Print this page

മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികൾ നീട്ടി വെച്ചു

Protests announced by medical college doctors have been postponed Protests announced by medical college doctors have been postponed
തിരുവനന്തപുരം; സംസ്ഥാനം അഭിമുഖികരിക്കുന്ന പ്രകൃതിക്ഷോഭം കണക്കിലെടുത്തു, സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഒക്ടോബർ 21നു പ്രഖ്യാപിച്ചിരുന്ന പ്രതിഷേധപരിപാടികൾ താത്കാലികമായി നീട്ടി വയ്ക്കുന്നു
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജൂകളിലെ അധ്യാപകരുടെ 2016 ൽ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഏറെ പ്രക്ഷോഭങ്ങൾക്കൊടുവിൽ 4 വർഷം വൈകി 2020ൽ മാത്രമാണ് ലഭ്യമായത്. ശമ്പളപരിഷ്കരണ ഉത്തരവ് കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയെങ്കിലും നാളിതുവരെയായിട്ടും ബഹുഭൂരിഭാഗം മെഡിക്കൽ കോളേജ് അധ്യാപകർക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നൽകിയിട്ടില്ല എന്നതാണ് യാഥാർഥ്യം. കൂടാതെ പരിഷ്കരണത്തിൽ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കോവിഡ് പരിചരണത്തിൽ സ്തുത്യർഹമായ പങ്കുവഹിക്കുന്ന മെഡിക്കൽ കോളേജ് ഡോക്ടർമാരോട് സർക്കാർ കാണിക്കുന്ന വഞ്ചനയാണിതെന്നുതന്നെയാണ് കെജിഎംസിടിഎ യുടെ അഭിപ്രായം. ഉത്തരവിറങ്ങി ഒരു വർഷം തന്നെ പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നുമുള്ള ഇത്തരം അവഗണനാപരമായ സമീപനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകർ ഈ വരുന്ന ഒക്ടോബർ 21 ആം തീയതി വ്യഴാഴ്ച എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലെയും പ്രിൻസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധജാഥയും ഓഫിസിനുമുൻപിൽ ധർണയും ( കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ) നടത്താൻ തീരുമാനിച്ചിരുന്നു. മെഡിക്കൽ കോളേജിലെ വിവിധതലങ്ങളിലുള്ള ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെയും അന്നുമുതൽ ആരംഭിക്കുന്ന പ്രത്യക്ഷസമരത്തിലൂടെ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകാനായിരുന്നു സംഘടനയുടെ തീരുമാനം. എന്നാൽ ഇപ്പോൾ സംസ്ഥാനം അഭിമുഖികരിക്കുന്ന പ്രകൃതിക്ഷോഭം കണക്കിലെടുത്തു, സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഒക്ടോബർ 21നു പ്രഖ്യാപിച്ചിരുന്ന പ്രതിഷേധപരിപാടികൾ താത്കാലികമായി നീട്ടി വയ്ക്കുന്നതായി, ഒക്ടോബർ 19നു ചേർന്ന കെജിഎംസിടിഎ സംസ്ഥാനസമിതി തീരുമാനിച്ചു. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ടു, ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ പരിഗണിച്ചാണ്, കെജിഎംസിടിഎ സംസ്ഥാനസമിതി ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam