Print this page

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വി: നിലപാട് വ്യക്തമാക്കി കോഹ്ലി

Test series defeat against South Africa: Kohli clarifies stance Test series defeat against South Africa: Kohli clarifies stance
കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ മോശം ഫോമിലുള്ള ചേതേശ്വര്‍ പൂജാരയുടെയും അജിങ്ക്യാ രഹാനെയുടെയും കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ബാറ്റിംഗ് നിര അവസരത്തിനൊത്ത് ഉയരാതിരുന്നതാണ് ടെസ്റ്റ് പരമ്പര കൈവിടാന്‍ കാരണമെന്ന് പറഞ്ഞ കോലി പൂജാരയുടെയും രഹാനെയുടെയും ഭാവി തീരുമാനിക്കുന്നത് തന്‍റെ ജോലിയല്ലെന്നും വ്യക്തമാക്കി. കേപ്‌ടൗണ്‍ ടെസ്റ്റിലെ തോല്‍വിക്കുശേഷം മാധ്യമങ്ങളോട് സംസരിക്കുകയായിരുന്നു കോഹ്ലി.
പരമ്പരക്കു മുമ്പെ രഹാനെയുടെയും പൂജാരയുടെയും ഫോമിനെക്കുറിച്ച് നിരവധി ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ടീം മാനേജ്മെന്‍റ് ഇരു താരങ്ങളെയും പൂര്‍ണമായും പിന്തുണക്കുന്ന നിലപാടാണ് സ്വാകരിച്ചത്. മൂന്ന് ടെസ്റ്റിലും രഹാനെയും പൂജാരയും കളിക്കുകയും ചെയ്തു. ഒറു അര്‍ധസെഞ്ചുറി മാത്രമാണ് ഇരുവര്‍ക്കും നേടാനായത്. ബാറ്റിംഗ് നിര അവസരത്തിനൊത്ത് ഉയരണമെന്ന് കോഹ്ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam