Print this page

പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന് 'എര്‍ത്ത് ഗാര്‍ഡിയന്‍' പുരസ്ക്കാരം

Parambikulam Tiger Conservation Foundation 'Earth Guardian' Award Parambikulam Tiger Conservation Foundation 'Earth Guardian' Award
കൊച്ചി: നാറ്റ്വെസ്റ്റ് ഗ്രൂപ്പിന്‍റെ ആഗോള കെയ്പബിലിറ്റി കേന്ദ്രമായ നാറ്റ്വെസ്റ്റ് ഗ്രൂപ്പ് ഇന്ത്യ (മുന്‍ ആര്‍ബിഎസ് ഇന്ത്യ) 11-ാമതു നാറ്റ്വെസ്റ്റ് ഗ്രൂപ്പ് എര്‍ത്ത് ഹീറോസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പറമ്പിക്കുളം കടുവ സംരക്ഷണ ഫൗണ്ടേഷന്‍ "എര്‍ത്ത് ഗാര്‍ഡിയന്‍" അവാര്‍ഡ് കരസ്ഥമാക്കി. കടുവ, ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് പിന്തുണയായാണ് അവാര്‍ഡ്. "ജൈവവൈവിധ്യം -കാലാവസ്ഥ തീവ്രത കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തവും, സ്വീകരക്കേണ്ട ശ്രമങ്ങളും ഉയര്‍ത്തേണ്ട അടിത്തറയാണ് പ്രതിരോധ ശേഷിയുള്ള പ്രകൃതി" എന്നതാണ് 2021 അവാര്‍ഡിന്‍റെ ആശയം. എട്ടു വിജയികളെ ഓണ്‍ലൈന്‍ ചടങ്ങിലൂടെ ആദരിച്ചു. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച യുഎന്‍ കണ്‍വെന്‍ഷന്‍ സെക്രട്ടറി ജനറല്‍ ഇവോനെ ഹിഗ്യൂരോ ആയിരുന്നു മുഖ്യ അതിഥി.
2021-ലെ എര്‍ത്ത് ഹീറോസ് അവാര്‍ഡിന് പറമ്പിക്കുളം കടുവ സംരക്ഷണ ഫൗണ്ടേഷനെ പരിഗണിച്ചതില്‍ നാറ്റ്വെസ്റ്റ് ഗ്രൂപ്പിനോട് നന്ദിയുണ്ടെന്നും ഫൗണ്ടേഷന്‍റെ സംരക്ഷണ ശ്രമങ്ങള്‍ക്കൊപ്പം പ്രദേശ വാസികളെയും കൂടി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി അവര്‍ക്കും നേട്ടത്തിന് വക നല്‍കാന്‍ ശ്രമിക്കുന്നുവെന്നും ഈ അവാര്‍ഡിലൂടെ നാറ്റ്വെസ്റ്റ് ഗ്രൂപ്പുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഇത്തരം വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമുള്ള അവരുടെ പിന്തുണ തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറമ്പിക്കുളം കടുവ സംരക്ഷണ ഫൗണ്ടേഷന്‍ മെമ്പര്‍ സെക്രട്ടറിയും പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടറുമായ വൈശാക് ശശികുമാര്‍ പറഞ്ഞു.
നാറ്റ്വെസ്റ്റ് ഗ്രൂപ്പ് ഇന്ത്യയുടെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാകുന്നതിലും രാജ്യത്തെ ജൈവവൈവിധ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള സമര്‍പ്പണത്തിനും കഠിനാധ്വാനത്തിനും എല്ലാ വിജയികള്‍ക്കും അവാര്‍ഡുകള്‍ സമ്മാനിക്കുന്നതിലും താന്‍ സന്തുഷ്ടയാണെന്നും ആഗോള പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന വെല്ലുവിളികളോട് പോരാടുന്നത് തുടരുന്നതിനിടയിലും വന്യജീവികളുടെയും അവയെ പിന്തുണയ്ക്കുന്ന സമൂഹങ്ങളുടെയും ഭാവി സുരക്ഷിതമാക്കാന്‍ പരിശ്രമിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ഓര്‍മ്മിക്കേണ്ടതും പ്രധാനമാണെന്നും ഇവോനെ ഹിഗ്യൂരോ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഈയിടെ ഇന്‍റര്‍ഗവര്‍മെന്‍റല്‍ പാനല്‍ പുറത്തിറക്കിയ "കാലാവസ്ഥ വ്യതിയാനം 2021: ഫിസിക്കല്‍ സയന്‍സ് അടിസ്ഥാനം" എന്ന റിപ്പോര്‍ട്ട് കാലാവസ്ഥാ പ്രതിസന്ധിയുടെ മാറ്റാനാവാത്ത പ്രത്യാഘാതങ്ങളെ സൂചിപ്പിക്കുന്നു, ഇത് ലോകത്തിലെ എല്ലാ നയ നിര്‍മാതാക്കള്‍ക്കും ആശങ്കയുണ്ടാക്കുന്ന ഒന്നാണ് ലോകത്ത്, പ്രത്യേകിച്ച് ഇന്ത്യയില്‍ ആഗോള താപനവും കാലാവസ്ഥ വ്യതിയാനങ്ങളും തടയുന്നതിനുള്ള ശ്രമങ്ങള്‍ ഉയരേണ്ടതുണ്ടെന്നും പ്രകൃതി, പൈതൃകം, വന്യജീവി ആവാസ വ്യവസ്ഥ എന്നിവയെ സംരക്ഷിച്ച് ഒരു നല്ല മാറ്റം കൊണ്ടുവരണമെന്നും ഇന്ത്യയുടെ ജൈവവൈവിധ്യവും നിര്‍ണായകമായ പ്രകൃതി ആവാസ വ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള മികച്ച പ്രവര്‍ത്തനത്തിന് നാളത്തെ നേതാക്കളെ തിരിച്ചറിയാനും അംഗീകരിക്കാനും കൂടുതല്‍ പ്രചോദനം നല്‍കാനുമുള്ള ഒരു മാര്‍ഗമാണ് എര്‍ത്ത് ഹീറോസ് അവാര്‍ഡുകളെന്നും 2021ലെ വിജയികളെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയാണെന്നും കൂടുതല്‍ ഇന്ത്യക്കാര്‍ ഇതിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കുകയാണെന്നും നാറ്റ്വെസ്റ്റ് ഇന്ത്യ ഫൗണ്ടേഷന്‍ മേധാവിയും സുസ്ഥിര ബാങ്കിങ് ഇന്ത്യ മേധാവിയുമായ എന്‍.സുനില്‍ കുമാര്‍ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിന് അടിയന്തര പരിഹാരം കാണേണ്ടതുണ്ടെന്ന് നാറ്റ്വെസ്റ്റ് ഗ്രൂപ്പ് തിരിച്ചറിഞ്ഞിരിക്കുന്നു ആഗോള പ്രസ്ഥാനം എന്ന നിലയില്‍ സംരക്ഷണവും സുസ്ഥിരത വെല്ലുവിളിയും പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരം കാര്യങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള പിന്തുണയാണ് എര്‍ത്ത് ഹീറോസ് അവാര്‍ഡ് എന്നും ജൈവവൈവിധ്യത്തിനും സംരക്ഷണത്തിനുമുള്ള സംഭാവനകള്‍ ഇനിയും പ്രോല്‍സാഹിപ്പിക്കുമെന്നും നാറ്റ്വെസ്റ്റ് ഗ്രൂപ്പ് ഇന്ത്യ മേധാവി പുനിത് സൂദ് പറഞ്ഞു.
2011-ല്‍ സ്ഥാപിതമായ നാറ്റ്വെസ്റ്റ് ഗ്രൂപ്പ് എര്‍ത്ത് ഹീറോസ് അവാര്‍ഡ് (മുന്‍ ആര്‍ബിഎസ് എര്‍ത്ത് ഹീറോസ് അവാര്‍ഡ്) പതിനൊന്നാം വര്‍ഷവും ഇന്ത്യയിലെ സമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി പ്രയത്നിക്കുന്ന ചാമ്പ്യന്‍മാര്‍ക്കുള്ള ദേശീയ പ്ലാറ്റ്ഫോമായി തുടരുന്നു. കണ്‍സര്‍വേഷന്‍ സയന്‍സ്, മാനേജ്മെന്‍റ്, മാധ്യമം, സര്‍ക്കാര്‍ എന്നിവയില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സ്വതന്ത്ര ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam