December 04, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author

തൃശ്ശൂര്‍ എരുമപ്പെട്ടി ഭാഗത്താണ് ഹിമാലയന്‍ പ്രദേശങ്ങളില്‍മാത്രം കാണപ്പെടുന്ന കഴുകനെ അവശനായി പറക്കാന്‍ കഴിയാത്തനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് രാത്രിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പീച്ചിവാഴാനി വന്യജീവിസങ്കേതത്തില്‍ എത്തിച്ചു.

രണ്ടുദിവസത്തോളം ശുശ്രൂഷിച്ച ശേഷം പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത കഴുകനെ നെല്ലിയാമ്പതി ഗോവിന്ദാമലയിലെത്തിച്ചാണ് പറത്തിവിട്ടത്. ശവംതീനികളായ ജിപ്‌സ് ഹിമാലയന്‍സിസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഈ കഴുകനെ 2013ല്‍ തൃശ്ശൂര്‍ അകമലയില്‍ കണ്ടെത്തിയിരുന്നു.

തീറ്റതേടി ദിവസം നൂറുകിലോമീറ്ററിലധികം ഈ കഴുകന്‍മാര്‍ പറക്കും. കുഞ്ഞുങ്ങളായാലും ഇവയ്ക്ക് അസാധാരണ വലുപ്പമാണ്. പൂര്‍ണവളര്‍ച്ചയെത്തിയ കഴുകന്റെ ആകെ വലുപ്പം 1.11.2 മീറ്ററാണ്. വടക്കന്‍ പാകിസ്താന്‍, ഭൂട്ടാന്‍, ടിബറ്റ്, ചൈന എന്നിവിടങ്ങളിലാണ് ഇവയുടെ സ്ഥിരവാസം. പൂര്‍ണവളര്‍ച്ചയെത്തിവ അധികം സഞ്ചരിക്കാറില്ല. കഴുകന്‍കുഞ്ഞുങ്ങള്‍ക്കുള്ള ആകാംക്ഷയാണ് ഇത്രദൂരം പറന്നെത്താന്‍ കാരണമെന്ന് ഈ രംഗത്തെ ഗവേഷകര്‍ പറയുന്നു.

സംസ്ഥാന ബിജെപിയെ പ്രതിസന്ധിയിലാക്കി കൂടുതല്‍ നേതാക്കള്‍ സിപിഎമ്മിലേക്ക്. ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ പത്തനംതിട്ട യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സിബി സാം തോട്ടത്തിലും രാജിവെച്ചു.

ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നും ഇനി സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും സിബി സാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പദ്ധതി നടപ്പാക്കുകയാണ്.

ഇത് ചെയ്യുന്നത് തങ്ങളല്ല, ബജ്‌രംഗ്ദള്‍ ആണെന്ന് പ്രചരിപ്പിക്കുന്നു. ബിജെപിയും ആര്‍എസ്എസും ബജ്‌രംഗ്ദളും എല്ലാം ഒന്നുതന്നെയാണ്. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ബിജെപിയോട് അടുപ്പിക്കാനാവില്ല എന്ന് അമിത് ഷാ മനസ്സിലാക്കി. അതുകൊണ്ട് ഭീഷണിപ്പെടുത്തി അവര്‍ക്കിടയില്‍ കടന്നുകയറാന്‍ ശ്രമിക്കുകയാണ്.

മറ്റു സംസ്ഥാനങ്ങളില്‍ ബിജെപി എന്തുചെയ്യുന്നു എന്നറിയാന്‍ താന്‍ രണ്ടു വര്‍ഷത്തോളം ജമ്മു കശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ യാത്രചെയ്തു. പേടിയില്ലാതെ നടക്കാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്. പത്തനംതിട്ട കുമ്പനാട്ടെ ഇന്ത്യ പെന്തക്കോസ്ത് ചര്‍ച്ച് (ഐപിസി)യില്‍ സംസ്ഥാന പൊലീസ് അറിയാതെ ഏഴുദിവസം പരിശോധന നടത്തി.

അവരുടെ എഫ്‌സിആര്‍എ അക്കൗണ്ട് റദ്ദാക്കി. കേരളത്തിലെ 180 ന്യൂനപക്ഷ സ്ഥാപനങ്ങളുടെ എഫ്‌സിആര്‍എ റദ്ദാക്കി അവരെ ഭീഷണിപ്പെടുത്തുകയാണെന്നും സിബി സാം പറഞ്ഞു.

അതേസമയം, സംസ്ഥാനസമിതി അംഗം വെള്ളനാട് കൃഷ്ണകുമാര്‍, ഉഴമലയ്ക്കല്‍ ജയകുമാര്‍, ജയകുമാര്‍ തെളിക്കോട്, സുരേന്ദ്രന്‍ വെള്ളനാട്, വി സുകുമാരന്‍ മാസ്റ്റര്‍ എന്നിവരാണ് തിരുവനന്തപുരത്ത് ഇന്ന് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. നേരത്തെ സിപിഎം നേതാക്കളായിരുന്നു ഇവര്‍.

അരുവിക്കര തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ 35000 വോട്ടുകള്‍ ബിജെപി നേടിയിരുന്നു. ആദ്യമായാണ് ബിജെപി അത്രയും വോട്ടുകള്‍ മണ്ഡലത്തില്‍ നേടിയത്. ആ വോട്ടുകള്‍ നേടാന്‍ കാരണമായത് തങ്ങളുടെ പ്രവര്‍ത്തന ഫലമായാണെന്ന് രാജിവെച്ചവര്‍ അവകാശപ്പെടുന്നു. വരും ദിവസങ്ങളില്‍ തങ്ങളോടൊപ്പം ബിജെപിയില്‍ ചേര്‍ന്ന മുന്‍ സിപിഎം പ്രവര്‍ത്തകരെല്ലാം രാജിവെക്കുമെന്നും ഇവര്‍ പറയുന്നു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബി.ജെ.പി നിലപാട് രാഷ്ട്രീയ പാപ്പരത്തവും മണ്ടത്തരവുമാണെന്ന് ഇവര്‍ പറഞ്ഞു. സുപ്രീംകോടതി വിധി വന്നപ്പോള്‍ ആദ്യം സ്വാഗതം ചെയ്തവരാണ് ബി.ജെ.പി നേതാക്കള്‍. ബി.ജെ.പിയുടെ വര്‍ഗീയ നിലപാടാണ് ഇക്കാര്യത്തില്‍ പുറത്തുവന്നതെന്നും നേതാക്കള്‍ പറഞ്ഞു.

ബിജെപിയില്‍ ജനാധിപത്യത്തിന്റെ കണിക പോലും തങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ല. ശബരിമല വിഷയത്തില്‍ ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും അജണ്ടകള്‍ മാത്രം മുന്‍നിര്‍ത്തിക്കൊണ്ടുള്ള സമര പരിപാടികളാണ് ഇപ്പോള്‍ ബിജെപി നേതൃത്വം ആഹ്വാനം ചെയ്യുന്നത്.

വിഷയമുണ്ടായി ഇത്രയും നാളുകള്‍ കഴിഞ്ഞിട്ടും സംസ്ഥാന സമിതിയോഗം വിളിച്ചുകൂട്ടി സമൂഹത്തില്‍ സമാധാനം സൃഷ്ടിക്കുന്നതിനുള്ള ഒരു ഇടപെടല്‍ ബിജെപി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. മറിച്ച് സമൂഹത്തില്‍ കലാപന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ അതിന് കൂടുതല്‍ എരിവ് പകരുന്ന സമീപമനമാണ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

അല്‍ഫോണ്‍സ് കണ്ണന്താനം അടക്കമുള്ള നേതാക്കളെപ്പോലും ഇത്തരം യോഗങ്ങളില്‍ അടുപ്പിക്കാനോ സംസാരിക്കാനോ നേതാക്കള്‍ തയ്യാറായില്ല. സമൂഹത്തില്‍ വിശ്വാസികളും അവിശ്വാസികളുമെന്ന രണ്ട് ചേരികളുണ്ടാക്കി കലാപന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഇവര്‍ പറഞ്ഞു.

ശബരിമലയ സമരവുമായി ബന്ധപ്പെട്ടുകൊണ്ട് ബിജെപി സംസ്ഥാന സമിതിയിലും ഭാരവാഹികള്‍ക്കിടയിലുമൊക്കെ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ സംസ്ഥാന സമിതിയംഗം ഉള്‍പ്പെടെയുള്ള അംഗങ്ങളുടെ രാജി. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി ഭാരവാഹി യോഗത്തിലും മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ നടത്തിയ സംഭവത്തില്‍ നേതൃത്വത്തിന് നേരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സംസ്ഥാന സമിതിയംഗംങ്ങള്‍ തന്നെ നേതാക്കള്‍ക്കെതിരെ പ്രതിഷേധമുന്നയിക്കുകയായിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ വെള്ളനാട് എസ് കൃഷ്ണകുമാര്‍ അടക്കമുള്ള ബിജെപി സംസ്ഥാന സമിതി നേതാക്കള്‍ ബിജെപി അംഗത്വം രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് 74 ബ്രാന്‍ഡുകളിലുള്ള വെളിച്ചെണ്ണയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പാണ് നടപടിയെടുത്തത്. ഈ കമ്പനികളുടെ വെളിച്ചെണ്ണ ഇനി സംസ്ഥാനത്ത് വിതരണം ചെയ്യാനാകില്ല.

നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിച്ച് വയ്ക്കുന്നതും വില്‍പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഭക്ഷ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ക്രിസ്തുമസ് നവവത്സര വിപണിയില്‍ സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി 38 സ്‌പെഷ്യല്‍ സ്‌ക്വാഡുകളെ നിയമിച്ചിട്ടുണ്ട്. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അധികാരപ്പെടുത്തിയ 38 ഡെസിഗ്‌നേറ്റഡ് ഓഫീസര്‍മാരെയും 76 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരെയും ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. കര്‍ശന പരിശോധനകള്‍ തുടരാന്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഫ്‌ളോറിഡയിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് വലിയ അബദ്ധം പറ്റിയത്. ഒരു കാറപകടത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരുന്ന പുറംവേദനയ്ക്ക് ചികിത്സ തേടിയാണ് 51 കാരിയായ യുവതി വെല്ലിംഗ്ടണ്‍ റീജണല്‍ മെഡിക്കല്‍ സെന്ററില്‍ എത്തിയത്.

യുവതിയെ ചികിത്സിച്ച ഡോക്ടര്‍ അവര്‍ക്ക് ഓര്‍ത്തോപീഡിക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ഈ ശസ്ത്രക്രിയയ്ക്കിടയിലാണ് വയറിനു സമീപമല്ലാതെ പെല്‍വിക് ഏരിയയില്‍ കിഡ്‌നി കണ്ടത്. യുവതിയുടെ കിഡ്‌നി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ സ്ഥലത്തായിരുന്നു.

സ്‌നാകിങ് റിപ്പോര്‍ട്ടു പരിശോധിക്കാതെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ട്യൂമറിന് സമാനമായ വളര്‍ച്ച കണ്ട കിഡ്‌നി ഉടനടി നീക്കം ചെയ്യുകയായിരുന്നു. പിന്നീടാണ് കിഡ്‌നിയാണെന്നു തിരിച്ചറിഞ്ഞത്. ഇതോടെ യുവതിയുടെ ബന്ധുക്കള്‍ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു.

തന്റേതല്ലാത്ത കുറ്റത്തിന് ഒരു കിഡ്‌നകൊണ്ട് ജീവിതകാലം മുഴുവന്‍ കഴിയേണ്ടിവരുമെന്നും രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ച് യുവതി കോടതിയില്‍ കേസും ഫയല്‍ ചെയ്തു. നഷ്ടപരിഹാരമായി 500000 അമേരിക്കന്‍ ഡോളര്‍ ആണ് യുവതി ആവശ്യപ്പെട്ടത്. 2016ലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായത്. സെപ്റ്റംബറില്‍ കോടതി കേസ് തീര്‍പ്പാക്കുകയും ചെയ്തു.

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും അമിതോപയോഗവും നിയന്ത്രിച്ചില്ലെങ്കില്‍ നേരിടേണ്ടിവരുന്നത് ഗുരുതര പ്രത്യാഘാതങ്ങളായിരിക്കുമെന്ന് വിദഗ്ധസംഘത്തിന്റെ മുന്നറിയിപ്പ്. ആന്റിബയോട്ടിക് ഔഷധങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ‘സൂപ്പര്‍’ സൂക്ഷ്മാണുക്കള്‍ അനിയന്ത്രിതമായി പെരുകുന്നതായി വിദഗ്ധര്‍ കണ്ടെത്തി.

യൂറോപ്പിലേയും തെക്കേ അമേരിക്കയിലേയും ഓസ്‌ട്രേലിയയിലും ജനങ്ങളാണ് ബാക്ടീരിയ വിഭാഗത്തില്‍ പെടുന്ന ഈ ‘സൂപ്പര്‍ ബഗു’കളുടെ ആക്രമണത്തിനിരയാവാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ‘സൂപ്പര്‍’ സൂക്ഷ്മാണുക്കളുടെ എണ്ണം വര്‍ധിക്കുന്നത് 2030 ഓടെ നാലു മുതല്‍ ഏഴു വരെ തവണ ഇരട്ടിയായെന്നാണ് ഇപ്പോഴത്തെ പഠനനിഗമനം.

ലക്ഷക്കണക്കിനാളുകള്‍ക്ക് ഈ രോഗാണുക്കളുടെ അക്രമണത്തില്‍ ജീവഹാനി ഉണ്ടാകുമെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്. 2015 ല്‍ യൂറോപ്പിലെ 33,000 പേരുടെ ജീവന്‍ ഇത്തരത്തില്‍ ബാക്ടീരിയ കവര്‍ന്നതായി ഈയാഴ്ച പുറത്തുവന്ന മറ്റൊരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ആശുപത്രികളിലെ അടിസ്ഥാനശുചിത്വം, പൊതുജനാരോഗ്യം എന്നിവ പാലിക്കുന്നതില്‍ നിഷ്‌കര്‍ഷത പുലര്‍ത്തണമെന്നും ആന്റിബയോട്ടിക് ഔഷധങ്ങളുടെ അനാവശ്യഉപയോഗം കുറയ്ക്കണമെന്നും ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോഓപറേഷന്‍ ആന്‍ഡ് ഡിവലപ്‌മെന്റ് (ഒഇസിഡി) അറിയിച്ചു.

ഇത്തരം കാര്യങ്ങളിലെ അശ്രദ്ധ അപകടകരമായ ഭവിഷ്യത്ത് ഉളവാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. 2050 ഓടെ 25 ലക്ഷത്തോളം ആളുകള്‍ ഈ ബാക്ടീരിയബാധ കാരണം മരിക്കുമെന്നാണ് ഒഇസിഡിയുടെ നിര്‍ണായക റിപ്പോര്‍ട്ട് പറയുന്നത്. ഈ രോഗാണുബാധയുടെ ചികിത്സയ്ക്കായി 3.5 ബില്യണ്‍ ഡോളര്‍ ഓരോ കൊല്ലവും ചിലവാക്കേണ്ടി വരുമെന്നാണ് കണക്ക്.

യുകെയിലെ സ്വാന്‍സിയ സ്വദേശിയായ 28കാരി കീലി ഫേവലിന്റെ വയറില്‍ നിന്നാണ് 25 കിലോഗ്രാമിലധികം ഭാരമുള്ള മുഴ നീക്കംചെയ്തത്. 2014–ലാണ് ശരീരഭാരം ക്രമാതീതമായി കൂടുന്നത് കീലിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും വയര്‍ ബലൂണ്‍ പോലെ വീര്‍ത്തുവരാന്‍ തുടങ്ങി.

ഇതോടെ മൂന്നുതവണ ഗര്‍ഭിണിയാണോ എന്നു പരിശോധിച്ചു. മൂന്നു തവണയും കിട്ടിയത് നെഗറ്റീവ് റിസള്‍ട്ട്. എന്നാല്‍ ആദ്യം കാണിച്ച ഡോക്ടര്‍ കീലി ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചിരുന്നു. അള്‍ട്രാസൗണ്ട് സാക്ന്‍ ചെയ്തപ്പോള്‍ ഫ്‌ലൂയിഡ് മൂടിയ നിലയിലുള്ള മുഴ കണ്ടു തെറ്റിദ്ധരിച്ചാകാം ഡോക്ടര്‍മാര്‍ ഇങ്ങനെ പറഞ്ഞതെന്നാണ് ഇവര്‍ കരുതുന്നത്.

പിന്നീടു സൗത്ത്‌വെയില്‍സിലെ ഡോക്ടര്‍മാരാണ് കീലി ഗര്‍ഭിണി അല്ലെന്നും വയര്‍ വീര്‍ത്തുവരുന്നതിനു പിന്നില്‍ ഒവേറിയന്‍ സിസ്റ്റ് ആണെന്നും കണ്ടെത്തിയത്. അഞ്ചു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ 25 കിലോഗ്രാമിലധികം ഭാരമുള്ള മുഴ നീക്കം ചെയ്തതോടെ ശരീരഭാരം മൂന്നിലൊന്നായി കുറയുകയും ചെയ്തു. ശസ്ത്രക്രിയയില്‍ വലത്തെ ഓവറി നഷ്ടമായെങ്കിലും ഇത് സന്താനോല്‍പ്പാദനശേഷിയെ ബാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കഥയില്ലായ്മകളാണ് മലയാള സിനിമയെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം. അതിനുള്ള ശക്തമായ ഉത്തരമാണ്, ഒടിയന്‍ എന്ന മിത്തിനെ അടിസ്ഥാനമാക്കി താരസൂര്യന്‍ മോഹന്‍ലാല്‍ അഭിനയിച്ച ഈ ചിത്രം. അന്‍പതോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് കേരളത്തിന്റെ മലബാര്‍ മേഖലയില്‍ നിലനിന്നിരുന്ന ഒടിവിദ്യ എന്ന മിത്താണ് കഥയുടെ ഇതിവൃത്തം. പാലക്കാട് തേന്‍കുറിശ്ശി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ അവസാനത്തെ ഒടിയന്‍ ആയ മാണിക്യന്‍ മലയാളത്തനിമ നിറഞ്ഞു തുളുമ്പുന്ന ഒരു സമ്പൂര്‍ണ്ണ കുടുംബചിത്രമാണ് എന്ന കാര്യത്തില്‍ സംശയമില്ല. തിയേറ്ററില്‍ ഒരാഴ്ച പിന്നിടുന്ന ചിത്രത്തിന്റെ കളക്ഷന്‍ സൂചിപ്പിക്കുന്നത്, നവ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ദൃശ്യഭാഷ എത്ര മഹത്തരമെന്ന സത്യമാണ്. ഒടിവിദ്യകളെക്കുറിച്ച് നാം കേട്ടുപഴകിയ കഥകള്‍ പൊളിച്ചെഴുതിക്കൊണ്ടാണ് ഹരികൃഷ്ണന്റെ തിരക്കഥ നമ്മോട് കഥ പറയുന്നത്. നാടോടിക്കഥകള്‍ പോലെ തോന്നിക്കുന്ന മിത്തിനെ വൈകാരിക തീവ്രമുള്ള കഥ പറഞ്ഞ സംവിധായകന്‍ പ്രേക്ഷകരുടെ ആവേശം ഒട്ടും ചോര്‍ന്നുപോകാത്ത തരത്തിലാണ് എല്ലാ ചേരുവകളും കൃത്യമായി ഉപയോഗിച്ചിരിക്കുന്നത്. മൂര്‍ച്ചയുള്ള ഡയലോഗുകളും ഹൃദയത്തില്‍ തൊടുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമൊക്കെ ചേര്‍ന്ന കലാമൂല്യമുള്ള ഒരു നല്ല കുടുംബചിത്രമാണ് ഒടിയന്‍. മാണിക്യന്‍ ആയി മോഹന്‍ലാല്‍ സ്‌ക്രീനില്‍ ഓരോ നിമിഷവും ജീവിച്ചു കാണിക്കുമ്പോള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് മഞ്ജുവാര്യരുടെയും പ്രകാശ് രാജിന്റെയും. ഇവര്‍ക്കൊപ്പം മല്‍സരിക്കുന്ന പെര്‍ഫോമെന്‍സാണ് സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, കൈലാഷ്, സന അല്‍ത്താഫ്, ശ്രീജയ, നരെയ്ന്‍, അനീഷ് ജി മേനോന്‍ തുടങ്ങിയവരുടെ വേഷങ്ങളും. പ്രേക്ഷരെ പിടിച്ചിരിത്തുന്ന സാങ്കേതികമികവാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ക്യാമറാമാന്‍ ഷാജികുമാര്‍ ഒരുക്കിയ ദൃശ്യങ്ങള്‍ കാഴ്ചക്കാരന്റെ ആത്മാവിനെ തൊടുന്നതാണ്. എടുത്തു പറയേണ്ട ഒന്നാണ് പീറ്റര്‍ ഹെയിനിന്റെ ആക്ഷന്‍ രംഗങ്ങളും മികച്ച വി.എഫ്.എക്‌സും. അതിമനോഹരമായ ഗാനങ്ങളും പശ്ചാത്തലസംഗീതവും എഡിറ്റിങ്ങ് മികവും ഒടിയന്‍ എന്ന ചിത്രത്തെ ലോകോത്തരമികവിലേക്കെത്തിക്കുന്നു. മോഹന്‍ലാല്‍ ടീം ഒരുക്കിയ ഈ ചിത്രം മലയാളത്തിന്റെ എക്കാലത്തെയും ഒരു ക്ലാസിക്കാണ്.

ആദിക്കുശേഷം പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകര ണം ഗോവ കൊച്ചി, വാഗമൺ, ബാലിദ്വീപ്, പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ പുരോ ഗമിക്കുന്നു. മുളകുപാടം ഫിലിംസിന്റ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ഈ റൊ മാന്റിക് ത്രില്ലറിന്റെ തിരക്കഥയും സംവിധാനവും അരുൺ ഗോപി. മനോജ്‌ കെ ജയൻ, സിദ്ദിഖ‌്, ഇന്നസെന്റ്, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ബിജുക്കുട്ടൻ, മാല പാർവതി, ശ്രീദേവി ഉണ്ണി, ശ്രീധന്യ തുടങ്ങിയവരും അഭിനയിക്കുന്നു. ഗാനരചന ഹരിനാരായണൻ. സംഗീതം ഗോപി സുന്ദർ.

ശെൽവൻ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു.പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനിൽ കളത്തിൽ കഥയെഴുതി സംവിധാനംചെയ്യുന്ന രണ്ടാമത്തെ ചിത്രo മാർക്കോണി മത്തായിയിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാമിനോടൊപ്പം വിജയ് സേതുപതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

സത്യം സിനിമാസിന്റെ ബാനറിൽ എ ജി പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആത്മീയ നായികയാവുന്നു. അജു വർഗ്ഗീസ്,ഹരീഷ് കണാരൻ,ഗ്രിഗറി,നെടുമുടി വേണു,സിദ്ധാർത്ഥ് ശിവ, സുധീർ കരമന,മാമുക്കോയ,കലാഭവൻ പ്രജോദ്,സുനിൽ സുഖദ,ശിവകുമാർ സോപാനം,ശ്രിന്റ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

റോട്ടർഡാം ചലച്ചിത്രമേളയിലും ഗോവൻ ചലച്ചിത്രമേളയിലുമടക്കം മികച്ച അഭിപ്രായം നേടിയ മമ്മൂട്ടിയുടെ തമിഴ‌് ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും. മമ്മൂട്ടിയുടെ നാലാമത‌് തെലു ഗു ചിത്രം യാത്രയും ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും. ഏറെ നിരൂപകപ്രശംസ ഏറ്റുവാങ്ങി യതാണ‌് പേരൻപ‌്. ദേശീയ അവാർഡ‌് ജേതാവ‌് റാമിന്റെ നാലാമത‌് ചിത്രമാണിത‌്. കട്രത‌് തമിൾ, തങ്കമീൻകൾ, തരമണി എന്നിങ്ങനെ മുൻ ചിത്രങ്ങളാകെ പ്രേക്ഷകപ്രീതിയും നിരൂപക ശ്രദ്ധയും നേടിയ റാംചിത്രങ്ങളാണ‌്. റാം നായകവേഷം ചെയ‌്ത തങ്കമീൻകൾക്ക‌് മികച്ച ചിത്രമെന്ന ദേശീയ പുരസ‌്കാരം ലഭിച്ചിരുന്നു.