Print this page

2023ലെ ഐസിസി ഗ്ലോബല്‍ ഇവന്റുകളുടെ ഔദ്യോഗിക പങ്കാളിയായി പോളിക്യാബ് ഇന്ത്യ

Polycab India as Official Partner of ICC Global Events 2023 Polycab India as Official Partner of ICC Global Events 2023
പുരുഷ-വനിതാ വിഭാഗങ്ങളുടെ എല്ലാ പ്രമുഖ ഐസിസി ഈവന്റുകളിലും പോളിക്യാബ് ഇന്ത്യ പങ്കാളിയായിരിക്കും
കൊച്ചി: 122 ബില്യണ്‍ രൂപയിലേറെ വിറ്റുവരവുള്ള ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍ ഉല്‍പന്ന കമ്പനിയായ പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുമായി ഔദ്യോഗിക പങ്കാളിത്തം പ്രഖ്യാപിച്ചു.
ഈ വര്‍ഷം അവസാനം വരെയുള്ള ഐസിസിയുടെ പുരുഷ-വനിതാ വിഭാഗങ്ങളിലുള്ള എല്ലാ പ്രമുഖ ഈവന്റുകളിലുമുള്ള പോളിക്യാബിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അടക്കമുള്ളതായിരിക്കും ഈ പങ്കാളിത്തം. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പ്, യുകെയില്‍ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍, 2023-ല്‍ ഇന്ത്യയില്‍ നടത്തുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് തുടങ്ങിയവ ഈ സ്‌പോണ്‍സര്‍ഷിപ്പുകളില്‍ ഉള്‍പ്പെടും.
ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ ഏതാനും ദശാബ്ദങ്ങളായി വളരെ പരിചയമുള്ള പോളിക്യാബ് ഇന്ത്യ ബ്രാന്‍ഡ് ഐസിസിയുമായുള്ള ഈ സഹകരണത്തോടെ തങ്ങളുടെ സാന്നിധ്യവും അവബോധവും ഒരു ബില്യണിലേറെ വരുന്ന ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളിലൂടെ കൂടുതല്‍ വിപുലമാക്കും. 'ശോഭനമായ ജീവിതത്തിനായി തങ്ങള്‍ പുതുമകള്‍ ലഭ്യമാക്കുന്നു' എന്ന സന്ദേശവുമായി ഭാവിയിലെ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ എത്താനാണ് ഈ നീക്കങ്ങളിലൂടെ പോളിക്യാബ് ലക്ഷ്യമിടുന്നത്. തങ്ങളുടെ പുതുമകള്‍, ഊര്‍ജ്ജം സംരക്ഷിക്കുന്ന ഫലപ്രദമായ ഉല്‍പന്നങ്ങള്‍, ഉപഭോക്താക്കളിലും ഇന്‍ഫ്‌ളൂവന്‍സര്‍മാരിലും അവബോധം വര്‍ധിപ്പിക്കല്‍ തുടങ്ങിയവയിലായിരിക്കും ടൂര്‍ണമെന്റിനിടയിലെ എല്ലാ ആശയവിനിമയങ്ങളിലൂടേയും ലക്ഷ്യമിടുക.
അറുപതിലേറെ രാജ്യങ്ങളില്‍ സാന്നിധ്യമുള്ളതും തദ്ദേശീയമായി വളര്‍ന്നതുമായ മികച്ച ബ്രാന്‍ഡ് ആയ പോളിക്യാബിനെ സംബന്ധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുമായി സഹകരിക്കാനാവുന്നത് അഭിമാനകരമാണെന്ന് പോളിക്യാബ് ഇന്ത്യ പ്രസിഡന്റും ചീഫ് മാര്‍ക്കറ്റിങ് ഓഫിസറുമായ നിലേഷ് മലാനി പറഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ ആവേശമാണ് ഈ മല്‍സരം. ഐസിസിയുമായി സഹകരിച്ച് ക്രിക്കറ്റിനു പിന്തുണ നല്‍കുകയും തങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കുന്നതില്‍ ഐസിസിയുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോളിക്യാബ് 2023 അവസാനം വരെ തങ്ങളുടെ ഔദ്യോഗിക പങ്കാളിയായി ആയിരിക്കുമെന്ന് ഐസിസി ചീഫ് കമേഴ്‌സ്യല്‍ ഓഫിസര്‍ അനുരാഗ് ദഹിയ പറഞ്ഞു. കായിക വിനോദം ആസ്വദിക്കുന്ന ആരാധകരെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടിലൂടെ വരാനിരിക്കുന്ന ഇവന്റുകളില്‍ അവരുമായി സഹകരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐസിസി ഗ്ലോബല്‍ ഈവന്റ്‌സിന്റെ ഔദ്യോഗിക പങ്കാളികള്‍ എന്ന നിലയില്‍ പോളിക്യാബ് ഇന്ത്യ ഈ പങ്കാളിത്തത്തില്‍ അഭിമാനിക്കുന്നു കൂടാതെ എല്ലാ വ്യാപാര, ബിസിനസ് പങ്കാളികള്‍, ഉപഭോക്താക്കള്‍ എന്നിവരോടൊപ്പം ടീം ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam