Print this page

മെല്‍ബിന്‍ ജോര്‍ജിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി

Melvin handed over Rs 10 lakh to George's family Melvin handed over Rs 10 lakh to George's family
തിരുവനന്തപുരം: പാലക്കാട് പറമ്പിക്കുളത്ത് കോവിഡ് ഡ്യൂട്ടിക്കിടെ കനിവ് 108 ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ മെല്‍ബിന്‍ ജോര്‍ജിന്റെ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് 10 ലക്ഷം രൂപ കൈമാറി. കനിവ് 108 ആംബുലന്‍സ് നടത്തിപ്പുകാരായ ജി.വി.കെ ഇ.എം.ആര്‍.ഐയുടെ ജീവനകാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നുള്ള 10 ലക്ഷം രൂപയാണ് മെല്‍ബിന്റെ ഭാര്യ ജിന്റു മെല്‍ബിന് മന്ത്രി കൈമാറിയത്.
2021 ഒക്‌ടോബര്‍ 20ന് ആണ് രോഗിയുമായി പോകുന്നതിനിടെ നിയന്ത്രംവിട്ട ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്ക് പറ്റിയ മെല്‍ബിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കോവിഡ് മുന്‍നിര പോരാളികള്‍ക്കായുള്ള 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് മാര്‍ച്ച് മാസം മെല്‍ബിന്റെ കുടുംബത്തിന് ലഭ്യമാക്കിയിരുന്നു. ഇതുകൂടാതെയാണ് ഇപ്പോള്‍ 10 ലക്ഷം രൂപ കൂടി ലഭ്യമാക്കിയത്.
ജി.വി.കെ ഇ.എം.ആര്‍.ഐ സംസ്ഥാന ഓപ്പറേഷന്‍സ് മേധാവി ശരവണന്‍ അരുണാചലം, എച്ച്.ആര്‍. മേധാവി വിഷ്ണു നന്ദ തുടങ്ങിയവര്‍ സന്നിഹിതരായി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam