Print this page

ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും

ഫരീദാബാദ്: ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും(2,600 കിടക്കകളുള്ള ആശുപത്രി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയാണ്) മാതാ അമൃതാനന്ദമയിക്കു പുറമെ മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാനും അമൃത വിശ്വ വിദ്യാപീഠം പ്രസിഡന്റുമായ സ്വാമി അമൃതസ്വരൂപാനന്ദ പുരി; ഹരിയാന ഗവർണർ ശ്രീ ബന്ദാരു ദത്താത്രേയ; ഹരിയാന മുഖ്യമന്ത്രി ശ്രീ മനോഹർ ലാൽ എന്നിവരും മറ്റു വിശിഷ്ടാതിഥികളും ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കും.

2,600 കിടക്കകളുള്ള അമൃത ആശുപത്രിയിൽ 534 ഐ.സി.യു കൾ ഉണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ 81 സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളും 64 അത്യാധുനിക ഓപ്പറേഷൻ തിയറ്ററുകളും പ്രിസിഷൻ മെഡിസിൻ ഓങ്കോളജിക്കായി 10 ബങ്കറുകളും ഇവിടെ സജ്ജമാക്കും. കൂടാതെ, 150 സീറ്റുകളുള്ള, പൂർണ്ണമായും റെസിഡൻഷ്യൽ എംബിബിഎസ് പ്രോഗ്രാം, ഒരു നഴ്സിംഗ് കോളേജ്, കോളേജ് ഫോർ അലൈഡ് ഹെൽത്ത് സയൻസ് എന്നിവ ഉണ്ടാകും. രക്തവും മറ്റ് സുപ്രധാന സാമ്പിളുകളും പ്രോസസ് ചെയ്യുന്നതിനായി രാജ്യത്തെ ഏറ്റവും വലിയതും പൂർണ്ണമായും ഓട്ടോമേറ്റഡ്തുമായ സ്മാർട്ട് ലാബിന് ആശുപത്രി ആതിഥേയത്വം വഹിക്കുന്നു. 130 ഏക്കർ വിസ്തൃതിയുള്ള ആശുപത്രി കാമ്പസ് തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ഹരിത ബിൽഡിംഗ് ഹെൽത്ത് കെയർ പ്രോജക്റ്റാണ്.

ചടങ്ങിൽ ചേരുന്നതിനുള്ള ലിങ്ക് ( 2022 ഓഗസ്റ്റ് 24 ന് രാവിലെ 10:45 ന് ) : https://www.youtube.com/watch?v=-3mwAVKUMSQ 
Rate this item
(0 votes)
Author

Latest from Author