Print this page

ആധാര്‍-വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കല്‍: ശനിയും ഞായറും താലൂക്ക്, വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കും

Aadhaar-Electoral Roll Linking:Taluk and Village Offices to function on Saturday and Sunday Aadhaar-Electoral Roll Linking:Taluk and Village Offices to function on Saturday and Sunday
ആധാര്‍-വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 24, 25 തിയ്യതികളില്‍ താലൂക്ക്, വില്ലേജ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകള്‍ വഴി ഇന്ന് (സെപ്റ്റംബര്‍ 23) ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം, പാപ്പനംകോട് എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങില്‍ ക്യാമ്പ് നടക്കും. ഇന്നലെ ധനുവച്ചപുരം വി.ടി.എം എന്‍.എസ്.എസ് കോളേജ്, നെടുമങ്ങാട് ഗവണ്‍മെന്റ് കോളേജ, വര്‍ക്കല ശ്രീനാരായണ കോളേജ് എന്നിവിടങ്ങില്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. നെടുമങ്ങാട് താലൂക്കിലെ നാരകത്തിന്‍കാല ട്രൈബല്‍ കോളനിയില്‍ സംഘടിപ്പിച്ച ഊരുകൂട്ടത്തില്‍ 158 പേര്‍ ആധാര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ റിയാ സിങ് യോഗം ഉദ്ഘാടനം ചെയ്തു.
നേമം മണ്ഡലത്തിലെ കാലടി സ്‌കൂള്‍, ചിറയന്‍കീഴ് മണ്ഡലത്തിലെ ബൂത്ത് 61, എന്‍.എസ്.എസ് കരയോഗ മന്ദിരം, വട്ടിയൂര്‍കാവ് മണ്ഡലത്തിലെ ശാസ്തമംഗലം ആര്‍. കെ. ഡി സ്‌കൂള്‍, വര്‍ക്കല മണ്ഡലത്തിലെ ചാവര്‍കോട് സി.എച്.എം.എം കോളേജ്, നെയ്യാറ്റിന്‍കര മണ്ഡലത്തിലെ നെല്ലിമൂട് ന്യൂ ബി.എഡ് കോളേജ്, തിരുവനന്തപുരം ലോ കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, പാറശ്ശാല മണ്ഡലത്തിലെ ശ്രീകൃഷ്ണ ഫാര്‍മസി കോളേജ്, കള്ളിക്കാട് ഹെല്‍ത്ത് സെന്റര്‍, പൊലിസ് സ്റ്റേഷന്‍ എന്നിവിടങ്ങിലും ക്യാമ്പ് സംഘടിപ്പിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam