June 15, 2026

Login to your account

Username *
Password *
Remember Me

റൊണാൾഡോ വീണ്ടും പോർച്ചുഗൽ ടീമിൽ

ലോകഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോർച്ചുഗൽ ടീമിൽ ഉൾപ്പെടുത്തി പുതിയ പരിശീലകൻ റോബർട്ടോ മാർട്ടിനെസ്. ലോകകപ്പിന് ശേഷം ഫെർണാണ്ടോ സാന്റോസിൽ നിന്ന് ചുമതലയേറ്റതിന് ശേഷം പുതിയ പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ തന്റെ ആദ്യ ടീമിൽ ഉൾപ്പെടുത്തി. ലിച്ച്ടെൻസ്റ്റെയിനും ലക്സംബർഗിനും എതിരായ യൂറോ കപ്പ് 2024 യോഗ്യത മത്സരങ്ങൾക്ക് വേണ്ടിയുള്ള ടീമിലാണ് താരത്തെ ഉൾപ്പെടുത്തിയത്.ടീം പ്രഖ്യാപിക്കുന്നതിന് മുൻപ് പരിശീലകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ചർച്ച നടത്തിയിരുന്നുവെന്നും ടീമിനെ ദേശീയ ടീമിലേക്ക് വിളിക്കുന്ന പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷനെ സാമ്പത്തികമായി സഹായിക്കുമെന്നാണ് വിലയിരുത്തൽ. റൊണാൾഡോയെ കൂടാതെ, മുതിർന്ന താരമായ പെപ്പയെയും ടീമിലേക്ക് വിളിച്ചിട്ടുണ്ട്. റാഫേൽ ലിയോ, ജാവോ ഫെലിക്സ്, ബ്രൂണോ ഫെർണാണ്ടസ് തുടങ്ങിയ താരങ്ങളും സ്‌ക്വാഡിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്.


2022 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോറ്റ് പോർച്ചുഗൽ പുറത്തായതോടെ പരിശീലനായിരുന്ന ഫെർണാണ്ടോ സാന്റോസ് സ്ഥാനമൊഴിഞ്ഞിരുന്നു. പിന്നെ ആ സ്ഥാനത്തേക്കാണ് മുൻ ബെൽജിയം പരിശീലകനായിരുന്ന റോബർട്ടോ മാർട്ടിനെസ് സ്ഥാനമേൽക്കുകയും പോർച്ചുഗൽ പരിശീലകനായ അദ്ദേഹം ശേഷം പ്രഖ്യാപിക്കുന്ന ആദ്യ സ്‌ക്വാഡ് ആണ് ഇന്നലെ പുറത്തു വന്നത്. നിലവിൽ സൗദി അറേബ്യയിൽ പ്രൊ ലീഗ് ക്ലബ് അൽ നാസറിന്റെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഏഴ് കളികളിൽ രണ്ട് ഹാട്രിക്കുകൾ അടക്കം എട്ട് ഗോളുകൾ താരം ഇതുവരെ നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ലീഗിൽ അത് ഇത്തിഹാദിനോട് തോറ്റ അൽ നാസർ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയിരുന്നു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 74 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...