Print this page

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലന ക്യാംപ് തുടങ്ങി

Manchester United start training camp Manchester United start training camp
മാഞ്ചസ്റ്റര്‍: പുത്തന്‍ പ്രതീക്ഷകളുമായി വരുന്ന സീസണിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലനം തുടങ്ങി. പുതിയ കോച്ച് എറിക് ടെന്‍ ഹാഗിന് കീഴില്‍ യുണൈറ്റഡിന്റെ ആദ്യ പരിശീലന സെഷനായിരുന്നു ഇത്. അടുത്ത മാസം പന്ത്രണ്ടിനാണ് യുണൈറ്റഡിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുക. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നെങ്കിലും യുണൈറ്റഡിന് ഇതുവരെ ഒറ്റതാരത്തെയും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
ബാഴ്‌സലോണയുടെ ഫ്രാങ്കി ഡിയോംഗിനെയും അയാക്‌സിന്റെ ആന്റണിയെയുമാണ് യുണൈറ്റഡ് പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്. ഇതിനിടെ ക്രിസ്റ്റിയാനോ ക്ലബ് വിടുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.വാന്‍ ഡെ ബീക്, ആന്റണി മാര്‍ഷ്യല്‍, ഡേവിഡ് ഡി ഹിയ, വാന്‍ ബിസാക, ലിന്‍ഡെലോഫ്, ബ്രാണ്ടന്‍ വില്യംസ്, ഗര്‍നാചോ തുടങ്ങിയവര്‍ ആദ്യദിവസം പരിശീലനത്തിനെത്തി. യുവേഫ നേഷന്‍സ് ലീഗില്‍ കളിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പടെയുള്ള താരങ്ങള്‍ അടുത്തയാഴ്ചയേ ടീമിനൊപ്പം ചേരൂ.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam