Print this page

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് പുതിയ ലോഗോയും ,ടാഗ്‌ലൈനും

New logo and tagline for the State Goods and Services Tax Department New logo and tagline for the State Goods and Services Tax Department
തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും ,സുതാര്യവും ആകുന്നതിന്റെ ഭാഗമായി നികുതി വകുപ്പ് പുതിയ ലോഗോയും, ടാഗ്‌ലൈനും പുറത്തിറക്കി. സെക്രട്ടേറിയറ്റ് പി.ആർ.ഡി ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ലോഗോയുടെയും, ടാഗ് ലൈനിന്റെയും, പുതിയ പരസ്യ വാചകങ്ങളുടെയും പ്രകാശനം നിർവഹിച്ചു.
ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ബില്ലുകൾ സ്വീകരിക്കാനുള്ള "ലക്കി ബിൽ" മൊബൈൽ ആപ്പിന്റെ പ്രവർത്തനം തുടങ്ങുന്നതിന്റെ മുന്നോടിയായാണ് പുതിയ ലോഗോയും ടാഗ് ലൈനും. പൊതുജനങ്ങൾ, വ്യാപാരികൾ, നികുതി വിദഗ്ദ്ധർ, ഉദ്യോഗസ്ഥർ എന്നിവർ അടങ്ങിയ നികുതി വ്യവസ്ഥിതിയിലേക്ക് കൂടുതൽ ക്രിയാത്മകമായി സന്ദേശങ്ങൾ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലോഗോയും ടാഗ്‌ലൈനും തയ്യാറാക്കിയിരിക്കുന്നത്. സാധനങ്ങളും, സേവനങ്ങളും വാങ്ങുമ്പോൾ നികുതി രേഖപ്പെടുത്തിയ ബില്ല് വാങ്ങേണ്ടുന്നതിന്റെ ആവശ്യകത പൊതു ജനങ്ങൾക്ക് ബോധ്യപ്പെടുത്തുന്നതാണ് പുതിയ ടാഗ് ലൈൻ. ലോഗോയിലും, ടാഗ് ലൈനിലും വരുന്ന ആധുനികതയും, പുതുമയും നികുതി ഭരണത്തിലും പ്രതിഫലിപ്പിക്കുക എന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് ഐ.എ.എസ്, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ ഡോ.രത്തൻ കേൽക്കർ ഐ.എ.എസ്, സ്പെഷ്യൽ കമ്മീഷണർ ഡോ വീണ എൻ.മാധവൻ. ഐ.എ.എസ്, അഡീഷണൽ കമ്മീഷണർ എബ്രഹാം റെൻ എസ്. ഐ.ആർ.എസ് എന്നിവർ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam