Print this page

ആർട്ടെമിസ് 1 ആദ്യ ഫ്ലൈറ്റ് പരീക്ഷണം ഇന്ന് ; ദൗത്യം മനുഷ്യരെ 
വീണ്ടും ചന്ദ്രനിലേക്ക്‌ 
അയക്കുന്നതിന്‌

By August 29, 2022 1457 0
ഫ്ലോറിഡ: മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക്‌ അയക്കുന്നതിനു മുന്നോടിയായുള്ള ആർട്ട്‌മസ്‌-1 ദൗത്യം ഇന്ന് (തിങ്കളാഴ്‌ച) കുതിക്കും. ഇന്ത്യൻ സമയം വൈകിട്ട്‌ 6.05ന്‌ ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ്‌ വിക്ഷേപണം. കൗണ്ട്‌ഡൗൺ ഞായർ പുലർച്ചെ ആരംഭിച്ചു. കാലാവസ്ഥ പ്രതികൂലമായാൽ വിക്ഷേപണം സെപ്‌തംബറിലേക്ക്‌ മാറ്റും. ആളില്ലാ ദൗത്യമാണ്‌ ആർട്ട്‌മസ്‌– 1. ഇത്തരം രണ്ടു ദൗത്യത്തിനുശേഷമാകും രണ്ടു പേർ ചന്ദ്രനിലേക്ക്‌ പുറപ്പെടുക.

322 അടി ഉയരമുള്ള ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ സ്‌പെയ്‌സ്‌ ലോഞ്ച്‌ സിസ്റ്റമാണ്‌ ആളില്ലാത്ത ഒറിയോൺ പേടകവുമായി കുതിച്ചുയരുക. കാംപൊസ്, സൊഹർ, ഹെൽഗ എന്നീ ‘മനുഷ്യഡമ്മിക’ളെ പേടകത്തിൽ കൊണ്ടുപോകും. ഒരാഴ്‌ചകൊണ്ട്‌ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ചന്ദ്രന്റെ തെക്കൻ ധ്രുവത്തിൽ 50 കിലോമീറ്റർ അടുത്തുവരെയെത്തി നിരീക്ഷിക്കും. തുടർന്ന്‌ ഭൂമിയിലേക്ക്‌ മടങ്ങും. കാലിഫോർണിയക്കടുത്ത് പസഫിക്‌ സമുദ്രത്തിൽ ഒക്ടോബർ 10ന് തിരിച്ചിറക്കാനാണ്‌ ലക്ഷ്യം.

അഞ്ചു പതിറ്റാണ്ടിനുശേഷമാണ്‌ നാസ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനൊരുങ്ങുന്നത്‌. 2024ൽ ആദ്യമായി ഒരു വനിതയെയും മറ്റൊരാളെയും അയക്കാനാണ്‌ പദ്ധതി.
Rate this item
(0 votes)
Author

Latest from Author