Print this page

തയ്‌വാനിൽ യുദ്ധഭീതി; ചൈനയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പടക്കപ്പല്‍

By August 03, 2022 2066 0
ബീജിങ്: പാര്‍സല്‍ ദ്വീപസമൂഹത്തിലെ തര്‍ക്ക ദ്വീപായ ടെനി ട്രൈറ്റണ്‍ ദ്വീപില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലത്തിലൂടെ ആയിരുന്നു അമേരിക്കന്‍ പടക്കപ്പലായ യുഎസ്എസ് സ്റ്റെത്തെം കടന്നുപോയത്.ചൈനയെ പ്രകോപിപ്പിച്ച് കൊണ്ട് ദക്ഷിണ ചൈന കടല്‍ വഴി അമേരിക്കന്‍ പടക്കപ്പല്‍ കടന്നു പോയി. തര്‍ക്ക ദ്വീപിന് 12 നോട്ടിക്കല്‍ മൈല്‍ അകലത്തിലാണ് പടക്കപ്പല്‍ കടന്ന് പോയത്.‌

ചൈനയുടെ കടുത്ത മുന്നറിയിപ്പുകൾ അവഗണിച്ച്‌ അമേരിക്കൻ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തയ്‌വാനിൽ എത്തിയതോടെ മേഖല യുദ്ധസമാന അന്തരീക്ഷത്തിലേക്ക്‌. മലേഷ്യൻ സന്ദർശനം പൂർത്തിയാക്കി ചൊവ്വ രാത്രിയാണ്‌ പെലൊസി തയ്‌പേയിൽ വിമാനമിറങ്ങിയത്‌. തങ്ങളുടെ ഭൂപ്രദേശമായ തയ്‌വാനിൽ അമേരിക്ക ബോധപൂർവം പ്രകോപനം സൃഷ്ടച്ചതിനെ തുടർന്ന്‌ പ്രദേശത്ത്‌ ചൈന യുദ്ധവിമാനങ്ങൾ വിന്യസിച്ചു.

നാന്‍സി പെലോസിയുടെ തയ്‌വാന്‍ സന്ദര്‍ശനത്തിന്‌ വലിയ വില നല്‍കേണ്ടിവരുമെന്ന് ചൈനീസ് വിദേശസഹമന്ത്രി ഹുവാ ചുന്യിയിങ് പറഞ്ഞിരുന്നു. വൺ ചൈന നയത്തിന്റെ ലംഘനമാണ്‌ അമേരിക്ക നടത്തിയതെന്നും പ്രതികരിച്ചു. സന്ദര്‍ശനത്തെ സംഘര്‍ഷത്തിലേക്ക് കൊണ്ടുപോകേണ്ടെന്നാണ് വൈറ്റ് ഹൗസ് പ്രതികരണം.
Rate this item
(0 votes)
Author

Latest from Author