Print this page

നീരജ് ചോപ്രയ്ക്ക് വീണ്ടും സ്വർണ്ണം

Neeraj Chopra wins gold again Neeraj Chopra wins gold again
സ്റ്റോക്ഹോം: ജാവലിന്‍ ത്രോയില്‍ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ നേട്ടത്തിനുശേഷം മത്സരിച്ച രണ്ടാമത്തെ ടൂര്‍ണമെന്‍റില്‍ തന്നെ സ്വര്‍ണം എറിഞ്ഞിട്ട് ഇന്ത്യയുടെ നീരജ് ചോപ്ര. ഫിൻലൻഡിലെ കുർതാനെ ഗെയിംസിലാണ് ആദ്യ ശ്രമത്തില്‍ 86.69 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജ് സ്വര്‍ണം നേടിയത്. 90 മീറ്റര്‍ ലക്ഷ്യമിട്ടാണ് കുർതാനെ ഗെയിംസില്‍ നീരജ് ഇറങ്ങിയതെങ്കിലും മഴയും പ്രതികൂല കാലാവസ്ഥയും തടസമായി. എങ്കിലും ആതിഥേയ താരം ഒളിവർ ഹെലാൻഡർ, സീസണിൽ 93.07 മീറ്റർ ദൂരം കണ്ടെത്തിയ ലോകചാംപ്യൻ ആൻഡേഴ്സൻ പീറ്റേഴ്സ് എന്നിവരെ പിന്തള്ളി നീരജിന് സ്വര്‍ണം എറിഞ്ഞിടാനായത് അഭിമാന നേട്ടമായി.
ആദ്യ ശ്രമത്തില്‍ തന്നെ 86.69 മീറ്റര്‍ ദൂരം താണ്ടി നീരജിന്‍റെ രണ്ടാം ശ്രമം ഫൗളായി. മൂന്നാം ത്രോ എറിയാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതിയ നീരജ് അടുത്ത മൂന്ന് ത്രോകളും എറിയാതെ തന്നെയാണ് ഒന്നാമതെത്തിയത്. 2012ലെ ഒളിമ്പിക് ചാമ്പ്യന്‍ ട്രിനാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോൺ വാൽക്കോട്ട് 86.64 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടിയപ്പോള്‍ സീസണിൽ 93.07 മീറ്റർ ദൂരം കണ്ടെത്തിയ ലോകചാംപ്യൻ ആൻഡേഴ്സൻ പീറ്റേഴ്സ് 84.75 മീറ്റര്‍ ദൂരം താണ്ടി വെങ്കലം നേടി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam