Print this page

2022 ഐഎന്‍എംആര്‍സിയുടെ അവസാന റൗണ്ടിന് തയ്യാറെടുത്ത് ഹോണ്ട റേസിംഗ് ടീം

Honda Racing Team gearing up for the final round of the 2022 INMRC Honda Racing Team gearing up for the final round of the 2022 INMRC
കൊച്ചി: എംആര്‍എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പ് (ഐഎന്‍എംആര്‍സി) 2022 സീസണ്‍ അവസാനിക്കാറാകുമ്പോള്‍ ആവേശകരമായ പോരാട്ടത്തിന് ഐഡിമിത്സു ഹോണ്ട റേസിംഗ് ഇന്ത്യ റൈഡേഴ്സ് ഒരുങ്ങുകയാണ്. ഈ വാരാന്ത്യത്തില്‍ മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നാലാം റൗണ്ടില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രോ-സ്റ്റോക്ക് 165 സിസി വിഭാഗത്തില്‍ മൂന്ന് ഹോണ്ട റൈഡര്‍മാര്‍ മത്സരിക്കും.
ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ് എന്‍എസ്എഫ്250ആര്‍, സിബിആര്‍150ആര്‍ വിഭാഗങ്ങളില്‍ ഹോണ്ടയുടെ 20 യുവ റൈഡര്‍മാര്‍ മത്സരിക്കും. ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിനെ പിന്തുണയ്ക്കുന്നത് ഹോണ്ട ഹോര്‍നെറ്റ് 2.0 വണ്‍ മേക്ക് റേസാണ്. ഹോണ്ട ഹോര്‍നെറ്റ് 2.0 റേസില്‍ റേസിങ്ങിന്‍റെ ആവേശം അനുഭവിക്കാന്‍ 15 ഹോണ്ട ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും.
ജപ്പാനില്‍ നടന്ന ഏഷ്യയിലെ ഏറ്റവും കടുപ്പമേറിയ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ 5 സ്ഥാനങ്ങള്‍ കരസ്ഥമാക്കിയതിന്‍റെ ആവേശത്തോടെ രാജീവ് സേതു എത്തുന്നത്. എന്‍എസ്എഫ്250ആര്‍, സിബിആര്‍150ആര്‍ വിഭാഗങ്ങളിലെ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടാന്‍ സാര്‍ത്ഥക് ചവാനും രഹീഷ് ഖത്രിയും കാത്തിരിക്കുകയാണ്. ഈ വാരാന്ത്യത്തില്‍ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ കാണാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് തങ്ങളെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് & കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രഭു നാഗരാജ് പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam