Print this page

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചാൾസ് രാജാവിന്‍റെ ചിത്രം ആലേഖനം ചെയ്ത നോട്ടുകള്‍ പുറത്തിറക്കി

The Bank of England issued notes bearing the image of King Charles The Bank of England issued notes bearing the image of King Charles
ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചാൾസ് രാജാവിന്‍റെ ചിത്രം ആലേഖനം ചെയ്ത നോട്ടുകള്‍ പുറത്തിറക്കി. പുതിയ നോട്ടുകളുടെ മുൻവശത്ത് സെക്യൂരിറ്റി വിൻഡോയിലാണ് രാജാവിന്റെ ഛായാചിത്രം പ്രദർശിപ്പിക്കുക. 2024 പകുതിയോടെ ഈ നോട്ടുകള്‍ വിനിമയത്തില്‍ വരാൻ തുടങ്ങും.
5, 10, 20, 50 ബ്രിട്ടീഷ് പൌണ്ട് നോട്ടുകളാണ് ഡിസൈനുകളില്‍ മാറ്റം ഇല്ലാതെ ചാള്‍സ് രാജാവിന്‍റെ പോർട്രെയ്‌റ്റ് വച്ച് ഇറക്കിയിരിക്കുന്നത്.
1960-ന് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബാങ്ക് നോട്ടുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെയും ഒരേയൊരു രാഷ്ട്രതലൈവി ആയിരുന്നു എലിസബത്ത് രാജ്ഞി. സ്കോട്ടിഷ്, നോർത്തേൺ ഐറിഷ് ബാങ്കുകൾ പുറത്തിറക്കിയ നോട്ടുകൾ രാജാവിന്‍റെ ചിത്രം ഉണ്ടാകില്ല. പുതിയ നോട്ടുകൾ പ്രചരിക്കാൻ തുടങ്ങിയതിന് ശേഷവും നിലവില്‍ ഉള്ള നോട്ടുകൾ വിനിമയത്തിന് ഉപയോഗിക്കാം.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി, പുതിയ രൂപകല്പന പുറത്തിറക്കിയപ്പോള്‍ ഈ സുപ്രധാന നിമിഷത്തിൽ അഭിമാനമുണ്ടെന്ന് പറഞ്ഞു. ചാൾസ് മൂന്നാമൻ രാജാവിന്റെ ചിത്രം പതിച്ച അമ്പത് പെൻസ് നാണയങ്ങൾ രാജ്യത്തുടനീളമുള്ള തപാൽ ഓഫീസുകൾ വഴി ഇതിനകം പ്രചാരത്തിലുണ്ട്. ഏകദേശം 4.9 ദശലക്ഷം പുതിയ നാണയങ്ങൾ പോസ്റ്റോഫീസുകളിലേക്ക് വിതരണം ചെയ്യുന്നുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam