Print this page

ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി ഇന്ത്യയിൽ എത്തി

By February 18, 2023 139 0
ദക്ഷിണാഫ്രിക്കയിലെ നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നതിന് പിന്നാലെയാണ് വീണ്ടും 12  ചീറ്റപ്പുലികളെക്കൂടി ഇന്ത്യയിലെത്തിച്ചു.  ഇവയെ ഇന്ന് മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലേക്ക് ഉടന്‍ തുറന്നുവിടുകായും ചെയ്യും. കഴിഞ്ഞ മാസമാണ് ചീറ്റകളെ കൈമാറുന്നതിനുള്ള കരാറിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒപ്പിട്ടത്. കഴിഞ്ഞ സെപ്റ്റംബറിലാണ് നമീബിയയില്‍ നിന്നും 8 ചീറ്റപ്പുലികളെ രാജ്യത്തെത്തിച്ചത്. 1952 ലാണ് രാജ്യത്ത് ചീറ്റപുലികൾക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്. കുനോ ദേശീയ പാർക്കിൽ ഇവയ്ക്കായി പ്രത്യേക ക്വാറൻറൈൻ സൌകര്യങ്ങൾ സജ്ജമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി വിശദമാക്കി. ക്വാറന്‍റൈന്‍ കാലം കഴിയുന്നതോടെയാണ് ഇവയെ പാര്‍ക്കിലേക്ക് തുറന്നുവിടുക.  
Rate this item
(0 votes)
Author

Latest from Author