Print this page

കേരള വ്യാപാര വ്യവസായി ഏകോപന സമിതി ആലത്തൂർപടി യൂണിറ്റ് രൂപീകരിച്ചു

Alaturpadi Unit was formed by the Kerala Trade and Industry Coordinating Committee Alaturpadi Unit was formed by the Kerala Trade and Industry Coordinating Committee
ആലത്തൂർപടി:കേരള വ്യാപാരവ്യവസായി ഏകോപന സമിതി ആലത്തൂർപ്പടി യൂണിറ്റ് രൂപീകരണം ബഹു മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.മലപ്പുറം നഗരത്തോട് ചേർന്ന് കിടക്കുന്ന ഏറ്റവും വലിയ കച്ചവട കേന്ദ്രമായ ആലത്തൂർപ്പടിയിൽ നൂറ്റി മുപ്പത്തോളം വ്യാപാര സ്ഥാപനങ്ങളാണുള്ളത്. വർഷങ്ങളായുള്ള വ്യാപരികളുടെ ആഗ്രഹമാണ് ഇതോടെ സഫലമായാത്.
പരിപാടിയുടെ മുഖ്യപ്രഭാഷണം മലപ്പുറം വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ നിർവഹിച്ചു.വ്യാപാര മേഖലയിലെ സംഘടനാപ്രാധാന്യത്തെ കുറിച്ചുള്ള വിഷയാവാതരണം ജില്ലാ വൈസ് പ്രസിഡന്റ് പിട്ടിഎസ് മൂസ നടത്തി.വിവിധ ജനപ്രതിനിധികളും വ്യാപര സംഘടന പ്രതിനിധികളും ആശംസകളറിയിച്ചു. വ്യാപരികളുടെയും ജനങ്ങളുടെയും പൊതു പ്രശ്നങ്ങൾ പരിഹരിക്കാനും അവരെ ഉയർത്തി കൊണ്ട് വരുവാനും പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ യോഗം തീരുമാനിച്ചു.2022-2024 വർഷത്തേക്കുള്ള പ്രഥമ ആലത്തൂർപ്പടി വ്യാപാരി വ്യവസായി യൂണിറ്റ് പ്രഥമ കമ്മറ്റി,അബ്ദുള്ള അണിയറ(പ്രസിഡന്റ്‌),മുഹമ്മദലി അൽഅമീൻ (ജനറൽ സെക്രട്ടറി)
ഷുഹൈബ് കാർഗിൽ (ട്രഷറർ).
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam