UAE with largest annual budget in history; Cabinet approves Dh71.5 billion budget
അബുദാബി: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാര്‍ഷിക ബജറ്റുമായി യുഎഇ. 2025 ലേക്കുള്ള 71.5 ബില്യണ്‍ ദിര്‍ഹത്തിന്റെ ഫെഡറല്‍ ബജറ്റിന് യുഎഇ കാബിനറ്റ് ചൊവ്വാഴ്ച അംഗീകാരം നല്‍കി. 19.5 ബില്യണ്‍ ഡോളര്‍ വരുമിത്. യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് 'യുഎഇ സമ്പദ്വ്യവസ്ഥയുടെ കരുത്തും വിഭവങ്ങളുടെ സുസ്ഥിരതയും പ്രതിഫലിപ്പിക്കുന്ന' ബജറ്റിന് അംഗീകാരം ലഭിച്ചത്.