Print this page

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 50000 രൂപ ധനസഹായത്തിന് അപേക്ഷിക്കാം

പാലക്കാട്: കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ ആശ്രിതര്‍ക്ക് 50000 രൂപയുടെ ധനസഹായത്തിന് അപേക്ഷിക്കാം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് ധനസഹായം. കോവിഡ് ബാധിച്ച് മരണപ്പെട്ട ആളുടെ ഭാര്യ/ഭര്‍ത്താവ്/മാതാപിതാക്കള്‍/മക്കള്‍/ആശ്രിതരായ സഹോദരങ്ങള്‍ എന്നിവര്‍ക്കാണ് ധനസഹായത്തിന് അപേക്ഷിക്കാന്‍ അര്‍ഹത. (relief.kerala.gov.in) ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മരണസര്‍ട്ടിഫിക്കറ്റ് ഐ.സി.എം.ആര്‍ നല്‍കിയ മരണസര്‍ട്ടിഫിക്കറ്റ്, ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ്(ഡി.ഡി.ഡി), അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഐ.എഫ്.എസ്.സി കോഡ് സഹിതമുള്ള ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, അനന്തരവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കില്‍ അതിന്റെ പകര്‍പ്പ് ഉള്‍പ്പെടെയാണ് അപേക്ഷകള്‍ നല്‍കേണ്ടത്. അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ അതത് വില്ലേജ് ഓഫീസുകളിലും താലൂക്കുകളിലും ലഭിക്കും. ഒരു തവണ ധനസഹായം ലഭിച്ചവരും അപേക്ഷ നല്‍കി കാത്തിരിക്കുന്നവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല.
Rate this item
(0 votes)
Author

Latest from Author

Related items