Print this page

നോട്ട് നിരോധനം സാധു;വിയോജിപ്പുമായി ജസ്റ്റിസ് ബി.വി നാഗരത്ന

By January 02, 2023 217 0
നോട്ട് നിരോധനം സാധുവെന്ന് സുപ്രിംകോടതി. നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ തെറ്റിദ്ധരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.ആർ ഗവായ് വിധിപ്രസ്താവത്തിൽ പറഞ്ഞു. കേന്ദ്രസർക്കാർ ഉചിതമായിട്ടുള്ള നടപടികൾ കൈക്കൊണ്ടാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിൽ നാല് ജഡ്ജിമാരും കേന്ദ്രസർക്കാരിന് അനുകൂലമായി വിധി പറഞ്ഞപ്പോൾ ജസ്റ്റിസ് നാഗരത്‌ന മാത്രമാണ് ഭിന്ന വിധി പുറപ്പെടുലിച്ചത്.


2016 നവംബർ എട്ടിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹർജികളാണ് സുപ്രിംകോടതിയുടെ പരിഗണിച്ചത്. സാമ്പത്തിക വിഷയങ്ങളിൽ ഇടപെടാനുള്ള സുപ്രിംകോടതിയുടെ അവകാശം പരിമിതമാണെന്ന് അടക്കം ഹർജ്ജികളെ എതിർത്ത് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
Rate this item
(0 votes)
Author

Latest from Author