Print this page

റഷ്യയുടെ ആവശ്യം നിരാകരിച്ച്‌ യുഎൻ

By October 12, 2022 288 0
ഐക്യരാഷ്ട്ര കേന്ദ്രം: കൂടുതല്‍ ഉക്രയ്‌ന്‍ മേഖലകള്‍ ഹിതപരിശോധനയിലൂടെ റഷ്യയുടെ ഭാ​ഗമായതിനെ അപലപിക്കണമെന്ന കരടുപ്രമേയത്തില്‍ രഹസ്യ വോട്ടെടുപ്പ്‌ വേണമെന്ന റഷ്യയുടെ ആവശ്യം യുഎന്‍ പൊതുസഭ തള്ളി. ഇന്ത്യ ഉൾപ്പെടെ 107 രാഷ്ട്രം റഷ്യയെ എതിർത്ത്‌ വോട്ട്‌ ചെയ്തു. 13 രാഷ്ട്രം മാത്രമാണ്‌ അനുകൂലിച്ചത്‌. റഷ്യയും ചൈനയും ഉൾപ്പെടെ 39 രാഷ്ട്രം വിട്ടുനിന്നു. അൽബേനിയയാണ്‌ പ്രമേയം കൊണ്ടുവന്നത്.


ഹിതപരിശോധനയെ അപലപിച്ച്‌ കഴിഞ്ഞ മാസം അമേരിക്കയും അൽബേനിയയും രക്ഷാസമിതിയിൽ കൊണ്ടുവന്ന പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽനിന്ന്‌ ഇന്ത്യ വിട്ടുനിന്നിരുന്നു. പ്രമേയം റഷ്യ വീറ്റോ ചെയ്തു.
Rate this item
(0 votes)
Author

Latest from Author