ (Azithromycin) 10 എം.ജി./കിലോഗ്രാം നല്‍കിയാല്‍ മതിയാകും.

4. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും 500 എം.ജി. അമോക്‌സിലിന്‍ (Amoxicillin 500 mg) ഗുളിക ദിവസവും 3 നേരം ഭക്ഷണത്തിന് ശേഷം 5 ദിവസത്തേക്ക് കഴിക്കണo.

5. പ്രളയബാധിത പ്രദേശത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ശേഷം ഡോക്ടര്‍മാരെ കാണാന്‍ കഴിയാത്തവര്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിപ്രതിരോധ മരുന്ന് കഴിക്കണo.

6. പ്രതിരോധ മരുന്നുകള്‍ കഴിച്ചവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കയ്യു റയും കാലുറയും ഉള്‍പ്പെടെയുള്ള സ്വയം പരിരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണo.

7. പ്രളയബാധിത പ്രദേശത്ത് താമസിച്ചവരോ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരോ പനി, ശരീര വേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സയും ചികിത്സിക്കാനുള്ള കാലതാമസവും ഗുരുതരാവസ്ഥയിലെത്തിക്കും.

8. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരില്‍ ഗുളിക കഴിക്കാന്‍ വിട്ടുപോയവര്‍ എത്രയും വേഗം ആഹാരത്തിന് ശേഷം കഴിക്കേണ്ടതാണ്.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവർത്തിക്കാൻ 131 കെട്ടിടങ്ങൾക്ക് അംഗീകാരം നൽകി

പാലക്കാട് : ജില്ലയിൽ കോവിഡ് രോഗ ബാധിതർ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവർത്തിക്കുന്നതിന് 131കെട്ടിടങ്ങൾക്ക് അംഗീകാരംനൽകിയതായിജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനുമായ ഡി.ബാലമുരളി അറിയിച്ചു. ...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽ ഇന്ന് 202 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 67 പേർക്ക് രോഗമുക്തി

പാലക്കാട് : ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 13) 202 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 82 പേർക്ക് രോഗം സ്ഥിരീകരിച്ചതുൾപ്പടെ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 136 പേർ, ഇതര സംസ്ഥാന ങ്ങളിൽ...തുട൪ന്ന് വായിക്കുക


ഇടുക്കി കളക്ടറേറ്റ് ജീവനക്കാര്‍ക്കായി കോവിഡ് പരിശോധന

ഇടുക്കി : ജില്ലാ ഭരണസംവിധാനമായ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കായി കോവിഡ് പരിശോധന നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നു. വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസി.സര്‍ജന്‍ ഡോ.സിബി ജോര്‍ജിന്റെ നേതൃത്വത്തി...തുട൪ന്ന് വായിക്കുക


എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല; കോവിഡ് മരണം കണക്കാക്കുന്നതെങ്ങനെ? കേരളം അവലംബിക്കുന്നത് ശാസ്ത്രീയമായ ഓഡിറ്റ്

തിരു: സംസ്ഥാനത്ത് കൃത്യമായ മാനദണ്ഡങ്ങള്‍ വച്ചാണ് കോവിഡ് മരണം കണക്കാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് മരണം കണക്കാക്കു ന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്തും കോവിഡ് മരണങ്ങള്‍ കണക്...തുട൪ന്ന് വായിക്കുക


ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 766 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 13,839 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 25,692

തിരു: കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തിരു. ജില്ലയില്‍ നിന്നുള്ള 434പേര്‍ക്കും,പാലക്കാട്,മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നു...തുട൪ന്ന് വായിക്കുക


കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

തിരു: സംസ്ഥാനത്ത് സെപ്തംബര്‍ മാസത്തോടെ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായ ത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം വൈറസ് വ്യാ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിന് പ്രധാന കാരണo രൂപ,നാണയത്തുട്ടുകളുടെ ക്രയ വിക്രയമാണെന്നു ഡോ:രാഹുലൻ ശിവാങ്കം

തിരു:സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിന് പ്രധാന കാരണo രൂപ, നാണയത്തുട്ടുകളുടെ ക്രയ വിക്രയമാണെന്നു കിംസ് ആശുപത്രി സീനിയർ റെജിസ്ട്രർ ഡോ:രാഹുലൻ ശിവാങ്കം വെളി പ്പെടുത്തി.ഇക്കാര്യം ആരും ശ്രദ്ധി ക്കാതെ പോകുകയാണെന്നും ഇതിൽ വളരെ ശ്രദ്ധയോടെയുള്ള സമീപനം സ്...തുട൪ന്ന് വായിക്കുക


എലിപ്പനി പ്രതിരോധം വ്യാഴാഴ്ച്ചകളില്‍ ഡോക്‌സി ഡേ

വയനാട് : എലിപ്പനി കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രധാനപ്പെട്ട ബസ് സ്റ്റാന്‍ഡുകളായ കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ്,പുതിയബസ് സ്റ്റാന്‍ഡ്,മേപ്പാടി, വൈത്തിരി, മുട്ടില്‍, പടിഞ്ഞാറത്തറ, മാനന്തവാടി, പനമരം, കാട്ടിക്കുളം, ബത്തേരി, മീനങ്ങാടി, അമ...തുട൪ന്ന് വായിക്കുക


ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം

തിരു: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആര്‍ക്ക് വേണമോ -വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്- നടത്താന്‍ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ആര്‍ടിപിസിആര്‍, എക്‌സ്‌പെര്‍ട്ട് നാറ്റ്, ട്രൂനാറ്റ്...തുട൪ന്ന് വായിക്കുക


മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്ക് സാധ്യത: ജാഗ്രതയോടെ ആരോഗ്യവകുപ്പ്

തിരു: സംസ്ഥാനത്ത് പലസ്ഥലത്തും മഴ ശക്തമായതോടെ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയു ള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍ പറഞ്ഞു. കൊതുക് നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ. ഡെങ്കി പ്പനിയ്‌...തുട൪ന്ന് വായിക്കുക


ഗ്രാന്റ് കെയര്‍ പദ്ധതി: വയോജന കേന്ദ്രങ്ങളില്‍ അടിയന്തര നടപടി:വയോജന കേന്ദ്രങ്ങളിലെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തും

തിരു: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗ്രാന്റ് കെയര്‍ പദ്ധതി പ്രകാരം വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായിആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.കോവി ഡ് പശ്ചാ...തുട൪ന്ന് വായിക്കുക


എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം:രക്ഷാപ്രവര്‍ത്തകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണo: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവരും ഒരു പോലെ ശ്രദ്ധിക്കേണ്ടതാണ്. പ്രളയത്തെ തുടര്‍ന്നുണ്ടാ...തുട൪ന്ന് വായിക്കുക


കോവിഡ് നെഗറ്റീവ് റിസൾട്ടുകൾ താമസം കൂടാതെ ലഭ്യമാക്കാൻ നടപടി

തിരു: കോവിഡ് പരിശോധനാ ഫലം നെഗറ്റീവാകുന്നവരുടെ റിസൾട്ടുകൾ കാലതാമസം കൂടാതെ ലഭ്യമാക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംവിധാനമായി.സാമ്പിളുകൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ സ്രവ പരിശോധന ഫലം ലഭ്യമാക്കാൻ താമസമുണ്ടായ സാഹചര്യത്തി ലാണ് ഈ പ്രതിസന്ധി തരണം ചെയ്യുന്...തുട൪ന്ന് വായിക്കുക


ആശ്വാസകിരണം പദ്ധതിക്ക് 19.53 കോടി അനുവദിച്ചു

തിരു: മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ളവര്‍ക്ക് സഹായകരമായി പ്രതിമാസ ധനസഹായം നല്‍കുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതിയ്ക്ക് 19.53 കോടി രൂപയുടെ ഭര ണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയി...തുട൪ന്ന് വായിക്കുക


രോഗമുക്തി നേടിയവരില്‍ 96കാരി ആമിനുമ്മയും

കണ്ണൂര്‍ : കേരള സര്‍ക്കാരിനൊരു ബിഗ് സല്യൂട്ട്! കോവിഡിനെ തോല്‍പിച്ച് വീട്ടിലേക്കു മടങ്ങാ നൊരുങ്ങുന്ന 96 കാരി ആമിനുമ്മയുടെ മകന്‍ അക്ബര്‍ അലിയുടെ ആദ്യ പ്രതികരണം ഇങ്ങനെ യായിരുന്നു. തയ്യില്‍ സ്വദേശിനി പുതിയ പുരയില്‍ ആമിനുമ്മ ജൂലൈ 25നാണ് കോവിഡ് ബാധിച്ച് അഞ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.