Print this page

ലോർഡ്സ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻ്റ് ആരംഭിച്ചു

The Lord's Trophy cricket tournament begins The Lord's Trophy cricket tournament begins
 തിരു: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ലോർഡ്സ് ട്രോഫി മീഡിയ ക്രിക്കറ്റ് ലീഗ് സെൻട്രൽ സ്റ്റേഡിയത്തിൽ മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു.  എം. വിൻസെൻ്റ് MLA, സാഹിത്യകാരൻ ജോർജ് ഓണക്കൂർ, പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ , ലോർഡ്സ് ഹോസ്പിറ്റൽ ചെയർമാൻ പത്മശ്രീ ഡോ.കെ.പി. ഹരിദാസ്, വൈസ് ചെയർമാൻ ഡോ. ഹരീഷ് ഹരിദാസ്, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബാബു ഹരിദാസ്, സംഘാടക സമിതി ചെയർമാൻ എം.പ്രേംകുമാർ  എന്നിവർ 'സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം നടന്ന പ്രദർശന മത്സരത്തിൽ സിനിമാ- ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ആത്മയും എക്സൈസ് വകുപ്പ് ടീമും തമ്മിൽ ഏറ്റുമുട്ടി. ആത്മ ടീമിൽ ഷോബി തിലകൻ, സാജൻ സൂര്യ, രാജ് കുമാർ, കല്യാൺ ഖന്ന തുടങ്ങിയവർ അണിനിരന്നു. മത്സരത്തിൽ എക്സൈസ് ടീം ആത്മയെ പരാജയപ്പെടുത്തി. രണ്ടു ടീമിലെ താരങ്ങൾക്കും പ്രസ് ക്ലബിൻ്റെ സ്നേഹോപഹാരം മന്ത്രി ആൻ്റണി രാജു വിതരണം ചെയ്തു. ടൂർണമെൻ്റ് 21 ന് സമാപിക്കും
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam