Print this page

കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകിയാൽ വികസനത്തിന് നിരവധി സാധ്യതകൾ വരും; കേന്ദ്രസഹമന്ത്രി

Given the importance of the agricultural sector, there are many possibilities for development; Union Minister Given the importance of the agricultural sector, there are many possibilities for development; Union Minister
തിരുവനന്തപുരം; സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകിയാൽ വികസന പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുമെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം പാറശ്ശാലയിൽ ഗ്രാമ സമൃദ്ധി ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലക്ക് പ്രാധാന്യം ലഭിച്ചാൽ അതോടൊപ്പം വിനോദ സഞ്ചാരം, ഐടി, തുടങ്ങി മറ്റ് മേഖലകളിലും ഇത് ഉപയോഗിച്ച് വികസന സാധ്യതകൾ വരും. അത് മുന്നിൽ കണ്ട് വേണം പ്രവർത്തിക്കാൻ . മാനുഷിക വിഭവശേഷിക്കും ലോകോത്തര സാധ്യതയുണ്ട്. അതു കൂടി പ്രയോചനപ്പെടുത്തണം. കാർഷിക മേഖലയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് നാടിന്റെ സമ്പദ് ഘടന ശക്തിപ്പെടുത്തിയാവണം നാടിന്റെ വികസനത്തിന് മുൻകൈയെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ബഹുഭൂരിപക്ഷം കർഷകരും ചെറുകിട കർഷകരാണ്. ആഗോള തലത്തിലുള്ള മാറ്റങ്ങൾ അവരെ ബാധിക്കുന്നുണ്ട്. ആഗോള തലത്തിലെ മാറ്റം കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. അതിനെ നേരിടുക തന്നെ വേണം. ചെറുകിട കർഷകർക്ക് ഒറ്റക്ക് വൻകിടക്കാരെ നേരിടാനാകില്ല. ആ സാഹചര്യത്തിൽ ചൂഷണത്തിൽ നിന്നും മോചനം ലഭിച്ച് കച്ചവടം നടത്താനുള്ള അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് പ്രാദേശിക തലത്തിലുള്ള കർഷക കൂട്ടായ്മകൾ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
കാർഷിക ഉൽപ്പന്നങ്ങളുടെ വിപണം ലക്ഷ്യം വെച്ചാണ് പദ്ധതി. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. കേന്ദ്ര സംസ്ഥാന മന്ത്രിമാർ വികസന പ്രശ്നങ്ങളിൽ വിയോചിക്കുന്ന മേഖലകൾ വളരെ വിരളമാണ്. കാർഷിക മേഖലയിൽ യോചിച്ചാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പാറശ്ശാല എംഎൽഎ സി.കെ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. സിസ്സ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു. എംഎൽഎമാരായ കെ. അൻസലൻ, എം. വിൻസന്റ് , പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ബെൻഡാർവിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു സ്മിത,അംഗം സുനിൽ എം, ഗ്രാമ സമൃദ്ധി എഫ്.പി.ഒ ചെയർമാൻ എസ്. രാമചന്ദ്രൻ നായർ, ഇന്ത്യൻ റെഡ് ക്രോസ്സ് ചെയർമാൻ എം.ആർ രഞ്ജിത്ത് കാർത്തികേയൻ, സിഇഒ ജ്യോതി എം തുടങ്ങിയവർ സംസാരിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam