March 12, 2025

Login to your account

Username *
Password *
Remember Me

റയല്‍ മാഡ്രിഡിനെതിരെ ഗോള്‍നേട്ടം ആഘോഷിച്ച് ഇസ്‌കോ, ബെറ്റിസിന് ജയം

Isco celebrates scoring against Real Madrid as Betis win Isco celebrates scoring against Real Madrid as Betis win
മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ കിരീടപ്പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തിരിച്ചടി. എവേ മത്സരത്തില്‍ റയല്‍ ബെറ്റിസിനെതിരെ മാഡ്രിഡ് വമ്പന്മമാര്‍ തോറ്റു. ഒന്നിനെതിരെ 2 ഗോളിനാണ് ബെറ്റിസിന്റെ ജയം. റയല്‍ മുന്‍താരമായ ഇസ്‌കോയാണ് 54-ാം മിനിറ്റില്‍ ബെറ്റിസിന്റെ വിജയം ഉറപ്പിച്ച ഗോള്‍ നേടിയത്. 10-ാം മിനിറ്റില്‍ ബ്രാഹിം ഡിയാസിലൂടെ മുന്നിലെത്തിയ ശേഷമാണ് റയിലിന് തിരിച്ചടി നേരിട്ടത്. 34-ാം മിനിറ്റില്‍ ജോണി കാര്‍ഡോസോ ബെറ്റിസിനെ ഒപ്പമെത്തിച്ചു. 26 കളിയില്‍ 54 പോയിന്റുമായി റയല്‍ മാഡ്രിഡ് ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.
ബെറ്റിസിനെതിരായ തോല്‍വി കിരീടപ്പോരാട്ടത്തില്‍ നിണായകമായേകകുമെന്ന് റയല്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി തുറന്നുപറഞ്ഞു. ഇന്ന് രാത്രി 8.45ന് തുടങ്ങുന്ന മത്സരത്തില്‍ ബാഴ്‌സലോണ, റയല്‍ സോസിഡാഡിനെ നേരിടും. അതേസമയം, അത്‌ലറ്റിക്കോ മാഡ്രിഡും ജയം നേടി. അത്‌ലറ്റിക് ക്ലബിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. 66-ാം മിനറ്റില്‍ ഹൂലിയന്‍ ആല്‍വാരസ് ആണ് നിര്‍ണായഗോള്‍ നേടിയത്. സീസണില്‍ അര്‍ജന്റൈന്‍ താരത്തിന്റെ 21-ാം ഗോളിയിരുന്നു ഇത്. 26 കളിയില്‍ 56 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് ലീഗില്‍ ഒന്നാം സാനത്തേക്ക് ഉയര്‍ന്നു. 25 മത്സരങ്ങളില്‍ 54 പോയിന്റുള്ള ബാഴ്‌സലോണ രണ്ടാമത്. ഇന്ന് ജയിച്ചാല്‍ ബാഴ്‌സയ്ക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.