Print this page

ഹൗസ് ഓഫ് കെബിഎഫ്‌സി ക്രെവിന്‍' ബനാന ചിപ്‌സ് പുറത്തിറക്കുന്നു

House of KBFC launches Cravin' Banana Chips House of KBFC launches Cravin' Banana Chips
കൊച്ചി: ഇന്ത്യന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, അതിന്റെ സ്വതന്ത്ര ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസ് സംവിധാനമായ ഹൗസ് ഓഫ് കെബിഎഫ്‌സിയിലൂടെ എഫ്എംസിജി (ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) വിപണിയിലേക്ക് പ്രവേശിക്കുന്നു. ക്രെവിന്‍' (Kravin') എന്ന ബ്രാന്‍ഡിന് കീഴില്‍ പുതിയ ശ്രേണിയിലുള്ള ബനാന ചിപ്‌സുകളുടെ ലോഞ്ചിങ് കമ്പനി പ്രഖ്യാപിച്ചു. ഹൗസ് ഓഫ് കെബിഎഫ്‌സിയുടെ ആദ്യ ഡയറക്ട് ടു കണ്‍സ്യൂമര്‍ ബ്രാന്‍ഡാണ് ക്രെവിന്‍'.
എല്ലാ കാര്യങ്ങളിലും ആരാധകരുടെ പങ്കാളിത്തം വിലമതിക്കുന്ന ഒരു ക്ലബ് എന്ന നിലയില്‍, കേരളത്തിന്റെ രുചികളും പാരമ്പര്യങ്ങളും ആഘോഷിക്കുന്ന ഒരു ഉല്‍പ്പന്നം വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ഹൗസ് ഓഫ് കെബിഎഫ്‌സിയുടെ കീഴിലുള്ള ആദ്യ ഉല്‍പ്പന്നത്തിന്റെ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച കെബിഎഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഒരു ബ്രാന്‍ഡ് എന്നതിനപ്പുറം, ഞങ്ങളുടെ ക്ലബ്ബിന്റെ മൂല്യങ്ങളുടെയും ഞങ്ങളുടെ കമ്മ്യൂണിറ്റിയെ ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധതയുടെയും പ്രതിഫലനമാണ് ക്രെവിന്‍'. ബനാന ചിപ്‌സ് ആണ് ഞങ്ങളുടെ ആദ്യ ഉല്‍പ്പന്നം, കേരളത്തിന്റെ പാചക പാരമ്പര്യത്തിന്റെ സമൃദ്ധിയും വൈവിധ്യവും ഉള്‍ക്കൊള്ളുന്ന ഇഷ്ട ലഘുഭക്ഷണമാണിത്.
പ്രാദേശികമായി ലഭിക്കുന്ന ചേരുവകള്‍ ഉപയോഗിച്ച്, പരമ്പരാഗത രീതികളിലാണ് ക്രെവിന്‍' ബനാന ചിപ്‌സ് തയ്യാറാക്കുന്നത്. കേരളത്തിന്റെ യഥാര്‍ഥവും അത്യാകര്‍ഷവുമായ രുചി പ്രദാനം ചെയ്യുന്ന ഈ രുചിക്കൂട്ടില്‍ മധുരവും ക്രഞ്ചിനെസും തുല്യമായി ചേര്‍ത്തിട്ടുണ്ട്. നമ്മള്‍ ഇഷ്ടപ്പെടുന്നത് പോലെ മറ്റുള്ളവരും ഈ ലഘുഭക്ഷണം ഇഷ്ടപ്പെടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ക്ലാസിക് സാള്‍ട്ടഡ്, പെരി-പെരി, സ്പാനിഷ് ടാംഗോ ടൊമോറ്റോ, സോര്‍ ക്രീം & ഒനിയന്‍ എന്നിങ്ങനെ നാല് വ്യത്യസ്ത രുചികളില്‍ കേരളത്തിലെല്ലായിടത്തും തുടക്കത്തില്‍ ഉത്പന്നം ലഭിക്കും. 25 ഗ്രാം, 50 ഗ്രാം എന്നീ അളവുകളിലുള്ള പായ്ക്കറ്റുകളായിരിക്കും വില്‍പനയ്ക്കുണ്ടാവുക.
ഉല്‍പ്പന്നത്തിന്റെ വിതരണക്കാരായി ക്ലബ്ബിന്റെ ആരാധകരെ ഉള്‍പ്പെടുത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ക്രെവിന്‍'നെ വ്യത്യസ്തമാക്കുന്നതെന്നും നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഒരു കൂട്ടായ ശ്രമമാണ് ഞങ്ങളുടെ ബ്രാന്‍ഡിന്റെ വിജയമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ഞങ്ങളുടെ യാത്രയുടെ ഓരോ ഘട്ടത്തിലും ആരാധകര്‍ ഭാഗമാകണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. ക്രാവിന്‍'ന്റെ വിതരണക്കാരായി മാറുന്നതിലൂടെ, കേരളത്തിന്റെ സ്വാദിഷ്ടമായ രുചി ലോകത്താകമാനം പ്രചരിപ്പിക്കുന്നതിലും പങ്കുവയ്ക്കുന്നതിലും ആരാധകര്‍ക്ക് സജീവമായ പങ്ക് വഹിക്കാനാകും. ഏറ്റവും പ്രധാനമായി, ക്ലബ്ബിന്റെ വളര്‍ച്ചയും വികസന പദ്ധതികളും ത്വരിതപ്പെടുത്തുന്നതിന് ഈ ബ്രാന്‍ഡിന്റെ വിജയം പ്രയോജനപ്പെടുത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം, പുതിയതും ആവേശകരവുമായ ഒരു അധ്യായമായിരിക്കും ഈ ലോഞ്ചിങ്. കേരളത്തിന്റെ ഏറ്റവും മികച്ച സംസ്‌കാരവും പാചകരീതിയും ഉയര്‍ത്തിക്കാട്ടുന്ന ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിന് ഹൗസ് ഓഫ് കെബിഎഫ്‌സി പ്രതിജ്ഞാബദ്ധരായിരിക്കും. ക്രെവിന്‍'ലൂടെ കേരളത്തിന്റെ രുചി ലോകവുമായി പങ്കിടുക മാത്രമല്ല, ഞങ്ങളുടെ വിജയത്തിന്റെ ഭാഗമാകാന്‍ ആരാധകരെ ശക്തിപ്പെടുത്തുകയും കൂടി ചെയ്യുന്നു ക്രെവിന്‍' ബനാന ചിപ്‌സ് പരീക്ഷിച്ച് എല്ലാവര്‍ക്കും ക്ലബ്ബിന്റെ അതിവേഗം വളരുന്ന കമ്മ്യൂണിറ്റിയുടെ ഭാഗമാവാം. കെബിഎഫ്‌സിയുടെ വെബ്‌സൈറ്റില്‍ നിന്നോ, അടുത്തുള്ള ഏതെങ്കിലും റീട്ടെയില്‍ സ്‌റ്റോറുകളില്‍ നിന്നോ പുതിയ ഉത്പന്നം നേരിട്ട് ഓര്‍ഡര്‍ ചെയ്യാനാവും. ക്രെവിന്‍'ന്റെ കൂടുതല്‍ രുചിഭേദങ്ങള്‍ ഉടന്‍ അവതരിപ്പിക്കും. ഇതോടൊപ്പം, കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും ഉള്‍ക്കൊള്ളുന്ന നിരവധി പുതിയ ഉല്‍പ്പന്നങ്ങളും കമ്പനി അവതരിപ്പിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam