Print this page

പൊതു ഗതാഗതം താറുമാറാക്കി മുംബൈയിലെ ബെസ്റ്റ് ബസ് സമരം

മുംബൈ: സംസ്ഥാനത്തിന്‍റെ റോഡ് ഗതാഗതത്തെ താളം തെറ്റിച്ചു മുംബൈയില്‍ 32,000 ബസ് തൊഴിലാളികള്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്. നഗരത്തിലെ 27 ബെസ്റ്റ് ബസ് ഡിപ്പോകളില്‍ നിന്ന് സര്‍വ്വീസുകള്‍ മുടങ്ങി. ഇന്നലെ മുനിസിപ്പല്‍ കമ്മിഷണറും ബെസ്റ്റ് ജീവനക്കാരുടെ യൂണിയന്‍ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു മുംബൈ നഗരത്തിലെ ബെസ്റ്റ് ബസ് സര്‍വ്വീസുകളാണ് അനിശ്ചിതകാല സമരം നടത്തുന്നത്. ശമ്പള വര്‍ധന, ബെസ്റ്റ് ബസ് ബജറ്റ്, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബജറ്റുമായി ലയിപ്പിക്കുക, കോര്‍പ്പറേഷന്‍ ജീവനക്കാരുടേതിന് തുല്യമായ ബോണസ് നല്‍കുക, സമരത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. തൊഴിലാളിവിരുദ്ധ നയങ്ങള്‍, ഏകപക്ഷീയമായ തൊഴില്‍ പരിഷ്കാരങ്ങള്‍ എന്നിവയ്ക്കെതിരെ ട്രേഡ് യൂണിയനുകള്‍ സംഘടനകള്‍ നടത്തിയ സമരത്തിന്‍റെ തുടര്‍ച്ചായിരുന്നു മുംബൈയിലെ ബസ്റ്റ് ബസ് തൊഴിലാളി പണിമുടക്ക്. പണിമുടക്കില്‍ ഏകദേശം 25 ലക്ഷം യാത്രക്കാരെ ബാധിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന ഗവണ്‍മെന്‍റ് മെസോമയെ പ്രോത്സാഹിപ്പിച്ചു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഈ സാഹചര്യത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നും സാധാരണ നിരക്കുകളേക്കാള്‍ അഞ്ചു മടങ്ങ് കൂടുതല്‍ തുക ഈടാക്കിയെന്നും ചില യാത്രക്കാര്‍ പരാതിപ്പെട്ടു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam