വരുന്ന കേന്ദ്ര ബജറ്റില്‍ സ്വര്‍ണ്ണത്തിന്‍റെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കുമെന്ന അഭ്യൂഹം ശക്തം. കഴിഞ്ഞ വര്‍ഷം ജൂലൈ 23 ന് അവതരിപ്പിച്ച ബജറ്റില്‍ സ്വര്‍ണ്ണത്തിന്‍റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു. ഇതോടെ സ്വര്‍ണ്ണ ഇറക്കുമതി കൂടുകയും വ്യാപാരകമ്മി ഉയരുകയും ചെയ്തു.