Print this page

സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

വെടിനിര്‍ത്തല്‍ നീട്ടിയിട്ടും സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. മൂന്നാഴ്ചയിലേറെയായി തുടരുന്ന ഏറ്റുമുട്ടലില്‍ നൂറുകണക്കിന് പേരാണ് ഇതിനോടകം മരണവും ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതയുമായി റിപ്പോർട്ട്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങള്‍ സുഡാനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സൈന്യമാണ് ധാരണ ലംഘിച്ച് വെടിയുതിര്‍ത്തതെന്ന് അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് ആരോപിക്കുകയും എന്നാല്‍ ആര്‍എസ്എഫാണ് ഒളിഞ്ഞുനിന്നുള്ള ആക്രമണം തുടരുന്നതെന്ന് സൈന്യവും തിരിച്ചടിച്ചു.  72 മണിക്കൂര്‍ കൂടിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ആയുധങ്ങളുമായെത്തിയ ആര്‍എസ്എഫിന്റെ വാഹനങ്ങള്‍ സൈന്യം തകര്‍ക്കുകയും സുഡാൻ സെൻട്രൽ ബാങ്കിന് തീയിട്ടതായുള്ള റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.   
Rate this item
(0 votes)
Author

Latest from Author