Print this page

ലോർഡ്സ് ട്രോഫി ക്രിക്കറ്റ് ലീഗ് സമാപിച്ചു

The Lord's Trophy Cricket League concludes The Lord's Trophy Cricket League concludes
തിരു: തിരുവനന്തപുരം പ്രസ് ക്ലബ് സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ലോർഡ്സ് ട്രോഫി ഇൻ്റർ മീഡിയ ക്രിക്കറ്റ് ടൂർണമെൻ്റ്  സമാപിച്ചു. സമാപന സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ എം. പ്രേംകുമാർ സ്വാഗതവും ജോയ് നായർ നന്ദിയും പറഞ്ഞു. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷ്, സംസ്ഥാന എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ, മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്, ലോർഡ്സ് ഹോസ്പിറ്റൽ വൈസ് ചെയർമാൻ ഡോ. ഹരീഷ് ഹരിദാസ് എന്നിവർ സംസാരിച്ചു. ടൂർണമെൻ്റിൽ അമൃത ടിവി ജേതാക്കളായി. ഫൈനലിൽ മാതൃഭൂമി യെയാണ് അമൃത പരാജയപ്പെടുത്തിയത്. അമൃത ടിവിയിലെ വിശാഖ് .എസ്, മാതൃഭൂമി ന്യൂസിലെ ഹരികൃഷ്ണൻ ടി എസ് എന്നിവർ പ്ലെയർ ഓഫ് ദ ടൂർണമെൻ്റ് അവാർഡിന് അർഹരായി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam