Print this page

ജില്ലാ ഒളിംപിക്ക് മത്സരങ്ങള്‍ ജനുവരി 8 മുതല്‍

The District Olympics begin on January 8 The District Olympics begin on January 8
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന കേരള സ്റ്റേറ്റ് ഒളിംപിക് ഗെയിംസിന് മുന്നോടിയായി ജില്ലാ തല മത്സരങ്ങള്‍ ജനുവരി 8 മുതല്‍ 16 വരെ നടക്കും. ജില്ലയിലെ വിവിധ വേദികളില്‍ 24 കായിക ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 8ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് ജില്ലാ തല മത്സരങ്ങളുടെ ഉത്ഘാടനം നടക്കും. 16ന് കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സമാപന സമ്മേളനവും സമ്മാന ദാനവും. ജില്ലാ തല മത്സരങ്ങളുടെ നടത്തിപ്പിനായി ജില്ലയിലെ ജനപ്രതിനിധികളും കായികതാരങ്ങളും ഉള്‍പ്പെടുന്ന സ്വാഗത സംഘം രൂപീകരിച്ചു. ബിനോയ് ജോസഫാണ്് സ്വാഗതസംഘം ചെയര്‍മാന്‍, സി.കെ സനില്‍ ജനറല്‍ കവീനറും സജീവ് എസ് നായര്‍ ട്രഷററുമാണ്.
അത്‌ലറ്റിക്‌സ്, അക്വാറ്റിക്‌സ്, ആര്‍ച്ചറി, ബാസ്‌ക്കറ്റ് ബോള്‍, ബോക്‌സിങ്ങ് , സൈക്ലിങ്ങ്, ഫുട്‌ബോള്‍, ജൂഡോ, നെറ്റ്‌ബോള്‍, തൈക്വാണ്ടോ, വോളിബോള്‍, റെസ്ലിങ്ങ്, ഷ'ില്‍ ബാഡ്മിന്റ, ഹാന്‍ഡ് ബോള്‍, ഖോ-ഖോ, കബഡി, ഹോക്കി, ടേബിള്‍ ടെിസ്, കരാട്ടെ, റഗ്ബി, റൈഫിള്‍ , വൂഷു, ടെന്നിസ് , വെയിറ്റ് ലിഫ്റ്റിങ്ങ് എന്നീ 24 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. വിവിധ കായിക അസോസിയേഷനുകളില്‍ അഫിലിയേറ്റ് ചെയ്യ്തിട്ടുള്ള ക്ലബ്ബുകള്‍, കോളേജ്, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കാനാവുക.
മത്സരങ്ങളിലെ വ്യക്തിഗത വിജയികള്‍ ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള സ്റ്റേറ്റ് ഒളിംപിക്ക് ഗെയിംസില്‍ ജില്ലയെ പ്രതിനിധീകരിക്കും. ജില്ലാ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്തിയാകും ടീം ഇനങ്ങള്‍ക്കുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുക. അതാത് കായിക ഇനങ്ങളുടെ ജില്ലാ അസോസിയേഷന്‍ പ്രസിഡണ്ട്/ സെക്രട്ടറി, ജില്ലാ ഒളിംപിക്ക് അസോസിയേഷന്‍ ഭാരവാഹി, ജില്ലയില്‍ നിുള്ള രണ്ട് അന്താരാഷ്ട്ര /ദേശീയ കായിക താരങ്ങള്‍, ജില്ലയില്‍ നിുള്ള എന്‍ ഐ എസ് യോഗ്യതയുള്ള കോച്ച് എന്നിവരടങ്ങിയ കമ്മിറ്റിയാണ് ജില്ലാ ടീമിനെ തെരഞ്ഞെടുക്കുക.പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഇതാദ്യമായാണ് രാജ്യത്ത് ഒരു സംസ്ഥാന ഒളിംപിക്ക് അസോസിയേഷന്‍ ഇത്തരമൊരു മത്സരം സംഘടിപ്പിക്കുനന്നത്. ഫെബ്രുവരി 15 മുതല്‍ 24 വരെ തിരുവനന്തപുരത്ത് വെച്ചാണ് സംസ്ഥാന ഒളിംപിക് മത്സരങ്ങള്‍.
എറണാകുളം ജില്ലാ ഒളിംപിക്സ് അസോസിയേഷന്‍ ചെയര്‍മാന്‍ ബിനോയ് ജോസഫ്, കേരള ഒളിംപിക്സ് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പി.മോഹന്‍ദാസ്, എറണാകുളം ജില്ലാ ഒളിംപിക്സ് അസോസിയേഷന്‍ കണ്‍വീനര്‍ സി കെ സനില്‍, കേരള ജിംനാസ്റ്റിക് അസോസിയേഷന്‍ എക്സിക്യുട്ടീവ് കമ്മറ്റി മെംബര്‍ സജീവ് എസ് നായര്‍, എറണാകുളം ജില്ലാ റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി ശിവശങ്കര്‍ രഘു, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Rate this item
(0 votes)
Last modified on Thursday, 16 December 2021 12:07
Pothujanam

Pothujanam lead author

Latest from Pothujanam