Print this page

വെട്ടുകാട് ക്രിസ്തു രാജത്വ തിരുന്നാൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും ; തീരുമാനം പൊതു വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ

ettukadu Christ's royal feast will be held in accordance with the Kovid standards; The decision was taken at a meeting convened by the Minister of Public Instruction Open in Google Translate • Feedback  FREE Malayalam to English Translation - Hindi T ettukadu Christ's royal feast will be held in accordance with the Kovid standards; The decision was taken at a meeting convened by the Minister of Public Instruction Open in Google Translate • Feedback FREE Malayalam to English Translation - Hindi T
വെട്ടുകാട് ക്രിസ്തു രാജത്വ തിരുന്നാൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആണ് തീരുമാനം. ഗതാഗതമന്ത്രി ആന്റണി രാജുവും യോഗത്തിൽ പങ്കെടുത്തു . ജില്ലാ കളക്ടർ നവജ്യോത് ഖോസയും വിവിധ വകുപ്പ് പ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും യോഗത്തിനെത്തി.
നവംബർ 12 മുതൽ 21 വരെയാണ് തിരുന്നാൾ. കുർബാനയ്ക്ക് ഒരു സമയം പങ്കെടുക്കുന്നവരുടെ എണ്ണം 400 ആയിരിക്കും. ഒരു ദിവസം 6 കുർബാനകൾ ഉണ്ടാവും. കഴിഞ്ഞ വർഷത്തെ പോലെ വഴിയോരക്കച്ചവടത്തിനും കടൽതീരത്തെ കച്ചവടത്തിനും വിലക്കുണ്ട്. പന്ത്രണ്ടാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി ആയിരിക്കും.
ട്രാഫിക് ക്രമീകരണത്തിന് പോലീസ് പ്രത്യേക പദ്ധതി തയ്യാറാക്കും. മെഡിക്കൽ ടീമിന്റെ സാന്നിധ്യവും ഉണ്ടാകും. ആവശ്യമുള്ള ഇടങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. ഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയിരിക്കും. വളണ്ടിയർമാർ നിർബന്ധമായും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. വിശ്വാസികളും കോവിഡ് വാക്സിൻ എടുക്കണം. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് കൊണ്ടാകും ക്രമീകരണങ്ങൾ.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam