Print this page

ചിറയിന്‍കീഴ് ബ്ലോക്കിൽ ക്ഷീരസംഗമം

Ksheerasangam at Chirainkeez block Ksheerasangam at Chirainkeez block
ക്ഷീര വികസന വകുപ്പും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായിസംഘടിപ്പിച്ച 'ക്ഷീരസംഗമം' മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക് ഒരു പശുവിനെ വാങ്ങാന്‍ 90 ശതമാനം തുകയും സബ്സിഡി നല്‍കുമെന്നും ഇതിനായി 100 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രദേശത്തെ മുതിര്‍ന്ന ക്ഷീര കര്‍ഷകരെ പരിപാടിയില്‍ മന്ത്രി ആദരിക്കുകയും ചെയ്തു . തുടർന്ന് മികച്ച ക്ഷീര സംഘങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു.
അടൂര്‍ പ്രകാശ് എം. പി മുഖ്യാതിഥിയായി. ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകര്‍ക്കുള്ള പുരസ്ക്കാരങ്ങൾ എം.പിയാണ് വിതരണം ചെയ്തത്. കന്നുകാലി പ്രദര്‍ശനം, ഡയറി ക്വിസ്, സെമിനാറുകള്‍ തുടങ്ങിയവയും പരിപാടിയോടനുബന്ധിച്ചു നടന്നു. വി. ശശി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ പി.സി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീര സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവരുടേയും സാന്നിധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam