Print this page

'ഭരണഘടനയെ ചവിട്ടി മെതിച്ചു'; രാംനാഥ് കോവിന്ദിനെ വിമർശിച്ച് മെഹബൂബ മുഫ്തി

File photo of former J&K chief minister and Peoples Democratic Party (PDP) President Mehbooba Mufti | PTI File photo of former J&K chief minister and Peoples Democratic Party (PDP) President Mehbooba Mufti | PTI
ന്യൂഡൽഹി: സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിമർശിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. ഭരണഘടനയെ ചവിട്ടിമെതിച്ചാണ് രാംനാഥ് കോവിന്ദ് അധികാരമൊഴിയുന്നത്. ജമ്മു കശ്മീരിന്റെ ഭരണഘടനപദവി എടുത്തുകളഞ്ഞതും പൗരത്വ ഭേദഗതി നിയമം, ന്യൂനപക്ഷ-ദലിത് വിഭാഗങ്ങൾക്കെതിരായ അക്രമം എന്നിവ രാംനാഥ് കോവിന്ദിന്റെ കാലത്താണ് ഉണ്ടായത്. ബിജെപിയുടെ രാഷ്ട്രീയ അജണ്ടകൾ പൂർത്തീകരിച്ചാണ് രാംനാഥ് കോവിന്ദ് മടങ്ങുന്നതെന്നും മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

അതേസമയം, മുഫ്തിയുടെ പരാമർശത്തെ മുതിർന്ന ബിജെപി നേതാവും ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയുമായ നിർമൽ സിംഗ് വിമർശിച്ചു. കോവിന്ദിനെ ആക്രമിച്ചതിലൂടെ മുഫ്തി ദളിത് സമൂഹത്തെ അപമാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനം നഷ്ടപ്പെട്ടുതോടെ മുഫ്തി വിലകുറഞ്ഞ രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന് നിർമ്മൽ സിംഗ് 'ഇന്ത്യ ടുഡേ' യോട് പ്രതികരിച്ചു. രാജ്യത്തിന്റെ പരമോന്നത പദവിയെ മുഫ്തി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ദൗർഭാഗ്യകരമാണെന്നും സിംഗ് അദ്ദേഹം കൂട്ടിച്ചേർത്തു.
Rate this item
(0 votes)
Last modified on Monday, 25 July 2022 08:59
Author

Latest from Author