June 10, 2026

Login to your account

Username *
Password *
Remember Me

ഗണേശോത്സവം കളറാക്കാന്‍ ലേസര്‍; 65 പേര്‍ക്ക് കാഴ്ച്ച നഷ്ടമായി

മഹാരാഷ്ട്ര: ഗണേശോത്സവത്തിന് മാറ്റ് കൂട്ടാന്‍ ലേസര്‍ ലൈറ്റുകള്‍ ഉപയോഗിച്ചതിനേത്തുടര്‍ന്ന് 65 പേര്‍ക്ക് കാഴ്ച്ച നഷ്ടമായി. മഹാരാഷ്ട്ര കോലാപ്പൂര്‍ ജില്ലയിലെ നേത്ര രോഗ വിദഗ്ദ്ധരുടെ സംഘടനയാണ് കാഴ്ച്ച നഷ്ടപ്പെട്ടവരുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ലേസര്‍ ലൈറ്റുകള്‍ മിന്നിച്ചത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമായെന്നും ഇത് ഹൈപ്പോഗ്ലൈസീമിയക്ക് സമാനമായ സ്ഥിതിയിലേക്ക് നയിച്ചെന്നും നേത്രരോഗ വിദഗ്ദ്ധരുടെ സംഘടനയുടെ നേതാവ് ഡോ. അഭിജിത് ടഗാരേ ചൂണ്ടിക്കാട്ടി.

ലേസര്‍ ലൈറ്റുകള്‍ അടിക്കുന്ന സാഹചര്യത്തില്‍ ചില ആളുകള്‍ മണിക്കൂറുകളോളം നൃത്തം ചെയ്തു. ഇത് കണ്ണിനുള്ളില്‍, റെറ്റിനയില്‍ രക്തസ്രാവത്തിനും അത് വഴി കാഴ്ച്ചാനഷ്ടത്തിനും കാരണമായി, ഡോക്ടര്‍ വ്യക്തമാക്കി.കഴിഞ്ഞ 10-12 ദിവസത്തിനുള്ളില്‍ ജില്ലയില്‍ മാത്രം 65 പേര്‍ക്ക് കാഴ്ച്ച പോയി. ഇവരില്‍ ഭൂരിഭാഗം പേരും യുവാക്കളാണെന്നും ടഗാരേ പറഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 28 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...