Print this page

ഡ്രോൺ മുഖേന വേഗത്തിൽ ഓർഡർ ഡെലിവറി നടത്തി ആമസോൺ

Amazon made fast order delivery by drone Amazon made fast order delivery by drone
കാലിഫോർണിയ: ഓർഡറുകൾ വേഗത്തിൽ ഉപയോക്താക്കളിൽ എത്തിക്കാനായാണ് ആമസോൺ ഡ്രോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. യുഎസ് സംസ്ഥാനങ്ങളായ കാലിഫോർണിയയിലും ടെക്‌സാസിലുമാണ് ആമസോൺ ഡ്രോണുകൾ ഉപയോഗിച്ച് ഓർഡറുകൾ വിതരണം ചെയ്യുന്നത്. ഒരു മണിക്കൂറിനുള്ളിൽ ഉപയോക്താക്കളുടെ വീടുകളിലേക്ക് പാക്കേജുകൾ എത്തിച്ചു കൊടുക്കുകയാണ് ആമസോണിന്റെ ലക്ഷ്യം. ഇതിനായി കമ്പനി ആരംഭിച്ച ഡ്രോൺ‌ ഡെലിവറിയ്ക്ക് നിലവിൽ മികച്ച റിവ്യൂവാണ് ലഭിക്കുന്നത്. 'ആമസോൺ പ്രൈം എയർ' ഡ്രോൺ എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്.
നിലവിൽ ലോക്ക്ഫോർഡിലും കോളേജ് സ്റ്റേഷനിലും താമസിക്കുന്ന ഉപഭോക്താക്കൾക്ക് ആമസോൺ എയർ സേവനത്തിൽ സൈൻ അപ്പ് ചെയ്യാനാകും. കൂടാതെ ഇഷ്ടമുള്ള ഓർഡറുകൾ നൽകാനും കഴിയും. മറ്റ് സ്ഥലങ്ങളിൽ ഡ്രോൺ ഡെലിവറി ലഭ്യമായി തുടങ്ങിയിട്ടില്ല. അത്തരം പ്രദേശങ്ങളിൽ ലഭ്യമാകുമ്പോൾ ആമസോൺ തന്നെ അവിടെ താമസിക്കുന്ന ഉപഭോക്താക്കളെ അറിയിക്കും.2020-ലാണ്, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ഡ്രോൺ വഴി പാക്കേജുകൾ അയയ്ക്കാനുള്ള (പാർട്ട് 135) അനുമതി ആമസോണിന് നൽകിയത്.
ആമസോണിന്റെ ഡ്രോൺ ഡെലിവറിയുടെ തുടക്കമായാണ് യുഎസിലെ രണ്ട് പ്രധാന സ്റ്റേറ്റുകളിലായി ഈ സംവിധാനം കൊണ്ടുവന്നത്.
അടുത്ത സമയത്ത് കാലിഫോർണിയയിലെ ലോക്ക്ഫോർഡിലെയും ടെക്സസിലെ കോളജ് സ്റ്റേഷനിലെയും ഉപയോക്താക്കൾക്ക് ഓർഡറുകൾ ലഭിച്ചത് ഈ സംവിധാനം മുഖേനയാണ്. ചെറിയ പാഴ്സലുകളാക്കിയാണ് ഓർഡറുകൾ എത്തിച്ചു കൊടുക്കുന്നത്. വൈകാതെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി കൂടുതല്‌‍ സ്ഥലങ്ങളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ആമസോൺ എയർ വക്താവ് നതാലി ബാങ്കെ അറിയിച്ചു. അടുത്തിടെ ഇത് സംബന്ധിച്ച് പുതിയ പ്രസ്താവന പുറത്തിറക്കിയിരുന്നു. അതിലാണ് ഇതിനെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam