Print this page

ആശുപത്രികള്‍ക്കു മേല്‍ ജി.എസ്.റ്റി. നിര്‍ദ്ദേശം പിന്‍വലിക്കണം: ഐ.എം.എ.

തിരുവനന്തപുരം: ആശുപത്രി മാലിന്യ സംസ്‌കരണത്തിന് ജി.എസ്.റ്റി. ഏര്‍പ്പെടുത്താനുള്ള കൗണ്‍സില്‍ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആശുപത്രി മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കേണ്ടത് അനിവാര്യമാണ്. പക്ഷേ ഇനി മുതല്‍ ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് 12% ജി.എസ്.റ്റി. ഏര്‍പ്പെടുത്തി ക്കൊണ്ടുള്ള കൗണ്‍സില്‍ നിര്‍ദ്ദേശം ആശുപത്രികളുടെ മേല്‍ അധികഭാരം ഉണ്ടാക്കും. സാധാരണക്കാരന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഈ അമിത സാമ്പത്തിക ഭാരം ഉപേക്ഷിക്കണം. ഇപ്പോള്‍ തന്നെ അടച്ചുപൂട്ടലിന്റെ വക്കില്‍ എത്തിനില്‍ക്കുന്ന ചെറുകിട സ്വകാര്യ ആശുപത്രികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഇത്തരം അധിക സാമ്പത്തിക ബാധ്യതകള്‍ താങ്ങാനാവില്ല.

ഒപ്പം ആശുപത്രി മുറികളുടെ വാടകയില്‍ 5% ജി.എസ്.റ്റി. ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം മറ്റൊരു ആഘാതമാണ്. ആശുപത്രി മാലിന്യങ്ങളുടെ പേരിലും മുറി വാടകയുടെ പേരിലും അടിച്ചേല്‍പ്പിക്കപ്പെടുന്ന അധികഭാരം പിന്‍വലിച്ച് സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നു.
Rate this item
(0 votes)
Author

Latest from Author

Related items