Print this page

നിയമസഭ ചോദ്യോത്തര വേളയിൽ മന്ത്രി റോഷി അഗസ്റ്റിൻ മികച്ചുനിന്നു

Minister Roshi Augustine excelled during the Assembly question and answer session Minister Roshi Augustine excelled during the Assembly question and answer session
നിയമസഭാ ഇന്നത്തെ ചോദ്യോത്തര വേളയിൽ മന്ത്രി റോഷി അഗസ്റ്റിൻ ജ്വലിച്ചു നിന്നു. കേരള വാട്ടർ ആതോറിറ്റിക്ക് 1131 കോടി രൂപ കുടിശ്ശിക പിരിഞ്ഞു കിട്ടാനുണ്ട്. അവ പിരിച്ചെടുക്കാനുള്ള തീവ്ര ശ്രെമം നടത്തുന്നു. അദാലത്ത് നടത്തിയും കൂട്ടായ ശ്രമത്തിലൂടെയും തുക പിരിച്ചെടുക്കാമെന്ന വിശ്വാസം മന്ത്രി പ്രകടിപ്പിച്ചു.


കുടിവെള്ള ക്ഷാമവും പരിഹരിക്കും. ജലജീവൻ പദ്ധതിയുടെ സംസ്ഥാനത്തെ എല്ലാ ഭവനങ്ങളിലും 2024 ആകുമ്പോൾ കുടിവെള്ളം ലഭ്യമാക്കും.
കെ. എൻ. സച്ചിൻദേവ്,എം. നൗഷാദ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ ബേബി അൻവർ തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി. അരമണിക്കൂർ സമയം ഇതിനായി മന്ത്രിസഭയിൽ വിനിയോഗിച്ചു.
കേരളത്തിലെ ബഫർ സോൺ വിഷയത്തിൽ 2019 ലെ ക്യാബിനറ്റ് തീരുമാനം പുനഃ പരിശോധിക്കുമെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി എം . കെ . ശശീന്ദ്രൻ അറിയിച്ചു .


ആനകൾ ജനവാസ മേഖലകളിൽ കടന്ന്‌ കയറുന്നത് സക്റാമായി തടയുന്നതിന് നടപടികൾ കൈക്കൊണ്ടു വരുന്നതായി വനം മന്ത്രി അറിയിച്ചു. പറമ്പിക്കുളം മേഖലയിലെ തേക്ക് മുറിച്ചുമാറ്റുമോ എന്നൊരംഗം ചോദിച്ചു. ആനകൾ , പുലികൾ , വന്മരങ്ങൾ കൊണ്ട് ചോദ്യോത്തരവേള സജീവമായി.
മൽസ്യഫെഡിലെ എല്ലാ നിയമനങ്ങളും പി . എസ് .സി ക്ക് വിടുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി .അബ്ദുൽ റഹ്മാന്റെ മറുപടിയോടെ ഇന്നത്തെ ചോദ്യോത്തരവേള സമാപിച്ചു.
Rate this item
(0 votes)
Last modified on Wednesday, 13 July 2022 06:35
Pothujanam

Pothujanam lead author

Latest from Pothujanam