Print this page

ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ലൗഡ് സ്പീക്കര്‍ ഓണാക്കി വീഡിയോ കാണുന്നതും പാട്ടുകേള്‍ക്കുന്നതും നിരോധിച്ചു കര്‍ണാടക ഹോക്കോടതി

Karnataka High Court bans turning on mobile loudspeaker, watching videos and listening to music while traveling in buses Karnataka High Court bans turning on mobile loudspeaker, watching videos and listening to music while traveling in buses
ബെംഗളൂരു: കര്‍ണാടക ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ലൗഡ് സ്പീക്കര്‍ ഓണാക്കി വീഡിയോ കാണുകയോ പാട്ടുകേള്‍ക്കുകയോ ചെയ്യരുതെന്ന് ഹോക്കോടതി ഉത്തരവിറക്കി. റിട്ട് പെറ്റീഷന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
ബസിനുള്ളില്‍ ശബ്ദ മലിനീകരണം നിയന്ത്രിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ബസില്‍ യാത്ര ചെയ്യവേ ഇയര്‍ഫോണ്‍ ഉപയോഗിക്കാതെ മൊബൈല്‍ ഫോണില്‍ പാട്ടുകേള്‍ക്കുന്നതും വീഡിയോ നിയന്ത്രിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാകുന്ന വിധം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് യാത്രക്കാരോട് ആവശ്യപ്പെടണമെന്ന് ഹൈക്കോടതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ ബസില്‍ നിന്ന് യാത്രക്കാരനെ ഇറക്കിവിടണമെന്നും കോടതി ആവശ്യപ്പെട്ടു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam