Print this page

ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയര്‍ ഡിസീസസ് ഇന്ത്യയുടെ റേസ്‌ഫോര്‍ 7-ന്റെ ഏഴാംപതിപ്പ്

കൊച്ചി-റെയര്‍ ഡിസീസ് ദിനത്തിന്റെ ഭാഗമായി ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയര്‍ ഡിസീസസ് ഇന്ത്യ (ഓആര്‍ഡിഐ)യുടെ റേസ്‌ഫോര്‍ 7 ന്റെ ഏഴാമത് എഡിഷന്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 ഞായറാഴ്ച നടത്തുന്ന റേസ്‌ഫോര്‍7 നില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് അവര്‍ എവിടെയാണെങ്കിലും അവിടെവെച്ച് 7 കിലോമീറ്റര്‍ ഓടാനോ നടക്കാനോ സൈക്കിള്‍ ചവിട്ടാനോ കഴിയും. എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ മാസത്തിലെ അവസാനദിവസമായ റെയര്‍ ഡിസീസ്
ദിനത്തിന്റെ സ്മരണാര്‍ത്ഥം റേസ്‌ഫോര്‍7 മത്സരം നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനുമായി റേസ്‌ഫോര്‍7 ഡോട്ട് കോം (https://racefor7.com/) എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫെബ്രുവരി 20-ന് രജിസ്‌ട്രേഷന്‍ അവസാനിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഫിനിഷര്‍ മെഡലുകള്‍, ഇ-സര്‍ട്ടിഫിക്കറ്റുകള്‍, ടി-ഷര്‍ട്ട് എന്നിവ ലഭിക്കും.
'' 70 ദശലക്ഷം രോഗികളാണ് ഇന്ത്യയില്‍ അപൂര്‍വരോഗത്താല്‍ ബുദ്ധിമുട്ടുന്നത്. വൈകിയ രോഗനിര്‍ണയം, ചികിത്സയിലുള്ള കുറവോ അഭാവമോ, താങ്ങാനാകാത്ത ചെലവ്, സൗകര്യങ്ങളുടെയും സേവനങ്ങളുടെയും അഭാവം തുടങ്ങിയ കാര്യങ്ങള്‍ മിക്ക അപൂര്‍വരോഗബാധിതരുടെയും വെല്ലുവിളികളാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി, അപൂര്‍വരോഗമുള്ളവര്‍ക്ക് അവബോധം വളര്‍ത്തുന്നതിലും അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിലും റേസ്‌ഫോര്‍ 7 ന്റെ നല്ല സ്വാധീനം ചെലുത്തുന്നുണ്ടെന്നു
ഓആര്‍ഡിഐ യുടെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പ്രസന്നകുമാര്‍ ഷിറോള്‍ പറഞ്ഞു
രോഗികളുടെ ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനും അവര്‍ക്ക് മികച്ച ഭാവിയെക്കുറിച്ച് പ്രതീക്ഷ നല്‍കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു റേസ്‌ഫോര്‍ 7 ന്റെ പ്രധാന സ്‌പോണ്‍സര്‍മാരായ ഐക്യുവിഐഎ സൗത്ത് ഏഷ്യയുടെ മാനേജിംഗ് ഡയറക്ടര്‍ അമിത്മുഖിം പറഞ്ഞു''. റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 7000 അപൂര്‍വ രോഗങ്ങളെയും ഇന്ത്യയിലെ കണക്കാക്കപ്പെടുന്ന 70 ദശലക്ഷം അപൂര്‍വരോഗബാധിതരെയും ഒരു അപൂര്‍വരോഗം നിര്‍ണ്ണയിക്കാനെടുക്കുന്ന ശരാശരി 7 വര്‍ഷത്തെയും പ്രതിനിധീകരിക്കുന്നതാണ് റേസ്‌ഫോര്‍ 7.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam