Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്: എഴുത്തു പരീക്ഷ റദ്ദാക്കി കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

മെഡിക്കൽ ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കേരള സർക്കാർ മുൻകൈയെടുക്കണം ഏരീസ് ഗ്രൂപ്പ് ചെയർമാനും സിഇഓയുമായ സോഹൻ റോയ്

9/10/2017

ഏരീസ് ഗ്രൂപ്പ് ചെയർമാനും സി ഇ ഓയുമായ സോഹൻ റോയ് ആയുർ മെഡി ബിസ് അവാർഡ് ജേതാക്കൾക്കൊപ്പം

സംസ്ഥാനത്തിന്റെവികസനത്തിന് മുഖ്യപങ്ക് വഹി ക്കാൻ മെഡിക്കൽ ടൂറിസത്തിനു കഴിയും:സ്വാമിഗുരുരത്‌നം ജ്ഞാനതപസ്വി

തിരു:മെഡിക്കൽ ടൂറിസത്തിന്റെ സാധ്യത കേരളം ഇനിയുംഉപയോഗപ്പെടുത്തി യിട്ടില്ല.പാരമ്പര്യവൈദ്യശാസ്ത്രത്തെയും സ്പെഷ്യാലിറ്റി ആശുപത്രികളുടെയും സേവനം സംയോജിപ്പിച്ചുമെഡിക്കല്‍ ടൂറിസം രംഗത്ത് മുന്നേറാന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് തൊഴില്‍ സാധ്യത വർദ്ധിപ്പിക്കാനും ഇതു വഴി സാമ്പത്തികനേട്ടം ഉണ്ടാക്കുവാനും സാധിക്കും.സംസ്ഥാനത്തിന്റെവികസനത്തിന് മുഖ്യപങ്ക് വഹി ക്കാൻ മെഡിക്കൽ ടൂറിസത്തിനു കഴിയും പോത്തൻകോട് ശാന്തിഗിരി ആശ്രമം ഓർഗനൈ സിംഗ് സെക്രട്ടറി സ്വാമിഗുരുരത്‌നം ജ്ഞാനതപസ്വിഅഭിപ്രായപ്പെട്ടു.

യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് വർക്കല തിരുവമ്പാടി ബീച്ചിനു സമീപം ആരംഭിച്ച മെഡി ബിസ് ആയുർ ഹോമിന്റെ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കു കയായിരുന്നു അദ്ദേഹം.

കേരളത്തെ പ്രമുഖ മെഡിക്കൽ ടൂറിസം കേന്ദ്രമായി മാറ്റുക എന്ന ലക്ഷ്യത്തോ ടെ പ്രമുഖ പ്രവാസി വ്യവസായി സോഹൻ റോയ് നയിക്കുന്ന യുഎഇ ആസ്ഥാ നമായ ഏരീസ് ഗ്രൂപ്പിന്റെ സംരംഭമായ മെഡിബിസ് ടിവി തുടക്കം കുറിക്കുന്ന ഇന്ത്യയിലെ ആദ്യ മെഡിക്കൽ ടൂറിസം ശൃംഖലയാണ് മെഡി ബിസ് ആയുർ ഹോം. ആരോഗ്യ രംഗത്തെ ആദ്യ ആഗോള ചാനല്‍ ആണ് മെഡിബിസ് ടി.വി.

അടിസ്ഥാനവികസനം മെച്ചപ്പെടുത്തണം

ഹെല്‍ത്ത് ടൂറിസവുമായി സംയോജിച്ച് മുന്നേറേണ്ടഒന്നാണ് മെഡിക്കല്‍ടൂറിസം. മെഡിക്കല്‍ ടൂറിസത്തില്‍ കേരളത്തിന്റെ പരമ്പാരാഗത ശാസ്ത്രമായ ആയുര്‍ വേദവും സിദ്ധവും വളരെ നിര്‍ണ്ണായ കമായ ഒരു പങ്കുവഹിക്കുന്നുണ്ട്. മെഡി ക്കൽ ടൂറിസത്തിന് കേരളത്തിൽ അനന്തസാധ്യതകൾ ഉണ്ടെകിലും അടിസ്ഥാന വികസനസൗകര്യത്തിലെ പോരായ്‌മ മൂലം ഈരംഗത്ത് സംസ്ഥാനം ഏറെപിന്നി ലാണ്. കേരളത്തിന്റെ തുടർ വികസനത്തിന് മെഡിക്കൽ ടൂറിസത്തിന്റെസാദ്ധ്യ തകൾ പ്രയോജനപ്പെടുത്താൻ കേരള സർക്കാർ മുൻകൈയെടുക്കണം ഏരീസ് ഗ്രൂപ്പ് ചെയർമാനും സിഇഓയുമായ സോഹൻ റോയ് പറഞ്ഞു.

ഇന്ത്യന്‍ മെഡിക്കല്‍ ടൂറിസം രംഗം 2020 ആകുമ്പോഴേക്കും എട്ട് ബില്യണ്‍ഡോള റിന്റെ വിപണിയായി മാറുമെന്നാണ് അടുത്തിടെ നടന്ന സർവ്വേകൾ സൂചിപ്പി ക്കുന്നത്. ഇപ്പോള്‍ വെറും അഞ്ചു ശതമാനം മാത്രമാണ് കേരളത്തിന്റെ പങ്ക്, ഇത് പത്ത് മുതല്‍ പന്ത്രണ്ട് ശതമാനം വരെ ആക്കാന്‍ കഴിയും അദ്ദേഹം കൂട്ടി ച്ചേർത്തു.

മെഡിക്കൽ ടൂറിസം; കേരളത്തിന്റെ ഭാവി

കേരളത്തിന്റെ ഭാവി നിശ്ചയിക്കാൻ പോകുന്നത് മെഡിക്കൽ ടൂറിസമാണ്.വിക സിത രാജ്യങ്ങളെ ക്കാള്‍ കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ കേരളത്തില്‍ലഭ്യ മാക്കാൻ സാധിക്കും. ഇതിന് വിദേശരാജ്യങ്ങളിൽ മികച്ച പ്രചാരണംനടത്തണം. കൂടാതെ ജനങ്ങൾക്ക് ഇതിന്റെ ഗുണഫലത്തെ പറ്റി അറിയാൻ അവബോധ ക്യാമ്പുകളും ചർച്ചകളും സംഘടിപ്പിക്കണം കെടിഡിസി ചെയർമാൻ എം.വിജ യകുമാർ പറഞ്ഞു.

നൂതന പദ്ധതികൾ അതാവശ്യം

ടൂറിസം കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായ ഒരു ഘടക മാണ്. കേരളമാണ് ഹെല്‍ത്ത് ടൂറിസത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം. മെഡിക്കൽ ടൂറി സം പോലെയുള്ള നൂതന പദ്ധതികൾ സം സ്ഥാനത്ത് വേഗത്തിൽ നടപ്പിലാക്കാൻ സർക്കാരുംസ്വകാര്യ സംരംഭകരും കൈ കോർക്കണം ടൂർഫെഡ് എംഡി ഷാജി മാധവൻ പറഞ്ഞു.

വർക്കല എംൽഎ വി ജോയ്,പ്രമുഖവ്യവസായിയായ ബീറ്റ ഗ്രൂപ്പ് ചെയർമാൻ ഡോ.ജെ.രാജ്മോ ഹൻപിള്ള, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ വ്യക്തികളും പങ്കെടുത്തു.

ആരോഗ്യസംഘടനകൾ,ആസ്പത്രികൾ,റിസോർട്ടുകൾ,മികച്ചഹോളിസ്റ്റിക് സേവ നങ്ങൾ,ആരോഗ്യ പ്രസിദ്ധീകരണങ്ങൾ,ജൈവ ഭക്ഷണ ശൃംഖലകൾ തുടങ്ങിയ വർക്കുള്ള പ്രഥമ മെഡിബിസ് ആയുർഏക്സെല്ലെൻസ് പുരസ്‍കാരവിതരണവും ഞായറാഴ്‌ച നടന്നു. ആയുർവേദ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചു കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.ആര്‍. കൃഷ്ണകുമാറിന് ആജീവനാന്ത പുരസ്‌കാരമായ ആയുർവിഭൂഷൺസമ്മാനിച്ചു. ആയുർ വേദ രംഗത്തു നിന്നു ഡോ.കൃഷ്ണനുംപാരമ്പര്യവൈദ്യരംഗത്ത് നിന്നും മോഹനൻ വൈദ്യർക്കും ആയുർ ഭൂഷൺ പുരസ്‌കാരം സമ്മാനിച്ചു. വേൾഡ് മെഡിക്കൽകൗൺസിലിന്റെ അംഗീകാരമുള്ളതാണ് മെഡിബിസ് ആയുർഏക്സെ ല്ലെന്സ് പുരസ്‌കാരം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: അഭിപ്രായങ്ങൾ ക്ഷണിക്കുന്നു

തിരു : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടപടിക്രമ ങ്ങൾ ലളിതവും സുതാര്യവുമാക്കുന്നതിനുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളുംസംസ്ഥാനതിരഞ്ഞെ ടുപ്പ് കമ്മീഷൻ ക്ഷണിക്കുന്നു. പൊതു തിരഞ്ഞെടുപ്പ് ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പ്രവർ...തുട൪ന്ന് വായിക്കുക


കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു

തിരു; സംസ്ഥാനത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗവർണ്ണറുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല ഏപ്രിൽ 19 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി-പ്രാക്ടിക്കൽ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവെച്ചു...തുട൪ന്ന് വായിക്കുക


കേരളസർവകലാശാല പരീക്ഷകൾ മാറ്റി

തിരു; കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ചാൻസലർ സർവ കലാശാലകളോട് നിർദ്ദേശിച്ചതനുസരിച്ച് കേരളസർവകലാശാല ഏപ്രിൽ 19 മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു. മാറ്റിവച്ച പരീക്ഷകൾ മേയ് 10 മുതൽ പുനഃക്രമ...തുട൪ന്ന് വായിക്കുക


സാങ്കേതിക വിഭാഗം പരീക്ഷകൾ മാറ്റി

തിരു; സാങ്കേതിക പരീക്ഷാ വിഭാഗം നടത്താൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇൻ എൻജിനിയറിങ്/ടെക്‌നോളജി/മാനേജ്‌മെന്റ്/ കൊമേഴ്‌സ്യൽ പ്രാക്ടീസ് (2015 സ്‌കീം) എന്നിവയുടെ അഞ്ചും ആറും സെമസ്റ്റർ പരീക്ഷകൾ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും....തുട൪ന്ന് വായിക്കുക


കോവിഡ് സ്‌പെഷ്യല്‍ ഡ്രൈവ്; തിരു. ജില്ലയില്‍ നടത്തിയത് 29,008 പരിശോധനകള്‍

തിരു ; ഊര്‍ജിത കോവിഡ് പരിശോധനയുടെ ഭാഗമായി ഏപ്രില്‍ 16,17 തീയതികളില്‍ ജില്ലയില്‍ നടത്തിയത് 29,008 കോവിഡ് പരിശോധനകള്‍. ഏപ്രില്‍ 16ന് നടത്തിയ 14,087 പരിശോധനകളും 17ന് നടത്തിയ 14,921 പരിശോധനകളും ഉള്‍പ്പടെയാണിത്. 22,284 ആര്‍.റ്റി.പി.സി.ആര്‍ പരിശോ ധനകളും 6,...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം; തഹസില്‍ദാര്‍മാരെ ഉള്‍പ്പെടുത്തി സ്‌ക്വാഡുകള്‍ രൂപീകരിച്ചു

തിരു : കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ താലൂക്കു കള്‍ കേന്ദ്രീകരിച്ച് തഹസില്‍ദാര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിറക്കി. ഓരോ ടീമും ഫീല്‍ഡ് പരിശോധന നടത്തി ക...തുട൪ന്ന് വായിക്കുക


തിരു.കളക്ടറേറ്റിലെ കൂടെ പദ്ധതിയുടെ ഭാഗമായി വനിതാ ജീവനക്കാർക്കായി ബോധവത്കരണ ക്ലാസ്

തിരു : വനിതാ ദിനത്തിൽ സിവിൽ സ്റ്റേഷനിലെ വനിതാ ജീവനക്കാർക്കായി ആരംഭിച്ച -കൂടെ- പദ്ധതിയുടെ ഭാഗമായി പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. തിരുവനന്തപുരം കളക്ടറേറ്റ് കൂടുതൽ സ്ത്രീ സൗഹൃദമാക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കുക, വനിതാ ജീവന ക്കാരുടെ ക്ഷേ...തുട൪ന്ന് വായിക്കുക


കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

തിരു : സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഇടുക്കി ജില്ലയിൽ ഏപ്രിൽ 20, 21, 22 തിയതി കളിൽ കുമിളി ഹോളിഡേ ഹോംസിൽ നടത്താൻ തീരുമാനിച്ചിരുന്ന സിറ്റിംഗ് കോവിഡ് പശ്ചാ ത്തലത്തിൽ മാറ്റിവച്ചു. ഈ ദിവസങ്ങളിലെ സിറ്റിംഗ് യഥാക്രമം മെയ് 10, 11, 12 തിയതികളിൽ കുമിളിഹോളി ഡേ ഹ...തുട൪ന്ന് വായിക്കുക


സ്‌കോൾ കേരള ഡി.സി.എ കോഴ്‌സ്: പ്രവേശനം നീട്ടി

തിരു : സ്‌കോൾ കേരള സർക്കാർ/ എയ്ഡഡ് ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് (ഡി.സി.എ) ആറാം ബാച്ച് പ്രവേശന, പുന:പ്രവേശന രജിസ്‌ട്രേഷൻ നീട്ടി. പിഴകൂടാതെ ഏപ്രിൽ 30 വരെയും 60 രൂപ പിഴയോ...തുട൪ന്ന് വായിക്കുക


കെ-ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന മെയ് ആദ്യവാരം

തിരു: 2020 ഡിസംബറിൽ നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് വെരി ഫിക്കേഷൻ തിരുവനന്തപുരം ഗവ.എസ്.എം.വി ഹൈസ്‌കൂളിൽ മെയ് ആദ്യ വാരം നടത്തും.രാവി ലെ 10.30 മുതൽ 4.00 വരെയാണ് പരിശോധന. മെയ് മൂന്നിന് കാറ്റഗറി 1 & 4, നാലിന് കാറ്റഗറി 2, അഞ്...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോളേജ് ആശുപത്രി യിൽ തിങ്കളാഴ്ച മുതൽ സന്ദർശക വിലക്ക്

തിരു: രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി യിൽ തിങ്കളാഴ്ച മുതൽ സന്ദർശക വിലക്ക് ഏർപ്പെടുത്തി. ആശുപത്രിയിൽ തിരക്കൊഴിവാക്കാൻ രോഗിയോടൊപ്പം കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകു...തുട൪ന്ന് വായിക്കുക


കണ്ടെയിൻമെന്റ് സോണുകളിൽ കർശന കോവിഡ് ജാഗ്രത

തിരു : കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളിൽ കർശന കോവിഡ് ജാഗ്രതാ മാനദണ്ഡങ്ങൾ നടപ്പാക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പറഞ്ഞു. കണ്ടെയിൻമെന്റ് സോണുകളിൽ സാമൂഹി അകലം, മാസ്‌ക്, സാന റ്റൈസർ ഉൾപ്പടെയുള്ള ക...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 800 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് (15 ഏപ്രില്‍ 2021) 800 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 512 പേര്‍ രോഗമുക്തരായി. 5,280 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 587 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ശക്തമായ സംവിധാനം

തിരു: ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് ജാഗ്രതയും മാന ദണ്ഡങ്ങളും കര്‍ശനമായി പാലിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി.ജില്ലാ കളക്ടറുടെ മേല്‍ നോട്ടത്തില്‍ കോവിഡ് നിയന്ത്രണ സംവിധാനങ്ങള്‍ ജില്ലയില്‍ ഏകോപിപ്പിക്കും. കോവിഡ് മാന...തുട൪ന്ന് വായിക്കുക


അടുത്ത കണ്ടെയിന്‍മെന്റ് സോണ്‍

തിരു : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ വട്ടിയൂര്‍ക്കാവ്, ചെട്ടിവിളാകം, കിനാവൂര്‍, കുടപ്പനക്കുന്ന്, കാലടി, കുര്യാത്തി, ശാസ്തമം ഗലം, പട്ടം, കവടിയാര്‍, കരിക്കകം(വായനശാല ജംഗ്ഷന്‍ മുതല്‍ തരവിളാകം വരെയുംകരി...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.